For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണി അവരെയാണ് കുറ്റപ്പെടുത്തിയതെങ്കില്‍ അന്യായം, മറ്റെന്തെങ്കിലും ഉദ്ദേശിച്ചതാവാമെന്ന് ഓജ

By Vaisakhan MK

ദുബായ്: ടീമിലെ യുവാക്കളില്‍ സ്പാര്‍ക്ക് ഇല്ലെന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കുകളില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ധോണിയുടെ പ്രസ്താവന ടീമിലെ യുവാക്കളായ റിതുരാജ് ഗെയ്ക്ക്വാദിനെയും നാരായണ്‍ ജഗദീശനെയും ഉദ്ദേശിച്ചുള്ളതാണെങ്കില്‍ തീര്‍ത്തും അന്യായമാണ്. എന്നാല്‍ ധോണി ഒരിക്കലും ഈ രണ്ട് യുവതാരങ്ങളെയും ഉദ്ദേശിച്ചല്ല ആ കമന്റ് പറഞ്ഞതെന്ന് എനിക്ക് ഉറപ്പാണെന്നും ഓജ പറയുന്നു. ടീമിന്റെ പ്രകടനത്തില്‍ മൊത്തത്തില്‍ നിരാശപ്പെടുത്തി നില്‍ക്കുന്ന സമയത്താണ് ധോണി യുവാക്കളുടെ പ്രകടനത്തില്‍ സ്പാര്‍ക്കില്ലെന്ന് പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

1

ടീമിലെ സീനിയര്‍ താരങ്ങളെല്ലാം തോല്‍വിക്ക് കാരണമായിരുന്നു. റെയ്‌നയുടെ അഭാവത്തില്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാട്‌സണോ അമ്പാട്ടി റായിഡുവിനോ സാധിച്ചിരുന്നില്ല. എന്നാല്‍ ഇവരെയൊന്നും ധോണി ഒന്നും പറഞ്ഞില്ല. ഇത് ആരാധകരെയും ചൊടിപ്പിച്ചിരുന്നു. ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് കളിയില്‍ നിന്ന് പൂര്‍ണമായും വിരമിക്കണമെന്നാണ് സിഎസ്‌കെ ആരാധകര്‍ ആവശ്യപ്പെട്ടത്. ടീമില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ആരാധകര്‍ പറയുന്നു. ബാക്കിയുള്ളവരെ മുഴുവന്‍ പുറത്താക്കണമെന്നാണ് ആവശ്യം. വയസ്സന്‍ പടയെന്ന പടയെന്നും ടെസ്റ്റ് ടീമെന്നും ആരാധകര്‍ ചെന്നൈയെ വിശേഷിപ്പിക്കുന്നുണ്ട്.

ധോണി പറയുന്ന യുവാക്കള്‍ ആരാണ്. താന്‍ അടക്കമുള്ള കളിക്കാരെയാണോ സീനിയര്‍ താരങ്ങളായി കാണുന്നത്. റിതുരാജിനെയും ജഗദീശനെയും കുറിച്ച് ധോണി പറഞ്ഞോ. ഇതൊന്നും ഉണ്ടായിട്ടില്ല. കേദാര്‍ ജാദവിനെ കുറിച്ച് അദ്ദേഹം സംസാരിക്കണമായിരുന്നു. വളരെ വിശദീകരണം കുറഞ്ഞ രീതിയിലുള്ളതാണ് ധോണിയുടെ സന്ദേശങ്ങള്‍. ഈ യുവതാരങ്ങളെ കുറിച്ച് അദ്ദേഹം ഒരിക്കലും ഒന്നും പറയില്ലെന്ന് ഉറപ്പുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങളോ കളിച്ചവരെ കുറിച്ച് എന്തിനാണ് ധോണി അങ്ങനെ പറയേണ്ട കാര്യം. എന്നാല്‍ റിതുരാജിനെയും ജഗദീശനെയും കുറിച്ചാണ് ധോണി പറഞ്ഞതെങ്കില്‍ അതിനോട് യോജിക്കുന്നില്ലെന്നും ഓജ പറഞ്ഞു.

ധോണി പക്ഷേ പിയൂഷ് ജൗളയെ കുറിച്ചാണ് സംസാരിച്ചതെങ്കിലോ? ടീമില്‍ വേറെയും യുവതാരങ്ങളുണ്ടല്ലോ. റിതുരാജും ജഗദീഷനും കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്ങനെയാണ് ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചവരെ നിങ്ങള്‍ വിലയിരുത്തുക. അങ്ങനെ അവരെ മോശം കളിക്കാരായി വിലയിരുത്തിയാല്‍ അത് അന്യായമായ കാര്യമാണ്. ധോണി അവരെ കുറിച്ചാണ് പറഞ്ഞതെങ്കിലും അതിനെ പിന്തുണയ്ക്കുക ബുദ്ധിമുട്ടാണെന്നും ഓജ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാനോടാണ് ചെന്നൈ തോറ്റത്. വെറും 125 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. എല്ലാ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാരും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

Story first published: Tuesday, October 20, 2020, 20:53 [IST]
Other articles published on Oct 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+