For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹി X സിഎസ്‌കെ; അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സിഎസ്‌കെയും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. മികച്ച യുവതാരനിരയുടെ കരുത്തില്‍ എത്തുന്ന ഡല്‍ഹി ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലെ മുന്‍നിരക്കാരാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചിരുന്നു. മറുവശത്ത് ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റു. ഇരു ടീമും തങ്ങളുടേതായ മേഖലകളില്‍ ശക്തരാണ്. ഇരു ടീമും തമ്മിലുള്ള പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

മുഖാമുഖം പോരാട്ടം

മുഖാമുഖം പോരാട്ടം

ഇരു ടീമും ഇതുവരെ 21 തവണയാണ് മുഖാമുഖം പോരടിച്ചത്. ഇതില്‍ 15 തവണയും എം എസ് ധോണിയും സംഘവും ഡല്‍ഹിയെ പരാജയപ്പെടുത്തി. മറുവശത്ത് 6 മത്സരമാണ് ഡല്‍ഹി വിജയിച്ചത്. 2014ല്‍ യുഎഇയില്‍ ഒരു മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. എന്നാല്‍ ഇത്തവണ ഡല്‍ഹി ശക്തമായ നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ഡല്‍ഹിയെ കീഴടക്കുക സിഎസ്‌കെയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

ധോണിയില്‍ പ്രതീക്ഷ

ധോണിയില്‍ പ്രതീക്ഷ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ സിഎസ്‌കെ താരം എം എസ് ധോണിയാണ്. 529 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ് ഓഡറില്‍ വൈകി ഇറങ്ങിയ ധോണി ഇന്ന് നാലാം നമ്പറില്‍ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയ നിലവിലെ താരം റിഷഭ് പന്താണ് (185). ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 162 റണ്‍സാണ്. സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 143 റണ്‍സാണ്.

ഡ്വെയ്ന്‍ ബ്രാവോ

ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോയാണ് (13). ഡല്‍ഹി നിരയില്‍ അമിത് മിശ്രയാണ് (9) കേമന്‍. സിഎസ്‌കെ നിരയില്‍ കൂടുതല്‍ ക്യാച്ച് ബ്രാവോയുടെ പേരിലും (10) ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്റെ (4) പേരിലുമാണ്.

കാത്തിരിക്കുന്ന പുതിയ നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന പുതിയ നാഴികക്കല്ലുകള്‍

ചില പുതിയ നേട്ടങ്ങളും ഈ മത്സരത്തിലൂടെ താരങ്ങളെ കാത്തിരിപ്പുണ്ട്. വെറും മൂന്ന് ക്യാച്ചുകള്‍കൂടി നേടിയാല്‍ എം എസ് ധോണിക്ക് ഐപിഎല്ലില്‍ 100 ക്യാച്ച് എന്ന നേട്ടം പൂര്‍ത്തിയാക്കാം. ഐപിഎല്ലില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയുടെ റിഷഭ് പന്തിന് വേണ്ടത് 6 സിക്‌സുകളാണ്. ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടി 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി മതി. സിഎസ്‌കെ താരം ഫഫ് ഡുപ്ലെസിസിന് ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 17 റണ്‍സ്. സിഎസ്‌കെയ്ക്കുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ വാട്‌സണ് വേണ്ടത് 10 റണ്‍സ്. ഇതില്‍ റിഷഭ് പന്തിന്റെ നേട്ടമൊഴികെ ബാക്കിയെല്ലാം ഈ മത്സരത്തിലൂടെത്തന്നെ നേടിയെടുക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, September 25, 2020, 13:22 [IST]
Other articles published on Sep 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+