Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്നെങ്കിലും ജയിക്കണം, ആര്‍സിബിക്കെതിരേ അഭിമാന പോരാട്ടത്തിന് സിഎസ്‌കെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. 11 മത്സരം കളിച്ച് എട്ടിലും തോറ്റ സിഎസ്‌കെയ്ക്ക് ഇനി പ്രതീക്ഷയ്ക്ക് വകയില്ല. അതിനാല്‍ത്തന്നെ ശേഷിക്കെ മൂന്ന് മത്സരങ്ങളിലും വിജയിച്ച് അഭിമാനത്തോടെ മടങ്ങാനാവും അവര്‍ ഇന്ന് കളത്തിലിറങ്ങുക. അതേ സമയം 10 മത്സരത്തില്‍ ഏഴിലും വിജയിച്ച ആര്‍സിബി മൂന്നാം സ്ഥാനക്കാരാനാണ്. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ ആര്‍സിബിക്കാവും. ഇത്തവണ മിന്നും ഫോമില്‍ കളിക്കുന്ന ആര്‍സിബിക്ക് തന്നെയാണ് മുന്‍തൂക്കം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 37 റണ്‍സിന്റെ ജയം ആര്‍സിബിക്കായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

ധോണിക്കും സംഘത്തിനും ജയിക്കണം

ധോണിക്കും സംഘത്തിനും ജയിക്കണം

ആരാധകരെ തൃപ്തിപ്പെടുത്താനായെങ്കിലും ഇന്നത്തെ ജയം സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. തുടര്‍ച്ചയായി നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുന്ന സിഎസ്‌കെയ്ക്ക് ഇന്ന് അഭിമാന പോരാട്ടം തന്നെയാണ്. എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. സിഎസ്‌കെയുടെ ബാറ്റിങ് നിരയാണ് പ്രധാന പ്രശ്‌നം. യുവതാരങ്ങളെയും സീനിയര്‍ താരങ്ങളെയും മാറി മാറി പരീക്ഷിച്ചിട്ടും ആര്‍ക്കും തന്നെ ഫോം കണ്ടെത്താന്‍ കഴിയുന്നില്ല.

സിഎസ്‌കെ

മുംബൈ ഇന്ത്യന്‍സിനോട് 10 വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് സിഎസ്‌കെ ഇറങ്ങുന്നത്. ഫഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, എം എസ് ധോണി എന്നിവര്‍ക്കൊപ്പം ജഗദീശനും ജയഗ്‌വാദും ഇന്നും ടീമില്‍ സ്ഥാനം പിടിച്ചേക്കും. ടീമെന്ന നിലയില്‍ താരസമ്പന്നതയ്ക്ക് കുറവൊന്നുമില്ലെങ്കിലും ആര്‍ക്കും തന്നെ ഫോമിലല്ല. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷകളില്ലാത്തതിനാല്‍ത്തന്നെ ആര്‍സിബിക്കെതിരേ ജയിക്കാനായി ചാമ്പ്യന്‍ പോരാട്ടം തന്നെ അവര്‍ പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ.

വിജയം തുടരാന്‍ ആര്‍സിബി

വിജയം തുടരാന്‍ ആര്‍സിബി

പതിവില്‍ നിന്ന് വ്യത്യസ്തമായി ടീമെന്ന നിലയില്‍ മികച്ച ഒത്തൊരുമയോടെ കളിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ കെകെആറിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നാണംകെടുത്തിയ ആത്മവിശ്വാസത്തിലാവും ആര്‍സിബി ഇറങ്ങുക. ബാറ്റിങ് നിരയില്‍ വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ തന്നെ പ്രധാന പ്രതീക്ഷ.ദേവ്ദത്ത് പടിക്കല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ ആരോണ്‍ ഫിഞ്ചിന് ഇതുവരെ പ്രധാപത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.

വിജയം തുടരാന്‍ ആര്‍സിബി

വിജയം തുടരാന്‍ ആര്‍സിബി

അവസാന മത്സരത്തിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജില്‍ ടീം വളരെ പ്രതീക്ഷ വെക്കുന്നു. നവദീപ് സൈനി,ക്രിസ് മോറിസ് എന്നിവരും മികച്ച രീതിയില്‍ പേസ് ബൗളിങ്ങില്‍ തിളങ്ങുമ്പോള്‍ ചഹാലും വാഷിങ്ടണ്‍ സുന്ദറും സ്പിന്നിലും മികവ് കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ വിജയ സാധ്യത കൂടുതല്‍ ആര്‍സിബിക്ക് തന്നെയാണ്.

Story first published: Sunday, October 25, 2020, 9:32 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+