IPL 2020: എന്തുകൊണ്ട് ജഡേജയ്ക്ക് അവസാന ഓവര്‍ നല്‍കി? വ്യക്തമാക്കി എം എസ് ധോണി
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവില്‍ അഞ്ച് വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സ് സിഎസ്‌കെയെ തോല്‍പ്പിച്ചിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട കളിയാവേശത്തില്‍ അക്‌സര്‍ പട്ടേലിന്റെ ബാറ്റിങ് വെടിക്കെട്ട് ഡല്‍ഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഡല്‍ഹി അനായാസമായി വിജയിക്കുമെന്ന് തോന്നിച്ച അവസ്ഥയില്‍ നിന്ന് ഷര്‍ദുല്‍ ഠാക്കൂറും സാം കറാനും ചേര്‍ന്ന് മികച്ച ബൗളിങ്ങിലൂടെ ഡല്‍ഹിക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് വേണമെന്ന നിലയിലേക്ക് എത്തിച്ചു.

എന്നാല്‍ ധോണി രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചതോടെ കഥ മാറി. അവസാന ഓവറില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 22 റണ്‍സ് പിറന്നതോടെ സിഎസ്‌കെയ്ക്ക് ഡല്‍ഹിക്ക് മുമ്പില്‍ മുട്ട് മടക്കേണ്ടിവന്നു. സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നാലെ ജഡേജയെ പന്തേല്‍പ്പിച്ച ധോണിയുടെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ജഡേജയ്ക്ക് അവസാന ഓവറില്‍ പന്ത് നല്‍കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് സിഎസ്‌കെ നായകന്‍ എം എസ് ധോണി. 'ബ്രാവോ ആരോഗ്യവാനായിരുന്നില്ല.

അവസാന ഓവര്‍ എറിയാന്‍ അദ്ദേഹത്തിന് എത്താന്‍ സാധിക്കുമായിരുന്നില്ല. അതിനാലാണ് ജഡേജയ്ക്ക് അവസാന ഓവര്‍ പന്തേല്‍പ്പിച്ചത്. കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ എന്നി രണ്ട് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ജഡ്ഡുവിനെക്കൊണ്ട് എറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു'-ധോണി വ്യക്തമാക്കി. മത്സരത്തില്‍ ആകെ 1.5 ഓവറാണ് ജഡേജ എറിഞ്ഞത്. ആദ്യ ഓവറില്‍ 14 റണ്‍സ് വഴങ്ങിയതോടെ പിന്നീട് ജഡേജയെ ധോണി എറിയിച്ചിരുന്നില്ല. പിന്നീടാണ് അവസാന ഓവറില്‍ പന്തെറിയിക്കാനെത്തിച്ചത്. കരണ്‍ ശര്‍മ മൂന്ന് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തിരുന്നു. അതിനാല്‍ ജഡേജക്ക് പകരം കരണ്‍ എത്തിയിരുന്നെങ്കിലും മത്സര ഫലത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ല.

ബ്രാവോ 3 ഓവറില്‍ 21 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ അവസാന സമയത്ത് അദ്ദേഹം ഗ്രൗണ്ടിലില്ലായിരുന്നു. പരിക്കേറ്റ് ഡ്രസിങ് റൂമിലേക്ക് ബ്രാവോ മടങ്ങിയതാണ് സിഎസ്‌കെയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ടീമിന്റെ മുഖ്യ പേസര്‍ ദീപക് ചഹാറിന്റെ നാല് ഓവറും ആദ്യം തന്നെ എറിഞ്ഞ് തീര്‍ത്തത് തെറ്റായ തീരുമാനമായി. ദീപക് അവസാന ഓവറിലേക്ക് എത്തിയിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറുമായിരുന്നു.

ധോണി ജഡേജയെ അവസാന ഓവര്‍ പന്തേല്‍പ്പിച്ചത് മാത്രമല്ല സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം. അതിന്റെ പ്രധാന കാരണം ഫീല്‍ഡിങ്ങിലെ പിഴവാണ്. സെഞ്ച്വറിയോടെ ഡല്‍ഹി വിജയത്തില്‍ അടിത്തറ പാകിയ ശിഖര്‍ ധവാനെ മൂന്ന് തവണയാണ് സിഎസ്‌കെ കൈവിട്ടത്. ധവാന്‍ 25 റണ്‍സില്‍ നില്‍ക്കെ ജഡേജ കൈവിട്ടു. പിന്നീട് അമ്പാട്ടി റായിഡുവും അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി. മാര്‍ക്കസ് സ്റ്റോയിനിസിനെ നേരത്തെ മടക്കാന്‍ സാധിച്ചിട്ടും അവസരത്തെ നന്നായി മുതലാക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications