Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തിരിച്ചുവരവ് പ്രതീക്ഷയില്‍ സിഎസ്‌കെ ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്

ദുബായ്: ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് രണ്ടാം പകുതിയില്‍ കണക്കുവീട്ടാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നു. ഡേവിഡ് വാര്‍ണര്‍ നായകനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഏഴ് റണ്‍സിന് ഹൈദരാബാദ് സിഎസ്‌കെയെ തോല്‍പ്പിച്ചിരുന്നു. ഹൈദരാബാദിന്റെ 164 റണ്‍സിന് മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 157 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഈ തോല്‍വിക്ക് പകരം വീട്ടേണ്ടത് ധോണിപ്പടയ്ക്ക് അഭിമാന പ്രശ്‌നമാണ്. ഐപിഎല്ലില്‍ കളിച്ച സീസണിലെല്ലാം പ്ലേ ഓഫില്‍ കടന്ന ഏക ടീമെന്ന നേട്ടം ഇത്തവണ നഷ്ടപ്പെടാതിരിക്കാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് ജയം അനിവാര്യമാണ്.

ബാറ്റിങ് സിഎസ്‌കെയ്ക്ക് പ്രശ്‌നം

ബാറ്റിങ് സിഎസ്‌കെയ്ക്ക് പ്രശ്‌നം

ഈ സീസണില്‍ സിഎസ്‌കെയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം ബാറിങ്ങാണ്. എല്ലാത്തവണയും സിഎസ്‌കെയുടെ അടിത്തറയേകുന്ന സീനിയര്‍ നിരയ്ക്ക് ഇത്തവണ അടിതെറ്റിയിരിക്കുകയാണ്. ഫഫ് ഡുപ്ലെസിസ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. അമ്പാട്ടി റായിഡു, ഷെയ്ന്‍ വാട്‌സണ്‍, എം എസ് ധോണി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ ഇനിയും തുടര്‍ തോല്‍വികള്‍ സിഎസ്‌കെ ഏറ്റുവാങ്ങേണ്ടി വരും. ഓപ്പണര്‍മാരുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ട്. പവര്‍പ്ലേ മുതലാക്കാന്‍ ആദ്യ ഏഴ് മത്സരത്തിലും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. ടി20 ഫോര്‍മാറ്റിന്റെ ശൈലിയിലേക്ക് ബാറ്റിങ് നിര ഉയരേണ്ടതുണ്ട്.

ബാറ്റിങ് സിഎസ്‌കെയ്ക്ക് പ്രശ്‌നം

സ്പിന്‍ നിരയില്‍ കരുണ്‍ നായരും രവീന്ദ്ര ജഡേജയും വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടത് അത്യാവശ്യമാണ്. മറ്റ് ടീമിലെ സ്പിന്നര്‍മാരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ സിഎസ്‌കെ സ്പിന്നര്‍മാര്‍ മോശമാണ്. രണ്ടാം പകുതിയില്‍ ഇവരുടെ ശക്തമായ തിരിച്ചുവരവ് ടീമിന് അത്യാവശ്യമാണ്. പിഞ്ച് ഹിറ്ററുടെ അഭാവത്തില്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫറില്‍ മികച്ചൊരു താരത്തെ സിഎസ്‌കെ ടീമിലെത്തിക്കാനും സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ക്രിസ് ലിന്‍, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അജിന്‍ക്യ രഹാനെ എന്നിവരിലൊരാള്‍ സിഎസ്‌കെയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തരാണ് ഹൈദരാബാദ്

ശക്തരാണ് ഹൈദരാബാദ്

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തരായ നിരയാണ്. ആദ്യ പകുതിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയമാണ് ഹൈദരബാദ് നേടിയത്. ആറ് പോയിന്റുള്ള ഹൈദരബാദ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ടാം പകുതിയില്‍ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയാല്‍ ഹൈദരാബാദിന് പ്ലേ ഓഫില്‍ കടന്നുകൂടാം.

ശക്തരാണ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍‌സ്റ്റോ ഓപ്പണിങ് കൂട്ടുകെട്ടിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇരുവരും തിളങ്ങിയാല്‍ മനീഷ് പാണ്ഡ്യയും കെയ്ന്‍ വില്യസണും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കും. മധ്യനിരയിലെ ഗാര്‍ഗിന്റെ ബാറ്റിങ്ങും ടീമിന് പ്രതീക്ഷ നല്‍കുന്നു. ഖലീല്‍ അഹമ്മദ്,സന്ദീപ് ശര്‍മ,ടി നടരാജന്‍ തുടങ്ങിയ പേസ് ബൗളര്‍മാരും റാഷിദ് ഖാന്റെ സ്പിന്‍ മികവും കൂടി ചേരുമ്പോള്‍ ഹൈദരാബാദ് ബൗളിങ്ങും ശക്തം.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ടി നടരാജന്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ.

സിഎസ്‌കെ: ഷെയ്ന്‍ വാട്‌സണ്‍, ഫഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, എംഎസ് ധോണി, എന്‍ ജഗദീശന്‍, സാം കറാന്‍, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍മ, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍

Story first published: Tuesday, October 13, 2020, 9:13 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+