IPl 2020: സിഎസ്‌കെ X കെകെആര്‍- അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും കെകെആറും നേര്‍ക്കുനേര്‍. താരസമ്പന്നമായ കെകെആറിനെ വീഴ്ത്താന്‍ ധോണിക്കും സംഘത്തിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്. അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് കെകെആര്‍ എത്തുന്നത്. അതേ സമയം പഞ്ചാബിനെതിരേ 10 വിക്കറ്റിന്റെ ജയവുമാണ് സിഎസ്‌കെ എത്തുന്നത്. ഒന്നിനൊന്ന് ശക്തരായ ടീമുകളില്‍ ജയം ആര്‍ക്കെന്ന് കണ്ടറിയണം. അബുദാബിയില്‍ ടോസ് നിര്‍ണ്ണായകമാവും. ധോണിയുടെ തന്ത്രങ്ങള്‍ മത്സരത്തില്‍ സിഎസ്‌കെയ്ക്ക് വഴിത്തിരിവ് നല്‍കും. ആവേശ പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കെകെആറിനെതിരേ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ട്. 23 മത്സരത്തില്‍ നിന്ന് 14 മത്സരങ്ങള്‍ സിഎസ്‌കെ വിജയിച്ചപ്പോള്‍ 8 മത്സരത്തിലാണ് കെകെആര്‍ വിജയം സ്വന്തമാക്കിയത്. 2014ല്‍ യുഎഇയില്‍ ഇരു ടീമും ഏറ്റമുട്ടിയിട്ടില്ല. അതിനാല്‍ ഇരു കൂട്ടര്‍ക്കും ഇതിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. അബുദാബിയിലെ വലിയ മൈതാനത്ത് റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. ധോണിയുടെ പതിവ് ചേസിങ് രീതി ഇന്ന് പ്രയോഗിച്ചാല്‍ തിരിച്ചടി കിട്ടാന്‍ സാധ്യത കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ ഇരു ടീമിന്റെയും ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയാണ് പ്രധാന പ്രശ്‌നം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ സിഎസ്‌കെയ്ക്ക് എതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ആന്‍ഡ്രേ റസലാണ് (268).എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ താരത്തിനായിട്ടില്ല. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ റണ്‍സ് നായകന്‍ ധോണിയുടെ പേരിലാണ് (470). ധോണിക്കും ഈ സീസണില്‍ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. കെകെആര്‍ നിരയില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ വിക്കറ്റ് സുനില്‍ നരെയ്‌ന്റെ (14) പേരിലാണ്.

സിഎസ്‌കെ നിരയില്‍ രവീന്ദ്ര ജഡേജയാണ് (14) കേമന്‍. ഇരു സ്പിന്നര്‍മാര്‍ക്കും നിലവില്‍ ഫോമില്ല. സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ ക്യാച്ച് ഡെയ്ന്‍ ബ്രാവോയുടെ പേരിലും (9) കെകെആര്‍ നിരയില്‍ ശിവം മാവി,ഇയാന്‍ മോര്‍ഗന്‍,ദിനേഷ് കാര്‍ത്തിക് (2) എന്നിവരുടെ പേരിലുമാണ്. കെകെആറിനെതിരേ സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 154 റണ്‍സും കെകെആറിന്റെ 150 റണ്‍സുമാണ്. ബാറ്റിങ് നിരയുടെ മികച്ച പ്രകടനം ടീമുകള്‍ക്ക് ഇന്ന് ജയിക്കാന്‍ അനിവാര്യമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
കെകെആറിന്റെ ഇയാന്‍ മോര്‍ഗന്‍ ഇന്ന് 10 റണ്‍സ്‌കൂടി നേടിയാല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കും. ആന്‍ഡ്രേ റസല്‍ 52 റണ്‍സ് കൂടി നേടിയാല്‍ 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. നാല് ഫോറ് കൂടി നേടിയാല്‍ 100 ഐപിഎല്‍ ബൗണ്ടറി പൂര്‍ത്തിയാക്കാന്‍ റസലിനാവും. നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് വേണ്ടത് 53 റണ്‍സാണ്. ഇതുവരെ ഫോമിലേക്കുയകാന്‍ കാര്‍ത്തികിനായിട്ടില്ല. എം എസ് ധോണി ഇന്ന് 51 റണ്‍സ് നേടിയാല്‍ സിഎസ്‌കെയ്ക്കുവേണ്ടി 4000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. ഫഫ് ഡുപ്ലെസിസ് 79 റണ്‍സ് നേടിയാല്‍ സിഎസ്‌കെയ്ക്കുവേണ്ടി 2000 റണ്‍സും അമ്പാട്ടി റായിഡു 37 റണ്‍സ് നേടിയാല്‍ 1000 റണ്‍സും പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications