IPL 2020: സിഎസ്‌കെ X ആര്‍സിബി, കോലി - ധോണിപ്പോരാട്ടത്തില്‍ അറിയേണ്ട കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് മത്സരം മാത്രം വിജയിച്ച സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച സിഎസ്‌കെയ്ക്ക് ഇന്ന് അഭിമാന പോരാട്ടമാണ്. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ച് ആരാധകര്‍ക്ക് ആശ്വാസം നല്‍കാനാവും സിഎസ്‌കെയുടെ ശ്രമം. അതേ സമയം മികച്ച ഫോമിലാണ് ആര്‍സിബിയുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലുള്ള ആര്‍സിബി സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ സിഎസ്‌കെയെ പരാജയപ്പെടുത്തിയിരുന്നു. കോലിയും ധോണിയും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും തമ്മില്‍ 26 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 16 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. 9 തവണയാണ് ആര്‍സിബി വിജയിച്ചത്. എന്നാല്‍ നിലവിലെ ഫോമില്‍ മുന്‍തൂക്കം ആര്‍സിബിക്കാണ്. സിഎസ്‌കെയുടെ ബാറ്റിങ് നിരയില്‍ ആര്‍ക്കും ഫോമില്ല. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 10 വിക്കറ്റിന് തോറ്റ ക്ഷീണത്തില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ കെകെആറിനെ നാണം കെടുത്തിയ കരുത്തിലാണ് ആര്‍സിബിയുടെ വരവ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ആര്‍സിബി സിഎസ്‌കെ പോരാട്ടത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ആര്‍സിബി താരം നായകന്‍ വിരാട് കോലിയാണ് (851). മികച്ച റെക്കോഡുകള്‍ സിഎസ്‌കെയ്‌ക്കെതിരെയുള്ള കോലിയുടെ നിലവിലെ ഫോമും പ്രതീക്ഷ നല്‍കുന്നതാണ്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയ കോലി പിന്നീട് ഫോമിലേക്കുയര്‍ന്നിരുന്നു. സിഎസ്‌കെ നിരയില്‍ എം എസ് ധോണിയാണ് (716) കേമന്‍. എന്നാല്‍ ഈ സീസണില്‍ ധോണിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ധോണിയുടെ മോശം ഫോമാണ് സിഎസ്‌കെയുടെ പ്രധാന പ്രശ്‌നം.

സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ ബൗളര്‍ യുസ്‌വേന്ദ്ര ചഹാലാണ് (11). സീസണില്‍ മിന്നും ഫോമിലാണ് ചഹാല്‍. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് രവീന്ദ്ര ജഡേയുടെ പേരിലാണ് (12). ഈ സീസണില്‍ ബൗളറെന്ന നിലയില്‍ മികവിനൊത്ത് ഉയരാന്‍ ജഡേജയ്ക്കായിട്ടില്ല. ആര്‍സിബിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് വിരാട് കോലിയുടെ പേരിലും (10) സിഎസ്‌കെയ്ക്കുവേണ്ടി എം എസ് ധോണിയുടെ (14) പേരിലുമാണ്. സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിയുടെ ശരാശരി ടീം സ്‌കോര്‍ 146 റണ്‍സും സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 153 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
200 ഐപിഎല്‍ സിക്‌സ് പൂര്‍ത്തിയാക്കാന്‍ വിരാട് കോലിക്ക് വേണ്ടത് 1 സിക്‌സ് കൂടി. 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ആരോണ്‍ ഫിഞ്ചിന് വേണ്ടത് 42 റണ്‍സ്. എം എസ് ധോണി 6 ക്യാച്ച്കൂടി നേടിയാല്‍ സിഎസ്‌കെയ്ക്കുവേണ്ടി 100 ക്യാച്ച് പൂര്‍ത്തിയാക്കും. അമ്പാട്ടി റായിഡു രണ്ട് ബൗണ്ടറികൂടി നേടിയാല്‍ 300 ഐപിഎല്‍ ബൗണ്ടറി ക്ലബ്ബില്‍ ഇടം പിടിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications