വിരമിക്കല്‍ 7.29ന് മടങ്ങി വരവ് 7.30ന്-ഒരു മിനുട്ട് വ്യത്യാസത്തില്‍ വിസ്മയിപ്പിക്കാന്‍ ധോണി
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തില്‍ മുംബൈ-സിഎസ്‌കെ പോരാട്ടം എന്നതിലുപരിയായി എം എസ് ധോണിയുടെ മടങ്ങിവരവ് മത്സരം എന്ന നിലയ്ക്കാണ് ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ ക്രിക്കറ്റ് കളത്തില്‍ കാണാത്ത ധോണിയെ ഇന്നത്തെ മത്സരത്തിലൂടെ വീണ്ടും കാണാം എന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ രസകരവും കൗതുകകരവുമായ ഒരു കാര്യം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്.

അത് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ച സമയവും ഐപിഎല്ലിലൂടെ തിരിച്ചുവരുന്ന സമയവുമാണ്. 2019 ആഗസ്റ്റ് 15ന് വൈകീട്ട് 7.29നാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഒരു മാസത്തെ വ്യത്യാസത്തിന് ശേഷം ധോണി വീണ്ടും പാഡണിയുന്ന സമയം 7.30ഉും. ആകസ്മികമായി സംഭവിച്ച ഈ ഒരു മിനുട്ട് വ്യത്യാസം കൗതുകകരം തന്നെയാണ്. തന്റെ എല്ലാ കാര്യത്തിലും സസ്‌പെന്‍സ് ഒളിപ്പിക്കുന്ന ധോണി പോലും അറിയാതെയാണ് ഇത്തരമൊരു കൗതുകരമായ സംഭവം നടന്നിരിക്കുന്നത്. എല്ലാത്തവണയും ഐപിഎല്‍ ആരംഭിക്കുക രാത്രി 8 മണിക്കാണ്. എന്നാല്‍ ഇത്തവണ അരമണിക്കൂര്‍ നേരത്തെയാക്കിയതോടെയാണ് ഇത്തരമൊരു രസകരമായ കാര്യം ധോണിയുടെ കാര്യത്തില്‍ സംഭവിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയതിനാല്‍ത്തന്നെ പഴയ ധോണിയുടെ വെടിക്കെട്ട് ഇത്തവണ ഏറ്റവും ഉയര്‍ന്ന രീതിയില്‍ത്തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഐപിഎല്ലില്‍ മൂന്ന് തവണ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കിയ ധോണി ഇത്തവണയും സീനിയര്‍ നിരയിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. 39കാരനായ ധോണി ഉള്‍പ്പെടെ ടീമിലെ പ്രധാന താരങ്ങളില്‍ മിക്കവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരും 30വയസിന് മുകളിലുള്ളവരുമാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ഇത്തവണയും സിഎസ്‌കെ നിര വിസ്മയം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. യുഎഇയില്‍ 2014ല്‍ കളിച്ചപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം സിഎസ്‌കെ പുറത്തെടുത്തിരുന്നു. അവസാന സീസണില്‍ ഒരു റണ്‍സ് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വിലകൊടുത്തും എത്തിപ്പിടിക്കേണ്ടത് ധോണിപ്പടയ്ക്ക് അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications