For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയില്‍ ധോണിക്ക് ഒരു സീസണ്‍ മാത്രം, പിന്തുണച്ചവര്‍ ഫ്‌ളോപ്പായി, ഇവര്‍ ഔട്ടാകും!!

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നിലനില്‍പ്പും ഭീഷണിയില്‍. അധിക കാലം ധോണിയെ ടീമില്‍ നിലനിര്‍ത്തില്ലെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. മത്സരങ്ങള്‍ക്കിടെ ധോണിയുടെ പല തീരുമാനങ്ങളോടും മാനേജ്‌മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഫോമില്ലാത്ത പല കളിക്കാരെയും ധോണി ടീമില്‍ പിടിച്ചിരുത്തി എന്നാണ് മാനേജ്‌മെന്റിന്റെ വാദം. ധോണിയുടെ തന്നെ ബാറ്റിംഗ് ഫോമും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരുവിധം എല്ലാവരും പുറത്തേക്ക് തന്നെ പോകുമെന്നാണ് വിവരങ്ങള്‍. പുതിയൊരു ടീമിനെയാവും കളത്തില്‍ ഇറക്കാന്‍ മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത്.

കളിക്കാര്‍ തീരെ പോര

കളിക്കാര്‍ തീരെ പോര

സിഎസ്‌കെ മാനേജ്‌മെന്റ് ശരിക്കും പൊട്ടിത്തെറിച്ചിരിക്കുകയാണ്. ധോണിക്ക് ടീം തിരഞ്ഞെടുപ്പില്‍ നല്‍കിയ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. സീനിയര്‍ താരങ്ങളെ ഒന്നൊന്നായി ഒഴിവാക്കും. അതേസമയം ഷെയ്ന്‍ വാട്‌സണും ഡുപ്ലെസിയും ആദ്യ തെറിക്കുമെന്ന് ഉറപ്പാണ്. ഇവരിനി ഐപിഎല്ലിലെ ഒരു ടീമിലും കളിക്കാന്‍ സാധ്യതയില്ല. അമ്പാട്ടി റായിഡുവും പുറത്തേക്കാണ്. ദീപക് ചാഹറിനെ ടീമില്‍ നിലനിര്‍ത്തും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും, ബാക്കിയുള്ള ഭൂരിഭാഗം കളിക്കാരും പുറത്തേക്കാണ് പോവുക. ഇവരൊക്കെ സീനിയര്‍ താരങ്ങളായത് കൊണ്ട് അടുത്ത ഐപിഎല്‍ ലേലത്തില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ക്യാപ്റ്റന്‍സി അത്ര കൂളല്ല

ക്യാപ്റ്റന്‍സി അത്ര കൂളല്ല

ധോണിയുടെ ക്യാപ്റ്റന്‍സി ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും അത്ര കൂളല്ലാത്ത കാര്യമാണ്. ധോണി തന്റെ ഇഷ്ടക്കാരെ ടീമില്‍ കൂടുതലായി കളിപ്പിച്ചതാണ് പ്രശ്‌നം. കേദാര്‍ ജാദവിനെ എട്ട് കളിയില്‍ എന്തിന് കളിപ്പിച്ചു എന്നാണ് വിമര്‍ശനം. ഇത്രയ്ക്കും മോശം പ്രകടനം നടത്തിയിട്ടും ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് ധോണിക്ക് വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. വാട്‌സണെ അഞ്ച് മത്സരങ്ങളില്‍ ഫോമില്ലാതെ കളിപ്പിച്ചതും ഇവര്‍ ഉന്നയിക്കുന്നു. ഡുപ്ലെസി ഫോമില്‍ കളിച്ചിട്ടും അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥാനം മാറ്റി. സാം കറനെ മുന്നോട്ടിറക്കിയതൊന്നും മാനേജ്‌മെന്റ് മികവായി കാണുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങളെ ധോണി തീരെ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും ശക്തമാണ്.

കളിക്കാത്തവരും ഉണ്ടാവില്ല

കളിക്കാത്തവരും ഉണ്ടാവില്ല

അടുത്ത ഏപ്രിലില്‍ ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങും. എന്നാല്‍ ഇത്തവണ നേരത്തെ നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഇനി ടീമിലുണ്ടാവില്ല. ഇവരെ ചെന്നൈ ഒഴിവാക്കിയത് പോലെയാണ്. താരലേലത്തിന് മുമ്പേ ഇവരെ കൈവിടും. ഇവരെ ലേലത്തില്‍ തിരിച്ചുപിടിക്കാനും ശ്രമിക്കില്ല. അതേസമയം ധോണിയുടെയും കാര്യം വലിയ പ്രതിസന്ധിയിലാണ്. ഈ കളിക്കാരെ പിന്തുണച്ചത് മാനേജ്‌മെന്റുമായി പ്രശ്‌നങ്ങളുണ്ടാക്കാനാണ് ധോണിയെ സഹായിച്ചത്. തീര്‍ത്തും മോശം ഫോമിലാണ് ധോണി കളിച്ചത്. ഇതേ ഫോം തുടര്‍ന്നാല്‍ അടുത്ത ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്‍ ധോണി സിഎസ്‌കെയ്ക്ക് കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കും. ധോണിയെ മറ്റേതെങ്കിലും ഫ്രാഞ്ചൈസി വാങ്ങുമോയെന്ന് കണ്ടറിയണം.

ധോണി ടീമിന് ബാധ്യത

ധോണി ടീമിന് ബാധ്യത

ഇപ്പോഴത്തെ നിലയില്‍ ധോണി ടീമിന് ബാധ്യതയാണ്. ഈ സീസണില്‍ ഒരു ഫിഫ്റ്റി പോലും ധോണിക്കില്ല. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ വളരെ പിന്നിലും. ഹൈദരാബാദിനെതിരെ 36 പന്തില്‍ 47 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഇന്നിംഗ്‌സുകളില്‍ 20 റണ്‍സില്‍ കൂടുതല്‍ നേടാന് പോലും ധോണിക്ക് സാധിച്ചിട്ടില്ല. ഇതുവരെ നേടിയത് 164 റണ്‍സും. ഒരു കളി പോലും ധോണി ഇത്തവണ ജയിപ്പിച്ചിട്ടില്ല. പിയൂഷ് ചൗളയെ പിന്തുണച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയിലെ പോരായ്മയുമായിരുന്നു. ജഗദീഷനെ പോലുള്ള കളിക്കാരെയും ധോണി കളിപ്പിച്ചില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും ധോണിക്ക് സാധിച്ചിട്ടില്ല. ടീമിന് അദ്ദേഹം ബാധ്യതയാണ് തെളിയിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍.

Story first published: Friday, October 23, 2020, 15:53 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+