IPL 2020: സിഎസ്‌കെ x പഞ്ചാബ്- ആവേശ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കളിക്കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായതില്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സിഎസ്‌കെ. പഞ്ചാബിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇരു ടീമും തമ്മിലുള്ള ആവേശ പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ അറിയാം.

നേര്‍ക്കുനേര്‍ പോരാട്ടം
ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും 22 തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 13 തവണയും ജയം സിഎസ്‌കെ നേടിയപ്പോള്‍ 9 തവണയാണ് പഞ്ചാബ് വിജയിച്ചത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം പഞ്ചാബിനാണ്. എന്നാല്‍ സിഎസ്‌കെയ്ക്ക് ഇത് ജീവന്‍മരണപോരാട്ടമായതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ നിലവിലെ പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (204). എന്നാല്‍ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ മാക്‌സ്‌വെല്ലിനായിട്ടില്ല. സിഎസ്‌കെ നിരയില്‍ നായകന്‍ എംഎസ് ധോണിയാണ് (525) കേമന്‍. സിഎസ്‌കെ നിരയില്‍ കൂടുതല്‍ വിക്കറ്റ് ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലാണ് (14). പരിക്കിന് ശേഷം മടങ്ങിയെത്തിയ ബ്രാവോ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. പഞ്ചാബ് നിരയില്‍ മുഹമ്മദ് ഷമിയാണ് (2) കേമന്‍. സിഎസ്‌കെയ്ക്ക് വേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് ധോണിയും (17) പഞ്ചാബിനുവേണ്ടി കൂടുതല്‍ ക്യാച്ച് മാക്‌സ്‌വെല്ലുമാണ് (2) നേടിയത്. സിഎസ്‌കെയ്‌ക്കെതിരായ പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 170 റണ്‍സും സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 160 റണ്‍സുമാണ്.

കാത്തിരിക്കുന്ന നേട്ടങ്ങള്‍
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഹമ്മദ് ഷമി ഇന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാം. സീസണില്‍ മികച്ച ഫോമിലാണ് ഷമിയുള്ളത്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഇന്ന് 9 റണ്‍സ് നേടിയാല്‍ പഞ്ചാബിനുവേണ്ടി 1500 റണ്‍സ് പൂര്‍ത്തിയാക്കും. സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോ 17 റണ്‍സ് നേടിയാല്‍ 1500 റണ്‍സും മൂന്ന് വിക്കറ്റ് നേടിയാല്‍ 150 വിക്കറ്റും പൂര്‍ത്തിയാക്കും. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് തലയില്‍ അണിഞ്ഞ താരമാണ് ബ്രാവോ. 1 ക്യാച്ചുകൂടി നേടിയാല്‍ എംഎസ് ധോണി വിക്കറ്റ് കീപ്പറെന്ന നിലയില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications