Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണിയെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല, പക്ഷേ സിഎസ്‌കെയുടെ ആ തീരുമാനം നല്ലതെന്ന് ചോപ്ര!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സിഎസ്‌കെ കളിച്ച രീതിയില്‍ പ്രശ്‌നങ്ങളില്ലെന്നും, എന്നാല്‍ ഹൈദരാബാദ് നന്നായി പന്തെറിഞ്ഞെന്നും ചോപ്ര പറയുന്നു. അതേസമയം മഹേന്ദ്ര സിംഗ് ധോണിയെ ഇത്ര മോശം ഫിറ്റ്‌നെസില്‍ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ധോണി കളിച്ച രീതിയെ അദ്ദേഹം അഭിനന്ദിച്ചു. പക്ഷേ ധോണിയുടെ കാര്യത്തില്‍ അദ്ദേഹം ആശങ്കകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഇത് വല്ലാതെ സങ്കടപ്പെടുത്തുന്നു

ഇത് വല്ലാതെ സങ്കടപ്പെടുത്തുന്നു

എനിക്ക് വല്ലാതെ സങ്കടമുണ്ടാക്കിയ കാര്യമായിരുന്നു ധോണിയെ കളിക്കളത്തില്‍ അങ്ങനെ കണ്ടത്. വല്ലാതെ തളര്‍ന്ന് പോയിരുന്നു ധോണി. അദ്ദേഹത്തിന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു അവസ്ഥ ഉണ്ടാവുന്നത്. തളര്‍ന്നു പറഞ്ഞാല്‍, ശാരീരികമായി അദ്ദേഹം കളിക്കാനാവാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് തളര്‍ച്ച കാരണം ഇരിക്കേണ്ടി വന്നു. ശ്വസിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തൊണ്ട വരണ്ടിരുന്നു. ദുബായിലെ കൊടും ചൂടില്‍ ഇത് സംഭവിക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ആ തീരുമാനം നല്ലതായിരുന്നു

ആ തീരുമാനം നല്ലതായിരുന്നു

സിഎസ്‌കെ ടീമില്‍ നല്ല മാറ്റങ്ങള്‍ തന്നെയാണ് വരുത്തിയത്. ആറ് ബൗളര്‍മാരുമായിട്ടാണ് ധോണി കളിക്കാന്‍ തീരുമാനിച്ചത്. ഇത് ധോണിയുടെ നല്ല തീരുമാനമായിരുന്നു. സിഎസ്‌കെ അമ്പാട്ടി റായിഡു, ശാര്‍ദുല്‍ താക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ കൊണ്ടുവന്നത് നല്ല തീരുമാനമാണ്. മുരളി വിജയ്, റിതുരാജ് ഗെയ്ക്ക്‌വാദ്, ജോഷ് ഹെസെല്‍വുഡ് എന്നിവര്‍ പുറത്തിരിക്കേണ്ടവരാണ്. എന്നാല്‍ അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍നിരക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ധോണി ക്രീസില്‍ ഉള്ളത് കൊണ്ട് പലരും കരുതിയിരുന്നു വിജയം നേടുമെന്ന്. കാരണം അത് ധോണി ഉണ്ടാക്കിയതാണ്. ഒരിക്കലും വിട്ടുകൊടുക്കരുതെന്ന രീതി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിഎസ്‌കെ തോറ്റെന്നും ചോപ്ര പറഞ്ഞു.

ഹൈദരാബാദ് നന്നായി പൊരുതി

ഹൈദരാബാദ് നന്നായി പൊരുതി

ഹൈദരാബാദ് നേടിയ 165 റണ്‍സ് ഒരിക്കലും നേടില്ലെന്ന് കരുതിയതാണ്. കാരണം സിഎസ്‌കെ വളരെ നന്നായി പന്തെറിഞ്ഞിരുന്നു. പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും നന്നായി ബാറ്റ് ചെയ്തു. വില്യംസണ്‍ പുറത്തായതോടെ ഈ യുവാക്കളിലായിരുന്നു എല്ലാ പ്രതീക്ഷയും. വില്യംസണ്‍ റണ്ണൗട്ടായത് വലിയ സമ്മര്‍ദം ഗാര്‍ഗില്‍ ഉണ്ടാക്കിയിരുന്നു. ഗാര്‍ഗ് ആ സമയം നല്ല രീതിയിലായിരുന്നില്ല ബാറ്റ് ചെയ്തത്. വിക്കറ്റ് വലിച്ചെറിയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മികച്ച പോരാട്ടമാണ് പ്രിയം ഗാര്‍ഗ് നടത്തിയത്. ചില ഷോട്ടുകളൊക്കെ അപാരമായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

സിഎസ്‌കെയുടെ ബാറ്റിംഗ്

സിഎസ്‌കെയുടെ ബാറ്റിംഗ്

സിഎസ്‌കെയുടെ ബാറ്റിംഗ് വളരെ പതുക്കെയായിരുന്നു. ഷെയ്ന്‍ വാട്‌സണ്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അമ്പാട്ടി റായിഡു കുറച്ച് മത്സരങ്ങള്‍ കളിക്കാത്തത് കൊണ്ട് അത്ര നല്ല രീതിയിലല്ല കളിച്ചത്. ഡുപ്ലെസിയുടെ റണ്ണൗട്ടും തിരിച്ചടിയായി. കേദാര്‍ ജാദവ് വലിയ പരാജയമായി. ജഡേജ നല്ലൊരു പ്രകടനമാണ് നടത്തിയത്. ധോണിയും മുന്നോട്ട് കയറി വന്ന് കളിച്ചു. സാം കറനും ധോണിയും കൂടി തകര്‍ത്തടിച്ചെങ്കിലും എത്തിപ്പിടിക്കാവുന്നതിനും അപ്പുറമായിരുന്നു സ്‌കോറെന്ന് ചോപ്ര പറഞ്ഞു. ടീമിന്റെ ഗെയിം പ്ലാന്‍ തന്നെ മാറേണ്ടതുണ്ടെന്ന് ധോണിയും വ്യക്തമാക്കി. ഇത് നോക്കൗട്ട് മത്സരമാണെങ്കില്‍ ക്യാച്ചുകള്‍ ഇങ്ങനെ വിടാന്‍ സാധിക്കുമോ. ആ ക്യാച്ചുകള്‍ എടുക്കേണ്ടതായിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ ശക്തമായി ടീം തിരിച്ചുവരുമെന്നും ധോണി പറഞ്ഞു.

Story first published: Saturday, October 3, 2020, 15:00 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+