IPL 2020: കെകെആറിന് ഇന്ന് ജീവന്‍മരണ പോരാട്ടം, എതിരാളി സിഎസ്‌കെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കെകെആര്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. തുല്യ പോയിന്റുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്നത്തെയടക്കം രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന കെകെആറിന് രണ്ടിലും വമ്പന്‍ വിജയം നേടിയാല്‍ മാത്രമെ പ്ലേ ഓഫ് പ്രതീക്ഷിക്കാന്‍ വകയുള്ളു. അതേ സമയം 12 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റ് മാത്രമയുള്ള സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചതാണ്. അതിനാല്‍ അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാവും സിഎസ്‌കെ ശ്രമിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 10 റണ്‍സിന്റെ ജയം കെകെആറിനായിരുന്നു.

കെകെആറിന് ഇന്ന് ജയിച്ചേ മതിയാകൂ
മികച്ച രീതിയില്‍ പോവുകയായിരുന്ന കെകെആറിന് ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് തിരിച്ചടി നല്‍കിയത്. അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് കെകെആര്‍ ആദ്യ നാലില്‍ നിന്ന് പുറത്തുപോയത്. മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ആരും ഉയരുന്നില്ല. നിധീഷ് റാണ,രാഹുല്‍ ത്രിപാതി,ശുബ്മാന്‍ ഗില്‍ എന്നീ ടോപ് ഓഡര്‍ താരങ്ങള്‍ പവര്‍പ്ലേ വരെയെങ്കിലും ക്രീസില്‍ നില്‍ക്കേണ്ടത് ടീമിന്റെ വിജയത്തിന് അത്യാവശ്യമാണ്. മധ്യനിരയില്‍ മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് തീര്‍ത്തും പരാജയപ്പെടുന്നു. വളരെ പരിചയസമ്പത്തുള്ള കാര്‍ത്തികിന് സീസണില്‍ അവസരത്തിനൊത്ത് ഉയരാനാകുന്നില്ല.

മധ്യനിരയില്‍ സുനില്‍ നരെയ്‌ന്റെ ബാറ്റിങ് നിര്‍ണ്ണായകമാവും. ആന്‍ഡ്രേ റസലിന്റെ പരിക്ക് ടീമിന് വലിയ തിരിച്ചടിയായി. ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ റസല്‍ കളിക്കുമോയെന്ന് വ്യക്തമല്ല. നാല് പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്തുന്ന കെകെആറിന്റെ തന്ത്രം പാളുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു അധിക ബാറ്റ്‌സ്മാനെയാണ് ടീമിന് ആവിശ്യം. പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഭേദപ്പെട്ട പേസ് ബൗളിങ് കാഴ്ചവെക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഫോം നിരാശപ്പെടുത്തുന്നു. സ്പിന്‍ ബൗളിങ്ങില്‍ വരുണ്‍ കൃഷ്ണ സ്ഥിരതയോടെ കളിക്കുന്നുണ്ട്.

തലയുയര്‍ത്തി മടങ്ങാന്‍ സിഎസ്‌കെ
ഈ സീസണില്‍ നാണക്കേടിന്റെ ഒരുപാട് റെക്കോഡുകള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ സീസണിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിച്ച് മടങ്ങാനാവും സിഎസ്‌കെ ലക്ഷ്യം വെക്കുക. അവസാന മത്സരത്തില്‍ ആര്‍സിബിയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസം സിഎസ്‌കെയ്ക്കുണ്ട്. യുവതാരങ്ങള്‍ സ്പാര്‍ക്ക് കണ്ടെത്തിയതാണ് ടീമിന് വിജയം സമ്മാനിച്ചത്. ആര്‍സിബിക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയ ജയഗ്‌വാദില്‍ ടീം പ്രതീക്ഷ വെക്കുന്നു.

അമ്പാട്ടി റായിഡു, എം എസ് ധോണി, ഫഫ് ഡുപ്ലെസിസ് തുടങ്ങിയവരെ പഴയ പ്രതാപത്തോടെ ഇന്ന് കാണാമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ആരാധകര്‍. ഇത്തവണ സീനിയര്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ബൗളിങ്ങില്‍ ദീപക് ചഹാര്‍,സാം കറാന്‍ എന്നിവര്‍ സ്ഥിരത കാട്ടുന്നു. സ്പിന്‍ ബൗളിങ് നിര ഇത്തവണ പ്രതീക്ഷിച്ചതുപോലെ ഫലപ്രദമാകാത്തത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications