IPL 2020: സിഎസ്‌കെ യുഎഇയില്‍- മികച്ച സ്‌കോര്‍, കൂടുതല്‍ സിക്‌സ്- കണക്കുകള്‍ ഇങ്ങനെ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെ നടക്കുന്ന ഇത്തവണത്തെ ഐപിഎല്ലിന്റെ ഏറ്റവും വലിയ സവിശേഷത വേദി യുഎഇയിലാണെന്നതാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് മുംബൈയും സിഎസ്‌കെയും. വിജയ സാധ്യതയില്‍ ഇരു കൂട്ടരും ഒപ്പത്തിനൊപ്പമാണ്. എന്തായാലും സിഎസ്‌കെ ടീമിന്റെ യുഎഇ മൈതാനത്തെ കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

കൂടുതല്‍ റണ്‍സ്
യുഎഇയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സിഎസ്‌കെ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ സ്മിത്താണ്. മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 240 റണ്‍സാണ് സ്മിത്ത് നേടിയത്. ഇവിടെ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ സിഎസ്‌കെ താരവും സ്മിത്താണ്. ഇത്തവണ സ്മിത്ത് ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ല. ആറ് അര്‍ധ സെഞ്ച്വറികളാണ് സിഎസ്‌കെ താരങ്ങള്‍ യുഎഇയില്‍ നേടിയിട്ടുള്ളത്. 71 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ സിഎസ്‌കെ താരമെന്ന റെക്കോഡ്.

ഉയര്‍ന്ന ടീം ടോട്ടല്‍-കുറഞ്ഞ ടീം ടോട്ടല്‍
യുഎഇയിലെ സിഎസ്‌കെയുടെ ഉയര്‍ന്ന ടീം ടോട്ടല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 205 റണ്‍സാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു സിഎസ്‌കെയുടെ ഈ നേട്ടം. അബുദാബിയില്‍ നടന്ന ഈ മത്സരത്തില്‍ പക്ഷേ സിഎസ്‌കെ തോറ്റു. പഞ്ചാബിനുവേണ്ടി മാക്‌സ്‌വെല്‍ തിളങ്ങിയതോടെ ആറ് വിക്കറ്റിനാണ് ധോണിയും സംഘവും പരാജയം രുചിച്ചത്. സിഎസ്‌കെയുടെ കുറഞ്ഞ സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 140 റണ്‍സാണ്.

കൂടുതല്‍ സിക്‌സ്
33 സിക്‌സാണ് യുഎഇയിലെ വലിയ മൈതാനത്ത് സിഎസ്‌കെ താരങ്ങള്‍ അടിച്ചെടുത്തത്. കൂടുതല്‍ സിക്‌സ് എന്ന റെക്കോഡ് ഡ്വെയ്ന്‍ സ്മിത്തിന്റെ പേരിലാണ്. 15 സിക്‌സാണ് താരം നേടിയത്. ഇത്തവണ സ്മിത്തിനെപ്പോലൊരു പവര്‍ ഹിറ്റര്‍ ബാറ്റ്‌സ്മാന്റെ അഭാവം സിഎസ്‌കെയ്ക്കുണ്ട്. സുരേഷ് റെയ്‌ന ഇത്തവണ ഇല്ലാത്തതും സിഎസ്‌കെയ്ക്ക് തിരിച്ചടിയാണ്.

കൂടുതല്‍ വിക്കറ്റ്-മികച്ച ബൗളിങ് പ്രകടനം
യുഎഇയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ സിഎസ്‌കെ താരം മോഹിത് ശര്‍മയാണ്. എട്ട് വിക്കറ്റാണ് മോഹിത് വീഴ്ത്തിയത്. മികച്ച ബൗളിങ് പ്രകടനവും മോഹിതിന്റെ പേരിലാണ്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മോഹിത് നേടിയത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് മോഹിത് കളിക്കുന്നത്. സ്പിന്നിനെയും മീഡിയം പേസിനെയും തുണയ്ക്കുന്ന മൈതാനമാണ് യുഎഇയിലേത്. യുഎഇയില്‍ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡ് നേടിയ സിഎസ്‌കെ താരം റെയ്‌നയാണ് (അഞ്ച് ക്യാച്ച്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications