Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിന് സിഎസ്‌കെയെ തോല്‍പ്പിക്കണം, പക്ഷേ കടുപ്പം- അറിയാം കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കെകെആറിന് പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം അനിവാര്യമാണ്. കാരണം തുല്യ പോയിന്റുള്ള പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്തുണ്ട്. നെറ്റ് റണ്‍റേറ്റില്‍ കെകെആറിനെക്കാള്‍ മുന്നിലാണ് പഞ്ചാബ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വമ്പന്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് സൂക്ഷിക്കാനാവും കെകെആര്‍ ശ്രമിക്കുക. അതേ സമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച സിഎസ്‌കെയ്ക്ക് അവസാന രണ്ട് മത്സരങ്ങളും അഭിമാന പോരാട്ടമാണ്. വിജയത്തോടെ തല ഉയര്‍ത്തി മടങ്ങാനാവും സിഎസ്‌കെ ഇറങ്ങുക. എന്തായാലും നിര്‍ണ്ണായക മത്സരത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കെകെആറിനെതിരേ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ട്. 22 മത്സരത്തില്‍ നിന്ന് 13 മത്സരങ്ങള്‍ സിഎസ്‌കെ വിജയിച്ചപ്പോള്‍ 8 മത്സരത്തിലാണ് കെകെആര്‍ വിജയം സ്വന്തമാക്കിയത്. 2014ല്‍ യുഎഇയില്‍ ഇരു ടീമും ഏറ്റമുട്ടിയിട്ടില്ല. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 റണ്‍സിന് കെകെആര്‍ വിജയിച്ചിരുന്നു. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും എം എസ് ധോണിയും സംഘവും ഇന്ന് കളത്തിലിറങ്ങുക.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ സിഎസ്‌കെയ്ക്ക് എതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ആന്‍ഡ്രേ റസലാണ് (270).എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ താരത്തിനായിട്ടില്ല. കൂടാതെ നിലവില്‍ പരിക്കേറ്റ് റസല്‍ പുറത്താണ്. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ റണ്‍സ് നായകന്‍ ധോണിയുടെ പേരിലാണ് (481). ധോണിക്കും ഈ സീസണില്‍ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല.

കെകെആര്‍

കെകെആര്‍ നിരയില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ വിക്കറ്റ് സുനില്‍ നരെയ്‌ന്റെ (15) പേരിലാണ്. സിഎസ്‌കെ നിരയില്‍ രവീന്ദ്ര ജഡേജയാണ് (14) കേമന്‍. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ ക്യാച്ച് ഡെയ്ന്‍ ബ്രാവോയുടെ പേരിലും (9) കെകെആര്‍ നിരയില്‍ ദിനേഷ് കാര്‍ത്തികിന്റെ (3) പേരിലുമാണ്. കെകെആറിനെതിരേ സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 154 റണ്‍സും കെകെആറിന്റെ 150 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

സിഎസ്‌കെ പേസര്‍ ദീപക് ചഹാര്‍ ഇന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനാവും. നിലവില്‍ മികച്ച ഫോമിലാണ് ദീപക്. രവീന്ദ്ര ജഡേജ ഒരു ക്യാച്ച് കൂടി നേടിയാല്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും. കെകെആര്‍ ഓപ്പണര്‍ രാഹുല്‍ ത്രിപാതി 53 റണ്‍സ് നേടിയാല്‍ 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. അവസാന രണ്ട് മത്സരങ്ങളിലും പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ രാഹുലിന് സാധിച്ചിട്ടില്ല. നിധീഷ് റാണ 87 റണ്‍സ് നേടിയാല്‍ കെകെആറിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും.

Story first published: Thursday, October 29, 2020, 9:35 [IST]
Other articles published on Oct 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+