IPL 2020: ജയം തുടരാന്‍ സിഎസ്‌കെ; ജയിച്ച് തുടങ്ങാന്‍ രാജസ്ഥാന്‍- അറിയേണ്ടതെല്ലാം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം ജയം ലക്ഷ്യമിടുമ്പോള്‍ 13ാം സീസണിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാനിറങ്ങുന്നത്. ഐപിഎല്‍ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് പീന്നീടിത് ആവര്‍ത്തിക്കാനായിട്ടില്ല. ഇത്തവണ മറ്റൊരു കിരീടം കൂടി അലമാരയിലെത്തിക്കാം എന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

കരുത്തോടെ സിഎസ്‌കെ
വയസന്‍ പടയുടെ കരുത്ത് എന്തെന്ന് ആദ്യ മത്സരത്തില്‍ത്തന്നെ സിഎസ്‌കെ തെളിയിച്ചു. യുഎഇയിലെ മൈതാനങ്ങളില്‍ കളിച്ചുള്ള അനുഭവസമ്പത്ത് സിഎസ്‌കെ നിരയെ ഏറെ തുണയ്ക്കുന്നു. ഓപ്പണിങ് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഷെയ്ന്‍ വാട്‌സണൊപ്പം ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മുരളി വിജയ് ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും വലിയ പരാജയമായിരുന്നു. മൂന്നാം നമ്പറില്‍ റെയ്‌നയുടെ അഭാവത്തില്‍ ഫഫ് ഡുപ്ലെസിസിനെയാണ് സിഎസ്‌കെ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത്.

ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ഡുപ്ലെസിസ് കരുത്തുകാട്ടിയിരുന്നു. അമ്പാട്ടി റായിഡുവിന്റെ പ്രകടനവും ടീമിന്റെ ശക്തിയാണ്. എന്നാല്‍ പരിക്ക് ഭേദമാവാത്ത ഡ്വെയ്ന്‍ ബ്രാവോ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നാണ് പരിശീലകന്‍ ഫ്‌ളമിങ് വ്യക്തമാക്കിയത്. എന്നാല്‍ സ്പിന്‍ നിരയിലേക്ക് ഇമ്രാന്‍ താഹിര്‍ ഇന്ന് എത്തിയേക്കും. മധ്യനിരയില്‍ ധോണി,കേദാര്‍ ജാദവ്,രവീന്ദ്ര ജഡേജ എന്നിവര്‍ മികവ് കാട്ടേണ്ടതും ടീമിന് അത്യാവശ്യമാണ്. മുംബൈയ്‌ക്കെതിരേ തിളങ്ങിയ സാം കറാനും ഇന്ന് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

ബട്‌ലറില്ലാതെ രാജസ്ഥാന്‍
നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ന് രാജസ്ഥാന്‍ നിരയിലുണ്ടാവുമെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ഇന്ന് ടീമിലുണ്ടാകില്ല. ഇത് രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ പ്രകടമായേക്കും. സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ,മനാന്‍ വോറ,റിയാന്‍ പരാഗ്,യശ്വസി ജയ്‌സ്വാള്‍,ഡേവിഡ് മില്ലര്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷകള്‍. ജോഫ്ര ആര്‍ച്ചര്‍,ഒഷ്വെയ്ന്‍ തോമസ്,വരുണ്‍ ആരോണ്‍,ടോം കറാന്‍,ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് പേസ് ബൗളിങ് കരുത്ത്. സ്പിന്‍ നിരയില്‍ മുന്‍ മുംബൈ താരം മായങ്ക് മാര്‍ക്കണ്ഡെയ്‌ക്കൊപ്പം ശ്രേയസ് ഗോപാലും ടീമിന് ശക്തിപകരും. ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ പകരക്കാരനാവാന്‍ ഒരു മിന്നും ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്.

കണക്കുകളില്‍ സിഎസ്‌കെ
ഇതുവരെ 22 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. എട്ട് തവണ രാജസ്ഥാനും വിജയിച്ചിട്ടുണ്ട്. യുഎഇയില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. നിലവിലെ രാജസ്ഥാന്‍ താരങ്ങളില്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് ബട്‌ലര്‍ക്കാണ് (146). സിഎസ്‌കെ നിരയില്‍ നായകന്‍ എം എസ് ധോണിക്കും (423). രാജസ്ഥാന്‍ നിരയില്‍ തൂടുതല്‍ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ക്കാണ് (5). സിഎസ്‌കെ നിരയില്‍ രവീന്ദ്ര ജഡേജയ്ക്കും ഡ്വെയ്ന്‍ ബ്രാവോയ്ക്കുമാണ്(15). കൂടുല്‍ ക്യാച്ച് ധോണിയുടെ പേരിലാണ് (13). സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 155 ആണ്. സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 163 റണ്‍സും.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍:റോബിന്‍ ഉത്തപ്പ,യശ്വസി ജയ്‌സ്വാള്‍,സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍),സഞ്ജു സാംസണ്‍,റിയാന്‍ പരാഗ്,ഡേവിഡ് മില്ലര്‍,രാഹുല്‍ തിവാട്ടിയ,ടോം കറാന്‍,ശ്രേയസ് ഗോപാല്‍,ജോഫ്ര ആര്‍ച്ചര്‍,ജയദേവ് ഉനദ്ഘട്ട്.
സിഎസ്‌കെ-മുരളി വിജയ്,ഷെയ്ന്‍ വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,കേദാര്‍ ജാദവ്,എംഎസ് ധോണി (ക്യാപ്റ്റന്‍),രവീന്ദ്ര ജഡേജ,സാം കറാന്‍,ദീപക് ചഹാര്‍,പീയൂഷ് ചൗള,ലൂങ്കി എന്‍ഗിഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications