For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ X ഹൈദരാബാദ്- തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സിഎസ്‌കെയെ 7 റണ്‍സിന് െൈഹദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് വാര്‍ണറും സംഘവും ഇറങ്ങുക. സിഎസ്‌കെയുടെ സീനിയര്‍ ബാറ്റിങ് നിര ടി20 ഫോര്‍മാറ്റ് ശൈലിയിലേക്ക് ഉയരാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. നിലവില്‍ ഏഴാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കണം. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റെങ്കിലും മികച്ച നിര തന്നെയാണ് ഹൈദരാബാദിന്റെത്. അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 14 തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും ജയം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരബാദ് വിജയിച്ചത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അല്‍പ്പം മുന്‍തൂക്കം ഹൈദരാബാദിനാണ്. ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം നിര്‍ണ്ണായകമായിരിക്കും. സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയാണ് ഇരു ടീമിന്റെയും പ്രധാന പ്രശ്‌നം. ഇനിയുള്ള മത്സരങ്ങള്‍ പ്ലേ ഓഫ് വിധി തീരുമാനിക്കുമെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ പേരിലാണ്. 339 റണ്‍സാണ് ഇടം കൈയന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. മറുവശത്ത് ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം നായകന്‍ എം എസ് ധോണിയാണ് (378). അവസാന സീസണിലെ ഓറഞ്ച് ക്യാപ് ഉടമയായ വാര്‍ണര്‍ ഇത്തവണ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ധോണിക്ക് ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. ഫിനിഷര്‍ റോളിലും നാലാം നമ്പറിലും ധോണി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ധോണി ഫോമിലേക്കുയരേണ്ടത് സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

നിലവിലെ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ വിക്കറ്റ് റാഷിദ് ഖാന്റെ (6) പേരിലാണ്. ഭുവനേശ്വര്‍ കുമാര്‍ (7) പരിക്കേറ്റ് പുറത്തുപോയതോടെയാണ് റാഷിദ് ഖാന്‍ മുന്നിലെത്തിയത്. മികച്ച ഫോമിലാണ് റാഷിദ് ഇത്തവണയുമുള്ളത്. സിഎസ്‌കെ നിരയില്‍ കൂടുതല്‍ വിക്കറ്റ് ഡ്വെയ്ന്‍ ബ്രാവോയുടെ (15) പേരിലാണ്.ഹൈദരാബാദിനെതിരേ സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 176 റണ്‍സാണ്. ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 167 റണ്‍സും. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ ക്യാച്ച് ധോണിയുടെ പേരിലും (8) ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് ഡേവിഡ് വാര്‍ണറുടെ (3)പേരിലുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

5000 ഐപിഎല്‍ റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വേണ്ടത് 19 റണ്‍സ്. കെയ്ന്‍ വില്യംസണ്‍ 3 സിക്‌സ്‌കൂടി നേടിയാല്‍ ഐപിഎല്ലില്‍ 50 സിക്‌സ് പൂര്‍ത്തിയാക്കും. സിഎസ്‌കെ നായകന്‍ ധോണി ഇന്ന് ഒരാളെക്കൂടി പുറത്താക്കിയാല്‍ 150 പുറത്താക്കല്‍ എന്ന നേട്ടത്തിലെത്തും. 54 റണ്‍സ്‌കൂടി നേടിയാല്‍ ഫഫ് ഡുപ്ലെസിസ് 2000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും.

Story first published: Tuesday, October 13, 2020, 9:38 [IST]
Other articles published on Oct 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+