For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2020: വിജയം തുടരാന്‍ ധോണിപ്പട, എതിരാളികള്‍ കെകെആര്‍- പോരാട്ടം കടുക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും ഇന്നിറങ്ങുന്നത്. സീസണില്‍ ജയിച്ച് തുടങ്ങിയ സിഎസ്‌കെ പിന്നീടുള്ള മൂന്ന് മത്സരവും തോറ്റു. അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ ടീം തിരിച്ചുവരവിന്റെ പാതയിലാണ്. നാല് മത്സരം കളിച്ച കെകെആര്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. പ്ലേ ഓഫിലേക്കുള്ള കുതിപ്പ് തുടരാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

IPL 2020 : KKR vs CSK Match Preview | Oneindia Malayalam
സിഎസ്‌കെ ആത്മവിശ്വാസത്തില്‍

സിഎസ്‌കെ ആത്മവിശ്വാസത്തില്‍

പഞ്ചാബിനെതിരായ 10 വിക്കറ്റ് ജയം ടീമെന്ന നിലയില്‍ സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമായിരുന്നു ടീമിന്റെ പ്രധാന പ്രശ്‌നം. അവസാന മത്സരത്തിലൂടെ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍ താളം കണ്ടെത്തിയത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ സ്ഥിരതയോടെ ബാറ്റുവീശുന്ന ഫഫ് ഡുപ്ലെസിസിലും പ്രതീക്ഷയേറെ. എന്നാല്‍ പരിക്കിന് ശേഷം മടങ്ങിയെത്തിയ അമ്പാട്ടി റായിഡു ഫോം കണ്ടെത്തേണ്ടതുണ്ട്.

മധ്യനിര

മധ്യനിരയില്‍ കേദാര്‍ ജാദവിനെക്കൊണ്ട് ടീമിന് യാതൊരു കാര്യവുമില്ലാത്ത അവസ്ഥയാണ്. ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ലാത്ത കേദാറിന് വീണ്ടും നാലാം നമ്പറില്‍ അവസരം നല്‍കിയേക്കും. മധ്യനിരയില്‍ എം എസ് ധോണിയുടെ ബാറ്റിങ് ഓഡര്‍ ഇപ്പോഴും പ്രശ്‌നമായി തുടരുന്നു. രവീന്ദ്ര ജഡേജ, ടോം കറാന്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം ബാറ്റുകൊണ്ട് നടത്തുന്നു. സ്പിന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തത് ടീമിനെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. പീയൂഷ് ചൗള, രവീന്ദ്ര ജഡേജ എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറേയില്ല. മധ്യനിരയിലേക്ക് ബ്രാവോ മടങ്ങിയെത്തയത് ധോണിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു.

കെകെആറിന് സ്ഥിരത വേണം

കെകെആറിന് സ്ഥിരത വേണം

മികച്ച ടീമുള്ള കെകെആറിന്റെ പ്രധാന പ്രശ്‌നം നായകന്‍ ദിനേഷ് കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിയാണ്. ബാറ്റിങ് ഓഡറില്‍ സ്ഥിരതയില്ലാത്തതും ടീമിന്റെ പ്രധാന പോരായ്മയാണ്. അവസാന സീസണില്‍ ഓള്‍റൗണ്ട് പ്രകടനംകൊണ്ട് കൈയടി നേടിയ ആന്‍ഡ്രേ റസല്‍ ഇത്തവണ നനഞ്ഞ പടക്കമായി മാറി. ഇയാന്‍ മോര്‍ഗന്‍ മികച്ച ഫോമിലുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഓപ്പണിങ്ങില്‍ നിന്ന് സുനില്‍ നരെയ്‌നെ മാറ്റേണ്ടത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമാണ്.

കെകെആര്‍

രാഹുല്‍ ത്രിപതിയെ ഓപ്പണറാക്കി നരെയ്‌നെ മധ്യനിരയിലേക്ക് എത്തിക്കണം. കാര്‍ത്തികിനും ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാറ്റ് കമ്മിന്‍സ് 15.5 കോടി രൂപയോട് നീതി പുലര്‍ത്തുന്നില്ല. ബൗളര്‍മാരില്‍ യുവതാരങ്ങളുടെ പ്രകടനം ശ്രദ്ധേയമാണെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഇന്നിങ്‌സുകള്‍ ഉണ്ടാകുന്നില്ലെന്നതാണ് സത്യം. ഇന്ന് ടീമില്‍ അഴിച്ചുപണികളുമായി കെകെആര്‍ ഇറങ്ങാനാണ് സാധ്യത.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

കെകെആര്‍: ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിധീഷ് റാണ, ആന്‍ഡ്രെ റസല്‍, ദിനേഷ് കാര്‍ത്തിക്, ഇയാന്‍ മോര്‍ഗന്‍, പാറ്റ് കമ്മിന്‍സ്, രാഹുല്‍ ത്രിപതി, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി.

സിഎസ്‌കെ: ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, സാം കറാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, പീയൂഷ് ചൗള, ദീപക് ചഹാര്‍

Story first published: Wednesday, October 7, 2020, 9:06 [IST]
Other articles published on Oct 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+