For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയുടെ പ്രധാന പ്രശ്‌നം എന്ത്? ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീം സിഎസ്‌കെയാണ്. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ധോണിക്കും സംഘത്തിനും ഇത്തവണ അടിമുടി പിഴയ്ക്കുകയാണ്. ആറ് മത്സരത്തില്‍ നാലിലും സിഎസ്‌കെയ്ക്ക് തലകുനിക്കേണ്ടി വന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് സിഎസ്‌കെ പരാജയം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിഎസ്‌കെയുടെ പ്രധാന പ്രശ്‌നമെന്തെന്ന് ടീമിന്റെ ബാറ്റിങ് പരിശീലകനായ മൈക്കല്‍ ഹസി തുറന്നുപറഞ്ഞിരിക്കുകയാണ്.

യുഎഇയിലെ വേദിയാണ് തങ്ങളുടെ പ്രശ്‌നമെന്നാണ് ഹസി പറയുന്നത്. 'ചെന്നൈയിലെ സാഹചര്യത്തിനനുസരിച്ചുള്ള ടീമാണ് സിഎസ്‌കെ. അതിനാല്‍ത്തന്നെ സാഹചര്യം മാറിയപ്പോള്‍ പ്രകടനത്തെ ബാധിച്ചു. നേരത്തെ പൂനെയില്‍ ഹോം മത്സരം കളിക്കേണ്ട സാഹചര്യം വന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിച്ചിരുന്നു. അനുഭവസമ്പന്നരായ താരങ്ങളെ ലഭിച്ചതില്‍ സന്തുഷ്ടരാണ്. അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് കളിക്കാന്‍ അറിയാം'-ഹസി പറഞ്ഞു.

michaelhusseyanddhoniipl

അവസാന സീസണിലെ സിഎസ്‌കെയുടെ ഏറ്റവും മികച്ച ബൗളര്‍ ഇമ്രാന്‍ താഹിറായിരുന്നു. പര്‍പ്പിള്‍ ക്യാപ് നേടിയതും താഹിറാണ്. എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ താഹിറിനെ പുറത്തിരുത്തി വിദേശ പേസറെ കളിപ്പിക്കേണ്ടി വന്നു. ജഡേജയും ചൗളയും പ്രതീക്ഷക്കൊത്ത് ഉയരാത്തത് എതിരാളികളുടെ ടീം സ്‌കോര്‍ തന്നെ വ്യക്തമാക്കും. കെകെആറും സിഎസ്‌കെയും രണ്ടാം പകുതിയില്‍ നന്നായി ബുദ്ധിമുട്ടി. സിഎസ്‌കെ ഒരിക്കല്‍ക്കൂടി പിന്തുടര്‍ന്ന് പരാജയപ്പെട്ടിരിക്കുന്നു.

കരണ്‍ ശര്‍മ ലെഗ് സ്പിന്നില്‍ തിളങ്ങിയത് മികച്ച കാര്യമാണ്. പിഴവുകള്‍ നികത്തി കഴിവതും വേഗത്തില്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ സിഎസ്‌കെയുടെ ബാറ്റിങ് നിരയാണ് ഏറ്റവും പ്രശ്‌നം. വയസന്‍ നിരയെന്ന് തന്നെ വിളിക്കാവുന്ന സിഎസ്‌കെയില്‍ സ്ഥിരയുള്ള ആരുമില്ല. നാല് മത്സരങ്ങളില്‍ നിറം മങ്ങിയ ശേഷം അവസാന രണ്ട് മത്സരത്തില്‍ വാട്‌സണ്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു എന്നിവരും താരതമ്യേനെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയില്‍ കേദാര്‍ ജാദവും നായകന്‍ എം എസ് ധോണിയും നിരാശപ്പെടുത്തുന്നു. കെകെആറിനെതിരേ ജയിക്കാവുന്ന കളി തോല്‍പ്പിച്ചത് കേദാറിന്റെ മെല്ലപ്പോക്കാണ്. 12 പന്തില്‍ വെറും 7 റണ്‍സെടുത്ത ജാദവിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Story first published: Thursday, October 8, 2020, 13:34 [IST]
Other articles published on Oct 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+