Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയെ ജയിപ്പിച്ചത് ധോണിയുടെ മാരക തന്ത്രം, കെകെആറിന്റെ മാച്ച് വിന്നര്‍ പന്ത് തൊട്ടില്ല

ദുബായ്: ചെന്നൈയെ ജയിപ്പിച്ചത് രവീന്ദ്ര ജഡേജയുടെ അവസാനത്തെ രണ്ട് സിക്‌സറായിരിക്കും. എന്നാല്‍ അതിന് മുമ്പേ തന്നെ സിഎസ്‌കെയ്ക്ക് മത്സരം അനുകൂലമാക്കിയത് മഹേന്ദ്ര സിംഗ് ധോണിയാണ്. കൊല്‍ക്കത്തയുടെ മാച്ച് വിന്നറായ നിതീഷ് റാണയെ ശരിക്കും പൂട്ടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയാണ്. ഒരറ്റത്ത് തകര്‍ത്തടിച്ച റാണ ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. അവസാന അടിച്ചെടുത്ത റണ്‍സ് പോലും ധോണിയുടെ ഔദാര്യം കൊണ്ട് ലഭിച്ചതാണ്. ക്യാപ്റ്റന്‍സിയിലെ ഏറ്റവും പുതിയ തന്ത്രമാണ് ധോണി കെകെആറിനെതിരെ പരീക്ഷിച്ചത്.

അവരെ ഉപയോഗിച്ചു

അവരെ ഉപയോഗിച്ചു

റാണയുടെ കരുത്ത് സ്പിന്നര്‍മാരാണ്. ഇത് ധോണിക്ക് നന്നായി അറിയാം. കെകെആര്‍ പക്ഷേ ഒരു അധിക ബാറ്റ്‌സ്മാനെയും മത്സരത്തില്‍ ഉപയോഗിച്ചിരുന്നു. റിങ്കു സിംഗും സുനില്‍ നരെയ്‌നുമാണ് മധ്യഓവറുകളില്‍ നിതീഷ് റാണയ്‌ക്കൊപ്പം കളിച്ചത്. ഇവര്‍ക്കെതിരെ മിച്ചല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെയാണ് ധോണി ഉപയോഗിച്ചത്. സീമര്‍മാരെ കൊണ്ടുവന്നാല്‍ ഇവര്‍ നന്നായി സ്‌കോര്‍ ചെയ്യുമെന്ന് ധോണിക്കറിയാം. പകരം സ്പിന്നര്‍മാരെ കൊണ്ട് ഇവരുടെ പാഡുകളില്‍ എറിയിക്കാനാണ് ധോണി നിര്‍ദേശിച്ചത്. ഇതിലൂടെ വമ്പന്‍ ഷോട്ട് ഇവര്‍ കളിക്കും. പക്ഷേ റാണയോളം സ്‌കോര്‍ ചെയ്യാനും ഇവര്‍ക്ക് സാധിക്കില്ല. ഇതിലൂടെ റാണയെ സ്‌ട്രൈക്കില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ ധോണിക്ക് സാധിച്ചു.

സ്‌ട്രൈക്ക് റേറ്റ് ഇങ്ങനെ

സ്‌ട്രൈക്ക് റേറ്റ് ഇങ്ങനെ

പാഡിലേക്ക് പെട്ടെന്ന് വരുന്ന പന്തുകളില്‍ സിംഗിളുകളും ഡബിളുകളുമാണ് നരെയ്‌നും റിങ്കുവും നേടിയത്. ഒരു സിക്‌സര്‍ മാത്രമാണ് നരെയ്ന്‍ അടിച്ചത്. ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് 100 ആണ്. പക്ഷേ നിതീഷ് റാണയുടെ സ്‌ട്രൈക്ക് റേറ്റ് സ്പിന്നര്‍മാര്‍ക്കെതിരെ 160നടുത്ത് വരും. ഈ സീസണിലെ കണക്കാണിത്. എന്നാല്‍ സീമര്‍മാര്‍ക്കെതിരെ 124 ആണ്. 16ാം ഓവര്‍ വരെ റാണയ്ക്ക് വലിയ ഷോട്ട് കളിക്കാന്‍ സാധിക്കാതിരുന്നതും അതുകൊണ്ടാണ്. 16ാം ഓവറില്‍ ധോണി നടത്തിയ ഒരു ചൂതാട്ടമാണ് റാണയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. കരണ്‍ ശര്‍മയെ അവസാന ഓവര്‍ എറിയാനായി ധോണി കൊണ്ടുവന്നു. ആദ്യ മൂന്ന് പന്തുകളും റാണ സിക്‌സറടിക്കുകയും ചെയ്തു.

കാര്‍ത്തിക്കില്‍ പിഴച്ചു

കാര്‍ത്തിക്കില്‍ പിഴച്ചു

കാര്‍ത്തിക്കിനെ ബാറ്റിംഗില്‍ ഓര്‍ഡറില്‍ മാറ്റിയിട്ടുള്ള കെകെആറിന്റെ തീരുമാനം അടിമുടി പിഴച്ചിരിക്കുകയാണ്. നാലാം നമ്പറില്‍ കാര്‍ത്തിക് വന്‍ പരാജയമാണ്. എന്നാല്‍ ചെന്നൈക്കെതിരെ ആറാമതാണ് കാര്‍ത്തിക്ക് ബാറ്റ് ചെയ്തത്. അത് വീണ്ടും വിജയകരമായി. ഈ സീസണില്‍ കാര്‍ത്തിക് ഏറ്റവും വിജയകരമായത് ആറാം നമ്പറിലാണ്. നേരത്തെ 21 പന്തില്‍ അര്‍ധ സെഞ്ച്വറി ഇതേ പൊസിഷനില്‍ കാര്‍ത്തിക് നേടിയിരുന്നു. ചെന്നൈക്കെതിരെ പത്ത് പന്തില്‍ 21 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അവസാന ഓവറില്‍ കാര്‍ത്തിക് ക്രീസിലെത്തുന്നതെങ്കില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 183 ആണ്. അതിന് മുമ്പാണ് 127. ശരാശരി 18.88.

രണ്ട് അബദ്ധങ്ങള്‍

രണ്ട് അബദ്ധങ്ങള്‍

റാണയുടെ ബൗളിംഗാണ് മത്സരത്തിലെ ഏറ്റവും മോശം തീരുമാനം. അഞ്ച് ബൗളര്‍മാരെ മാത്രമാണ് കെകെആര്‍ കളിച്ചതെന്നതും വലിയ പോരായ്മാണ്. ആേ്രന്ദ റസ്സല്‍ ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. ബൗളിംഗ് ലൈനപ്പ് എങ്ങനെ കൊണ്ടുപോകണമെന്ന കാര്യത്തില്‍ ഇയാന്‍ മോര്‍ഗന്‍ വ്യക്തതയില്ല. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും നന്നായി പന്തെറിയുമ്പോഴാണ് റാണയെ കൊണ്ട് പന്തെറിയിച്ചത്. ഇത് കളി മാറ്റി മറിച്ചു. 16 റണ്‍സാണ് പിറന്നു. അതാണ് ലോക്കി ഫെര്‍ഗൂസനും അബദ്ധങ്ങളാണ് കാണിച്ചത്. ഫുള്‍ ലെങ്ത് പന്തുകള്‍ സ്ഥിരമായി എറിയുന്നതാണ് ഫെര്‍ഗൂസന്റെ പിഴവായി മാറിയത്.

Story first published: Friday, October 30, 2020, 19:25 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+