Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ ആരോഗ്യ നില മോശം, പഞ്ചാബിനെതിരെ കളിക്കുമോ, സിഎസ്‌കെ പറയുന്നത് ഇങ്ങനെ

ദുബായ്: ഹൈദരാബാദിനെതിരെ സിഎസ്‌കെ തോറ്റതിലും വലിയ പ്രതിസന്ധിയായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ ആരോഗ്യനില വഷളായത്. ഇന്ന് കിംഗ്‌സ് ഇലവന്‍ പറഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ധോണി കളിക്കുമോ എന്നറിയാനാണ്. അദ്ദേഹം കളിക്കുമെന്ന തന്നെ ടീം മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ ധോണിയുടെ ആരോഗ്യ നില അത്ര മെച്ചപ്പെട്ടിട്ടില്ലെന്ന് ഫിസിയോ സൂചനകള്‍ നല്‍കുന്നു. കഴിഞ്ഞ കളിയില്‍ ധോണിക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. ഇതോടെ വിശ്രമം വരെ വേണ്ടി വന്നിരുന്നു.

1

ടൂര്‍ണമെന്റില്‍ ഇതുവരെ ധോണി മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. പക്ഷേ ഹൈദരാബാദിനെതിരെ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണി മികച്ച നിന്നിരുന്നു. വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിക്കാനും ധോണിക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായി ഡബിളുകള്‍ ഓടിയാണ് ധോണി ക്ഷീണിതനായത്. ഒടുവില്‍ ക്ഷീണിതനായി ധോണി മത്സരത്തിനിടെ ഇരുന്ന് പോയി. അവസാന ഓവറുകളില്‍ ടാബ്ലെറ്റ് കഴിച്ചാണ് ധോണി മത്സരം പൂര്‍ത്തിയാക്കിയത്. ധോണിയുടെ ആരോഗ്യ നിലയെ കുറിച്ച് ആരാധകര്‍ അടക്കം ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

മത്സരശേഷം ദുബായിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ധോണി പറഞ്ഞിരുന്നു. സാധിക്കാവുന്നത്ര ശ്രമിക്കാനാണ് ഞാന്‍ നോക്കിയത്. എന്നാല്‍ വളരെ വരണ്ട കാലാവസ്ഥയായിരുന്നു അവിടെ. അതുകൊണ്ട് തൊണ്ട വല്ലാതെ വരണ്ടിരുന്നു. സ്വാഭാവികമായും അത് ചുമയായി മാറി. നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കാന്‍ തുടങ്ങിയാല്‍, കുറച്ച് സമയം വിശ്രമിക്കുന്നതാണ് നല്ലത്. അതാണ് കളിക്കളത്തില്‍ കണ്ടതെന്നും ധോണി തന്റെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞിരുന്നു. താന്‍ ഇതുവരെ ധോണിയെ ഇത്തരത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.

ധോണി നൂറ് ശഥമാനം ഫിറ്റല്ലെന്ന് സിഎസ്‌കെ അധികൃതര്‍ പറയുന്നു. പക്ഷേ താരം പഞ്ചാബിനെതിരെ കളിക്കും. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ധോണി വല്ലാതെ തളര്‍ന്നു പോയെന്ന് ടീമിലെ ഫിസിയോകള്‍ പറയുന്നു. മത്സരശേഷം ധോണി ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി ധോണി വിശ്രമത്തിലാണ് സിഎസ്‌കെ താരങ്ങളും പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫംഗങ്ങള്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. കിംഗ്‌സ് ഇലവനെതിരെ അദ്ദേഹത്തെ കളിക്കാനായി സജ്ജമാക്കുകയാണ് ടീം. സിഎസ്‌കെ നിരയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഇമ്രാന്‍ താഹിറിനെ കേദാര്‍ ജാദവിന് പകരം കളിപ്പിക്കുന്നത് പരിഗണനയിലുണ്ട്.

Story first published: Sunday, October 4, 2020, 17:21 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+