Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫൈനലുകളില്‍ മുംബൈ ഇതുവരെ- വിക്കറ്റ് വേട്ടക്കാര്‍ രണ്ടു പേരും ഇത്തവണയില്ല

അഞ്ചാം കിരീടം തേടിയാണ് ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ചൊവ്വാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അങ്കം കുറിക്കുന്നത്. ഡിസിക്ക് ഇതു കന്നി ഫൈനലാണെങ്കില്‍ മുംബൈ ആറാം തവണയാണ് കലാശക്കളിക്ക് ഇറങ്ങുന്നത്. ഇതുവരെ കളിച്ച അഞ്ചു ഫൈനലുകളില്‍ നാലിലും മുംബൈയ്ക്കായിരുന്നു കിരീടം. നിലവില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിന് അവകാശികള്‍ കൂടിയായ മുംബൈ തങ്ങളുടെ റെക്കോര്‍ഡ് ഒന്നുകൂടി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായില്‍ പോരിനിറങ്ങുക.

1

2010ലായിരുന്നു മുംബൈ ആദ്യമായി ഐപിഎല്‍ ഫൈനല്‍ കളിച്ചത്. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് 2013, 15, 17, 19 സീസണുകളിലെ ഫൈനലുകളില്‍ മുംബൈ കിരീടമുയര്‍ത്തി. ഇവയില്‍ മൂന്നിലും സിഎസ്‌കെയായിരുന്നു മുംബൈയുടെ എതിരാളികള്‍. ഒരു തവണ റൈസിങ് പൂനെ ജയന്റ്‌സിനെയും അവര്‍ മറികടന്നു. ഇതുവരെ കളിച്ച ഫൈനലുകളില്‍ മുംബൈയുടെ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ പരിശോധിക്കാം.

ബാറ്റിങ് പ്രകടനം
ഉയര്‍ന്ന ടീം സ്‌കോര്‍- അഞ്ചിന് 202 റണ്‍സ് (ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ, 2015)
കുറഞ്ഞ ടീം സ്‌കോര്‍- എട്ടിന് 129 (റൈസിങ് പൂനെ ജയന്റ്‌സ്, 2017)
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍- ലെന്‍ഡ്ല്‍ സിമ്മണ്‍സ് (68 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, 2015)
കൂടുതല്‍ റണ്‍സ്- കരെണ്‍ പൊള്ളാര്‍ഡ് (177 റണ്‍സ്, കളിച്ച അഞ്ചു ഫൈനലുകളിലും കളിച്ചു)
കൂടുതല്‍ സിക്‌സര്‍- കരെണ്‍ പൊള്ളാര്‍ഡ് (12 സിക്‌സര്‍).
കൂടുതല്‍ ഡെക്കുകള്‍- ഫൈനലുകളില്‍ മുംബൈയുടെ എട്ടു താരങ്ങള്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ബൗളിങ് പ്രകടനം
കൂടുതല്‍ വിക്കറ്റുകള്‍- ലസിത് മലിങ്ക, മിച്ചെല്‍ ജോണ്‍സണ്‍ (രണ്ടു പേരും അഞ്ച് വിക്കറ്റ് വീതമെടുത്തു)
ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ്- മിച്ചെല്‍ ജോണ്‍സന്‍ (മൂന്ന് വിക്കറ്റ്, 2017), മിച്ചെല്‍ മക്ലെനഗന്‍ (3, 2015).
ഇന്നിങ്‌സില്‍ കൂടുതല്‍ ഡോട്ട് ബോളുകള്‍- മിച്ചെല്‍ മക്ലെനഗന്‍ (15, 2015 ഫൈനല്‍)
മികച്ച ഇക്കണോമിക് സ്‌പെല്‍- ജസ്പ്രീത് ബുംറ (4-0-12-2, 2019), രാഹുല്‍ ചഹര്‍ (4-0-12-2, 2019).

Story first published: Monday, November 9, 2020, 20:11 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+