Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ട്വിസ്റ്റ്റ്റ്, രോഹിത്തിനെ ഇന്ത്യ ഒപ്പം കൂട്ടില്ല!, ടീമിലെടുക്കാന്‍ ഒരു കണ്ടീഷന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അത്രയെളുപ്പത്തിലൊന്നും രോഹിത് ശര്‍മയ്ക്കു ചേരാനാവില്ലെന്നു ഉറപ്പായി. പരിക്കും ഫിറ്റ്‌നസില്ലായ്മയും കാരണം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. ഇതു വലിയ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. പരിക്കാണെന്നു സെലക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി രോഹിത് പരിശീലനത്തിന് ഇറങ്ങുകയും പിന്നീട് കളിക്കുകയും ചെയ്തിരുന്നു.

ഇതോടെ രോഹിത്തും ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നും ഫിസിയോയും മെഡിക്കല്‍ സംഘവും അദ്ദേഹത്തെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സഹായിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രോഹിത്തിനെ ഓസ്‌ട്രേലിയയിലേക്കു കൂട്ടേണ്ടെന്നാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നാണ് വിവരം. ഐപിഎല്‍ ഫൈനലിനു ശേഷമാണ് ഇന്ത്യന്‍ സംഘം ജനുവരി വരെ നീളുന്ന ഓസീസ് പര്യടനത്തിനായി ദുബായില്‍ നിന്നും യാത്ര തിരിക്കുന്നത്.

ഫിറ്റ്‌നസ് ടെസ്റ്റുണ്ടാവും

ഫിറ്റ്‌നസ് ടെസ്റ്റുണ്ടാവും

രോഹിത്തിനു ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവേണ്ടി വരുമെന്നും അതില്‍ വിജയിക്കുകയാണെങ്കില്‍ മാത്രമേ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചായിരിക്കും 33 കാരനായ രോഹിത്തിന്റെ ഫിറ്റ്‌നസ് ടെസ്റ്റ്. ടീം ഇന്ത്യ ഫിസിയോ നിതിന്‍ പട്ടേലായിരിക്കും രോഹിത്തിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നത്. പട്ടേലും ദേശീയ ക്രിക്കറ്റ് അക്കാദമിയും ഫിറ്റാണെന്ന് സ്ഥിരീകരിക്കുന്നതു വരെ രോഹിത്തിനു ഓസ്‌ട്രേലിയയിലേക്കു വരാനാവില്ലെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ടെസ്റ്റ് പരമ്പര മാത്രം?

ടെസ്റ്റ് പരമ്പര മാത്രം?

ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ മാത്രമേ രോഹിത് കളിക്കാന്‍ സാധ്യതയുള്ളൂവെന്നും സൂചനയുണ്ട്. നിശ്ചിത ഓവര്‍ പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ തുടക്കം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുക. അതിനു ശേഷം മൂന്നു ടി20കളിലും ഇരുടീമുകളും ഏറ്റുമുട്ടും. തുടര്‍ന്നായിരിക്കും നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.
ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രോഹിത്തിന് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ. ജനുവരി ആദ്യ ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവമുള്ളതിനാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളില്‍ കളിക്കാനിടയില്ലെന്നാണ് വിവരം. രോഹിത് മടങ്ങിയെത്തിയാല്‍ കോലിയുടെ അഭാവം ഇന്ത്യക്കു ഒരു പരിധി വരെ നികത്താന്‍ കഴിയുമെന്നും ടീം മാനേജ്‌മെന്റ് കണക്ക്കൂട്ടുന്നു.

രോഹിത് നാട്ടിലേക്കു മടങ്ങും

രോഹിത് നാട്ടിലേക്കു മടങ്ങും

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു രോഹിത്തിനെ ഉള്‍പ്പെടുത്തില്ലെന്നു ഉറപ്പായതോടെ ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങേണ്ടിവരും. തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റും അദ്ദേഹത്തിനു വിജയിക്കേണ്ടതുണ്ട്. ഈ കടമ്പ പിന്നിട്ടാല്‍ മാത്രമേ ഓസീസ് പര്യടനത്ത് രോഹിത്തിനെ പരിഗണിക്കുകയുള്ളൂ.
അതേസമയം, രോഹിത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അദ്ദേഹത്തിന്റെ കണംകാലിനാണ് പരിക്കേറ്റിരിക്കുന്നത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ പരിക്കില്‍ നിന്നും താന്‍ പൂര്‍ണമായി മോചിതനായി കഴിഞ്ഞതായും ഫിറ്റ്‌നസും വീണ്ടെടുത്തിട്ടുണ്ടെന്നുമായിരുന്നു രോഹിത് ഐപിഎല്ലില്‍ മുംബൈ ടീമില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ഈ അവകാശവാദം ബിസിസിഐ ഇനിയും അംഗീകരിച്ചിട്ടില്ലെന്നാണ് ഫിറ്റ്‌നസ് ടെസ്റ്റുണ്ടാവുമെന്ന തീരുമാനത്തോടെ വ്യക്തമായിരിക്കുന്നത്.

Story first published: Monday, November 9, 2020, 13:59 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+