IPL 2020: ധോണിക്ക് അഭിമാന പോരാട്ടം, എതിരാളി രാജസ്ഥാന്‍, തോറ്റാല്‍ അവസാന സ്ഥാനത്തേക്ക്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇരു ടീമിനും ഇന്ന് ജയിക്കേണ്ടത് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ അത്യാവശ്യമാണ്. തോല്‍ക്കുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയം നേടിയ സിഎസ്‌കെ ഏഴാം സ്ഥാനത്തും തുല്യ പോയിന്റുള്ള രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. രാജസ്ഥാന് ഇന്ന് ജയിച്ചാല്‍ അവസാന സ്ഥാനത്തെ ടീമെന്ന നാണക്കേട് മാറ്റാനാവും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സിഎസ്‌കെയെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് തോറ്റാല്‍ സിഎസ്‌കെ അവസാന സ്ഥാനത്ത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയുള്ള ടീം ഏതെന്ന ചോദ്യത്തിന് സിഎസ്‌കെ എന്ന് തന്നെയാണ് ഉത്തരം. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫ് കടന്ന ഏക ടീമെന്ന ബഹുമതി ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ധോണി ഉള്‍പ്പെടുന്ന ബാറ്റിങ് നിരയില്‍ ഫഫ് ഡുപ്ലെസിസിന് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നത്. സീസണില്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇതുവരെ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല.

ഷാര്‍ജയില്‍ രാജസ്ഥാനെതിരേ പിന്തുടര്‍ന്നിറങ്ങിയ മത്സരത്തിലാണ് അല്‍പ്പം ഭേദപ്പെട്ട ബാറ്റിങ് പ്രകടനം സിഎസ്‌കെയില്‍ നിന്നുണ്ടായത്. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ് പ്രധാന പ്രശ്‌നം. ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ ഡുപ്ലെസിസും സാം കറാനും ചേര്‍ന്ന് 50 ലധികം റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. മധ്യനിരയില്‍ കേദാര്‍ ജാദവിനെ വീണ്ടും കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാനോ പന്ത് ചെയ്യാനോ അവസരം ലഭിച്ചില്ല. രാജസ്ഥാനെതിരേ അധിക ബൗളറെ സിഎസ്‌കെ പരീക്ഷിച്ചേക്കും.

രാജസ്ഥാനും ബാറ്റിങ് പ്രശ്‌നം
ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നീ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും ബാറ്റിങ്ങില്‍ ആര്‍ക്കും സ്ഥിരതയില്ല. റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കി അവസാന മത്സരത്തില്‍ ഇറക്കിയത് വിജയം കണ്ടിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ടീമിന് തലവേദനയാകുന്നുണ്ട്. ജോസ് ബട്‌ലറും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല. സ്റ്റീവ് സ്മിത്ത് മധ്യനിരയിലേക്ക് ഇറങ്ങി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ അവസാന മത്സരത്തില്‍ വിജയിച്ചു.

ബെന്‍ സ്റ്റോക്‌സില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായിട്ടില്ല. സീസണില്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ ഇനിയുള്ള ഓരോ മത്സരത്തിലും രാജസ്ഥാന് ജയം അനിവാര്യമാണ്. ജോഫ്ര ആര്‍ച്ചര്‍ മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇന്ന് എന്തുവിലകൊടുത്തും രാജസ്ഥാനും സിഎസ്‌കെയും ജയിക്കാനുറച്ച് ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications