IPL 2020: സിഎസ്‌കെ X രാജസ്ഥാന്‍- ജീവന്‍ മരണ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ജീവന്‍ മരണ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ സിഎസ്‌കെ ഏഴാം സ്ഥാനത്തും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. ഇരു ടീമും ഒമ്പത് മത്സരത്തില്‍ നിന്ന് മൂന്ന് ജയം വീതമാണ് നേടിയത്. ഇന്ന് തോക്കുന്ന ടീം അവസാന സ്ഥാനക്കാരാവും എന്നതിനാല്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണ്. സീസണില്‍ ആദ്യം ഷാര്‍ജയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ ജയം രാജസ്ഥാനായിരുന്നു. ബാറ്റിങ് നിരയുടെ ഫോമില്ലായ്മയാണ് ഇരു ടീമിന്റെയും പ്രധാന പ്രശ്‌നം. ഇന്ന് പിഴവുകള്‍ നികത്തി ജയിക്കാനുറച്ച് ഇരു കൂട്ടരും ഇറങ്ങുമ്പോള്‍ മികച്ചൊരു മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. കരുത്തരുടെ പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
23 മത്സരങ്ങളിലാണ് സിഎസ്‌കെയും രാജസ്ഥാനും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 മത്സരത്തിലും സിഎസ്‌കെ വിജയിച്ചപ്പോള്‍ രാജസ്ഥാന്‍ ഒമ്പത് മത്സരങ്ങളിലും ജയിച്ചു. ഈ സീസണില്‍ ആദ്യം സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം രാജസ്ഥാനുണ്ട്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ആര്‍ക്കും മുന്‍തൂക്കം നല്‍കാന്‍ സാധിക്കില്ല. ഇരു ടീമിന്റെയും പ്രകടനം ഇത്തവണ മോശമാണ്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇരു ടീമിനും സാധിച്ചിട്ടില്ല.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം നായകന്‍ എം എസ് ധോണിയാണ് (452). എന്നാല്‍ സീസണില്‍ ബാറ്റുകൊണ്ട് ധോണി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണാണ് (164) കേമന്‍. ആദ്യ രണ്ട് മത്സരത്തിലും ഗംഭീര അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന് പിന്നീട് ഈ മികവ് തുടരാനായില്ല.

സിഎസ്‌കെ നിരയില്‍ കൂടുതല്‍ വിക്കറ്റ് ഡ്വെയ്ന്‍ ബ്രാവോയുടെയും രവീന്ദ്ര ജഡേജയുടെയും (15) പേരിലാണ്. രാജസ്ഥാന്‍ നിരയില്‍ ജോഫ്ര ആര്‍ച്ചറാണ് കേമന്‍ (6).സീസണില്‍ മികച്ച ഫോമിലാണ് ആര്‍ച്ചര്‍. കൂടുതല്‍ ക്യാച്ച് നേടിയ സിഎസ്‌കെ താരം ധോണിയും (14) രാജസ്ഥാന്‍ താരം ജോസ് ബട്‌ലറുമാണ് (5). രാജസ്ഥാനെതിരേ സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 165 റണ്‍സും രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 158 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
എം എസ് ധോണിയുടെ 200ാം ഐപിഎല്‍ മത്സരമാണിത്. 1 പുറത്താക്കലും 6 റണ്‍സും നേടിയാല്‍ 150 പുറത്താക്കലും സിഎസ്‌കെയ്ക്കുവേണ്ടി 4000 റണ്‍സും നേടാന്‍ സാധിക്കും. ഫഫ് ഡുപ്ലെസിസ് രണ്ട് ക്യാച്ച് നേടിയാല്‍ 50 ക്യാച്ച് ക്ലബ്ബില്‍ ഇടം പിടിക്കാനാവും. സ്റ്റീവ് സ്മിത്ത് 3 ഫോറും 21 റണ്‍സും നേടിയാല്‍ 1000 ഐപിഎല്‍ റണ്‍സും 100 ഐപിഎല്‍ ഫോറും രാജസ്ഥാനൊപ്പം പൂര്‍ത്തിയാക്കും. 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ ജോസ് ബട്‌ലറിന് വേണ്ടത് നാല് സിക്‌സുകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications