
അതിനാല്‍ത്തന്നെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനിറങ്ങുന്ന ധോണിയും സംഘവും പഞ്ചാബിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. അവസാന രണ്ട് മത്സരത്തിലും വിജയം നേടി സിഎസ്‌കെ എത്തുമ്പോള്‍ അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോല്‍വി വഴങ്ങിയതാണ് പഞ്ചാബിന്റെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയത്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 10 വിക്കറ്റിന് പഞ്ചാബിനെ തകര്‍ത്ത ആത്മവിശ്വാസവും സിഎസ്‌കെയ്ക്കുണ്ട്.

പഞ്ചാബിന് തിരിച്ചുവരണം
തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തതാണ് പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയത്. ഇന്ന് സിഎസ്‌കെയെ വീഴ്ത്തിയാലും പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക് ടീമിന് കടുത്ത വെല്ലുവിളിയാണ്. രാജസ്ഥാനെതിരേ ക്രിസ് ഗെയ്ല്‍ ഒരു വശത്ത് തല്ലിത്തകര്‍ത്തപ്പോള്‍ കെഎല്‍ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിന് വലിയ തലവേദനയായി.

പഞ്ചാബിന് തിരിച്ചുവരണം
ഇന്ന് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മന്ദീപ് സിങ് പുറത്തിരിക്കും. മധ്യനിരയില്‍ നിക്കോളാസ് പുരാന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനം ഇന്ന് നിര്‍ണ്ണായകമാണ്. സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല.പവര്‍പ്ലേ ഫലപ്രദമായി മുതലാക്കാന്‍ ടീമിന് സാധിക്കുന്നില്ല. ബൗളിങ് നിരയുടെ പ്രകടനമാണ് നിര്‍ണ്ണായകം. ടീമിന്റെ മുഖ്യ ബൗളറായ മുഹമ്മദ് ഷമി അവസാന മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. ലെഗ് സ്പിന്നര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ പേസ് നിരയുടെ പിന്തുണയും അനിവാര്യം.

തല ഉയര്‍ത്തി മടങ്ങാന്‍ സിഎസ്‌കെ
തകര്‍പ്പന്‍ ജയത്തോടെ ഈ സീസണോടെ വിടപറയാനാവും സിഎസ്‌കെ ശ്രമിക്കുക. ചരിത്രത്തിലാദ്യമായി തങ്ങള്‍ക്ക് പ്ലേ ഓഫില്‍ ഇടം ലഭിക്കാതെ പോയതിനാല്‍ ആരാധകര്‍ കടുത്ത വിഷമത്തിലാണ്. അതിനാല്‍ത്തന്നെ എന്തുവിലകൊടുത്തും വിജയിക്കാന്‍ സിഎസ്‌കെ ശ്രമിക്കും. സീനിയര്‍ താരങ്ങള്‍ മോശം ഫോം തുടരുമ്പോള്‍ റുധുരാജ് ജയഗ്‌വാദ്, സാം കറാന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. എം എസ് ധോണിയുടെ ഒരു വെടിക്കെട്ട് ബാറ്റിങ്ങും ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ തിളങ്ങാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല.


Click it and Unblock the Notifications











