
നേര്‍ക്കുനേര്‍ പോരാട്ടം
ഇതുവരെ 13 തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും ജയം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് ഹൈദരബാദ് വിജയിച്ചത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന് പ്രസക്തിയില്ല. ഇരു ടീമിന്റെയും ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് പ്രധാന പ്രശ്‌നം. അവസാന മത്സരത്തിലൂടെ ഹൈദരാബാദ് കരുത്താര്‍ജിച്ചതിനാല്‍ത്തന്നെ കടുത്ത വെല്ലുവിളി സിഎസ്‌കെ നേരിടേണ്ടി വന്നേക്കും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ പേരിലാണ്. 311 റണ്‍സാണ് ഇടം കൈയന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. മറുവശത്ത് ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം നായകന്‍ എം എസ് ധോണിയാണ് (331). എന്നാല്‍ രണ്ട് താരങ്ങള്‍ക്കും ഈ സീസണില്‍ ഫോം കണ്ടെത്താനായിട്ടില്ല. അവസാന വര്‍ഷത്തെ ഓറഞ്ച് ക്യാപ് ജേതാവായ വാര്‍ണര്‍ ഫോമിലേക്കുയരേണ്ടത് ടീമിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്.

ഹൈദരാബാദിനെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോയാണ് (15). പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാത്ത ബ്രാവോ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഹൈദരാബാദ് നിരയില്‍ കൂടുതല്‍ വിക്കറ്റ് ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ് (7). അവസാന മത്സരത്തിലൂടെ ഫോം കണ്ടെത്താന്‍ ഭുവിക്ക് സാധിച്ചിട്ടുണ്ട്.

ഹൈദരാബാദിനെതിരേ സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 176 റണ്‍സാണ്. ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 167 റണ്‍സും. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ ക്യാച്ച് ധോണിയുടെ പേരിലും (7) ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് ജോണി ബെയര്‍സ്‌റ്റോ,ഡേവിഡ് വാര്‍ണര്‍ (2) എന്നിവരുടെ പേരിലുമാണ്. മത്സരത്തില്‍ ടോസ് ഒരു നിര്‍ണ്ണായക ഘടകമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സിഎസ്‌കെ നായകന്‍ എം എസ് ധോണിക്കുവേണ്ടത് വെറും 24 റണ്‍സ്. ഇന്നത്തെ മത്സരത്തിലൂടെ ധോണി ഈ നേട്ടത്തിലെത്തിയേക്കും. സിഎസ്‌കെയ്ക്കുവേണ്ടി 1000 ഐപിഎല്‍ റണ്‍സ് എന്ന നേട്ടത്തിലെത്താന്‍ അമ്പാട്ടി റായിഡുവിന് വേണ്ടത് 45 റണ്‍സാണ്. ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ ഇന്ന് 69 റണ്‍സ് നേടിയാല്‍ 3000 ഐപിഎല്‍ റണ്‍സെന്ന റെക്കോഡ് സ്വന്തമാക്കാനാവും.


Click it and Unblock the Notifications