അടുത്ത ഐപിഎല്‍ കിടുക്കും- വരുന്നത് മെഗാ താരലേലം, അഹമ്മദാബാദ് ടീമുമുണ്ടാവും!
ഐപിഎല്ലിന്റെ 13ാം സീസണിന്റെ ആരവമൊഴിഞ്ഞതോടെ അടുത്ത സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ വലിയ ഗ്യാപ്പിലാതെ തന്നെ പുതിയ സീസണ്‍ ഉണ്ടാവുമെന്നുറപ്പാണ്. കൊവിഡ് കാരണം ഈ സീസണിലെ ഐപിഎല്‍ നീണ്ടുപോയതാണ് കാരണം. 2021 ഏപ്രില്‍ അവസാനത്തോടെ ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിക്കുമെന്നാണ് വിവരം. അതായത് കഷ്ടിച്ചു അഞ്ച്-ആറു മാസം മാത്രം കാത്തിരുന്നാല്‍ മതിയെന്നു ചുരുക്കം.
ഇത്രയും ചെറിയ ഇടവേളയാതിനാല്‍ തന്നെ ടീമുകള്‍ക്കു തയ്യാറെടുപ്പ് നടത്താന്‍ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല ഫ്രാഞ്ചൈസികളെ സംബന്ധിച്ച് നിര്‍ണായകമായ താരലേലം അടുത്ത തവണ ഉണ്ടാവുമോയെന്നതും ചോദ്യചിഹ്നമാണ്. എന്നാല്‍ താരലേലം നടക്കുമെന്ന സൂചനയാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. മാത്രമല്ല പുതിയൊരു ഫ്രാഞ്ചൈസിയെ അടുത്ത സീസണില്‍ കാണാനായേക്കും.

അഹമ്മദാബാദ് ഫ്രാഞ്ചൈസി
അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള പുതിയ ഫ്രാഞ്ചൈസിയായിരിക്കും അടുത്ത സീസണില്‍ ഐപിഎല്ലിന്റെ ഭാഗമാവുകയെന്നാണ് വിവരം. ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനി പുതിയൊരു ഫ്രാഞ്ചൈസിയെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതായും അഹമ്മദാബാദ് കേന്ദ്രീകരിച്ചായിരിക്കും ഈ ടീമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. അടുത്ത സീസണില്‍ പുതുതായി ഒരു ടീമിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.

മെഗാ താരലേലം
2018ലെ ഐപിഎല്ലിനു മുമ്പ് നടന്നതുപോലെ ഒരു മെഗാതാരലേലവും അടുത്ത സീസണിനു മുമ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ ഒഫീഷ്യലാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങള്‍ക്കുള്ളില്‍ താരലേലത്തിന് തയ്യാറായിരിക്കാന്‍ ബിസിസിഐ തങ്ങളോടു പറഞ്ഞു കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം ഒഫീഷ്യലല്ല. ഞങ്ങളോടു തയ്യാറായി ഇരിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. പുതിയ ടീം അടുത്ത സീസണില്‍ വരാനിരിക്കുന്നതിനാല്‍ തന്നെ താരലേലം അതിനു മുമ്പ് നടക്കേണ്ടതും അനിവാര്യമാണെന്നു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

റൈറ്റ് ടു മാച്ച് കാര്‍ഡ്
മെഗാ താരലേലത്തില്‍ സാധാരണയുണ്ടാവാറുള്ളതു പോലെ താരങ്ങളെ നിലനിര്‍ത്തുകയെന്ന രീതിയും റൈറ്റ് ടു മാച്ച് കാര്‍ഡ് പോളിസിയും ബിസിസിഐ ഇനിയും തുടരുമെന്നാണ് വിവരം. ഇതു ചില പ്രമുഖ താരങ്ങളെ ടീമിനൊപ്പം നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ സഹായിക്കും.
താരങ്ങളെ നിലനിര്‍ത്തുകയെന്ന പോളിസി പുതിയ ടീം അടുത്ത സീസണില്‍ വരികയാണെങ്കിലും തുടരണം. ടീമിലെ എല്ലാ കളിക്കാരെയും ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു ഫ്രാഞ്ചൈസിയും യോജിക്കില്ലെന്നും മറ്റൊരു ഫ്രാഞ്ചൈസിയുടെ വക്താവ് പ്രതികരിച്ചു.
ജനുവരിയിലോ, ഫെബ്രുവരി മധ്യത്തിലോ താരലേലം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications