IPL 2020: സിഎസ്‌കെ X പഞ്ചാബ്- നേര്‍ക്കുനേരില്‍ ആരാണ് കേമന്‍, കണക്കുകള്‍ ഇങ്ങനെ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. ഒരു മത്സരം മാത്രം എല്ലാ ടീമുകള്‍ക്കും ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ചത് മുംബൈ ഇന്ത്യന്‍സ് മാത്രമാണെന്നതാണ് ഇത്തവണത്തെ സവിശേഷത. അതിനാല്‍ത്തന്നെ അവസാന മത്സരം മിക്ക ടീമുകള്‍ക്കും നിലനില്‍പ്പിന്റെ പോരാട്ടമാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ മാത്രമെ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവൂ. ജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകളുടെ പ്രകടനവും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകളെ സ്വാധീനിക്കും. അതേ സമയം നേരത്തെ തന്നെ പുറത്തായതിനാല്‍ അവസാന മത്സരത്തില്‍ ജയത്തോടെ തലയുയര്‍ത്തി മടക്കാനുറച്ചാവും സിഎസ്‌കെ ഇറങ്ങുക. ആവേശകരമായ മത്സരത്തിന് മുമ്പ് കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 23 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണയും ജയം സിഎസ്‌കെ സ്വന്തമാക്കിയപ്പോള്‍ പഞ്ചാബ് 9 തവണയും വിജയിച്ചു. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 10 വിക്കറ്റിനാണ് സിഎസ്‌കെ പഞ്ചാബിനെ തോല്‍പ്പിച്ചത്. എന്നാല്‍ അന്നത്തെ ഫോമില്‍ നിന്ന് പഞ്ചാബിന് വലിയ മാറ്റമുണ്ട്. അവസാന രണ്ട് മത്സരവും ജയിച്ചാണ് സിഎസ്‌കെയുടെ വരവ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം എം എസ് ധോണിയാണ് (525). എന്നാല്‍ ഇതുവരെ ഫോമിലേക്കുയരാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. പഞ്ചാബ് നിരയില്‍ കെ എല്‍ രാഹുലാണ് (233) കേമന്‍. മികച്ച ഫോമിലുള്ള രാഹുലാണ് ഇത്തവണ റണ്‍വേട്ടക്കാരിലും മുന്നിട്ട് നില്‍ക്കുന്നത്. കൂടുതല്‍ വിക്കറ്റുള്ള സിഎസ്‌കെ താരം രവീന്ദ്ര ജഡേജയും (9) പഞ്ചാബ് താരം മുഹമ്മദ് ഷമിയുമാണ് (2). ജഡേജ ഇത്തവണ പന്തുകൊണ്ട് മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. അതേ സമയം ഷമി മികച്ച ഫോമിലാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
സിഎസ്‌കെ നിരയില്‍ കൂടുതല്‍ ക്യാച്ച് ധോണിയുടെ (18) പേരിലും പഞ്ചാബ് നിരയില്‍ രാഹുലിന്റെ (11) പേരിലുമാണ്. പഞ്ചാബിനെതിരേ സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 170 റണ്‍സും പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 161 റണ്‍സുമാണ്. തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിച്ചെത്തിച്ച പഞ്ചാബിനെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തളച്ചിട്ടതോടെയാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യത ഇത്ര കടുപ്പമായത്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
200 ഐപിഎല്‍ സിക്‌സെന്ന ബഹുമതിയിലെത്താന്‍ ഷെയ്ന്‍ വാട്‌സണ് വേണ്ടത് 10 സിക്‌സുകള്‍. എം എസ് ധോണി ആറ് ക്യാച്ചുകള്‍ കൂടി നേടിയാല്‍ സിഎസ്‌കെയ്‌ക്കൊപ്പം 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും. കീപ്പിങ്ങില്‍ ഇപ്പോഴും മിന്നും ഫോമിലാണ് ധോണി. ക്രിസ് ഗെയ്ല്‍ ഒരു സിക്‌സ് കൂടി നേടിയാല്‍ 350 ഐപിഎല്‍ സിക്‌സര്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം ടി20 ഫോര്‍മാറ്റില്‍ 1000 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതി ഗെയ്ല്‍ സ്വന്തമാക്കിയിരുന്നു. രാഹുല്‍ 107 റണ്‍സ് നേടിയാല്‍ പഞ്ചാബിനൊപ്പം 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications