
മടങ്ങിവരവില്‍ നിരാശപ്പെടുത്തി രോഹിത്
പരിക്കില്‍ നിന്നും മോചിതനായി ടീമിനെ നയിച്ച രോഹിത് ശര്‍മയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരു ചലനവുമുണ്ടാക്കാതെ ഹിറ്റ്മാന്‍ മടങ്ങുകയായിരുന്നു. ഏഴു പന്തില്‍ ഒരു ബൗണ്ടറി പോലുമില്ലാതെ നാലു റണ്‍സെടുത്ത രോഹിത്തിനെ സന്ദീപ് ശര്‍മയാണ് മടക്കിയത്. ടീം സ്‌കോര്‍ 12ലായിരുന്നു ഇത്. സന്ദീപിന്റെ നക്ക്ള്‍ ബോളിനെതിരേ മിഡ് ഓഫിലേക്കു ലോഫ്റ്റ് ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ വാര്‍ണര്‍ മുന്നിലേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.

വീണ്ടും സന്ദീപ് പ്രഹരം
രോഹിത്തിനെ മടക്കിയ സന്ദീപ് ശര്‍മ ടീം സ്‌കോര്‍ 39ല്‍ വച്ച് മുംബൈയ്ക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡികോക്കിനെയാണ് പേസര്‍ പുറത്താക്കിയത്. ആദ്യ പന്തില്‍ ബൗണ്ടറിയും തുടര്‍ന്ന് രണ്ടു പന്തില്‍ സിക്‌സറും പായിച്ച ഡികോക്ക് നാലാമത്തെ പന്തില്‍ പുറത്തായി. ഫുള്‍ ടോസ് ബോള്‍ ഡികോക്ക് സ്വന്തം വിക്കറ്റിലേക്കു വലിച്ചിടുകയായിരുന്നു. 13 പന്തില്‍ രണ്ടു വീതം ബണ്ടറികളും സിക്‌സറുമടക്കം താരം 25 റണ്‍സെടുത്തു.

തുടരെ മൂന്നു വിക്കറ്റുകള്‍
സൂര്യകുമാര്‍ യാദവ്- ഇഷാന്‍ കിഷന്‍ സഖ്യത്തിലേറി മുംബൈ ശക്തമായ സ്‌കോറിലേക്കു നീങ്ങവെയാണ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ മിന്നല്‍ സ്റ്റംപിങ് ഹൈദരാബാദിന് കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഷഹസാബ് നദീമിനെതിരേ ക്രീസിന് അല്‍പ്പം പുറത്തേക്ക് ഇറങ്ങിനിന്ന് ഷോട്ട് കളിച്ച യാദവിനു ഷോട്ട് പിഴച്ചപ്പോള്‍ സാഹ അത്യുജ്വല സ്റ്റംപിങ് നടത്തുകയായിരുന്നു.
ഇതേ ഓവറിലെ നാലാമത്തെ പന്തില്‍ പുതുതായി ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യ മൂന്നു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്തായി. ഫ്‌ളിക്ക് ഷോട്ടിനു ശ്രമിച്ച ക്രുനാലിനെ വില്ല്യംസണ്‍ റിങിനകത്തു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി.
അടുത്ത ഓവറിലെ ആദ്യ പന്തില്‍ സൗരഭ് തിവാരിയും (1) മടങ്ങിയതോടെ മുംബൈ അഞ്ചിന് 82 റണ്‍സെന്ന നിലയിലേക്കു വീണു. റാഷിദ് ഖാന്റെ ഗൂഗ്ലി തിവാരിയുടെ ബാറ്റില്‍ എഡ്ജ് ചെയ്തപ്പോള്‍ സാഹ അനായാസം അതു സ്വീകരിക്കുകയും ചെയ്തു.

ഇഷാന്‍, കൂള്‍ട്ടര്‍ നൈല്‍
ഇഷാന്‍ കിഷനായിരുന്നു പിന്നീട് പുറത്തായത്. ഡികോക്കിന്റെ പുറത്താവലുമായി ഇതിന് ഏറെ സാമ്യമുണ്ടായിരുന്നു. സന്ദീപ് ശര്‍മ തന്നെയായിരുന്നു ബൗളര്‍. രണ്ടാമത്തെ പന്ത് സിക്‌സറിലേക്കു പായിച്ച കിഷന്‍ അടുത്ത ബോളില്‍ ക്ലീന്‍ ബൗള്‍ഡ്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്തിനായി മുന്നോട്ടാഞ്ഞ് ഷോട്ടിനു ശ്രമിച്ച ഇഷാന്‍ പക്ഷെ അതു സ്വന്തം വിക്കറ്റിലേക്കു തന്നെ അടിച്ചിടുകയായിരുന്നു.
അടുത്ത ഓവറില്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിന്റെ ഊഴമായിരുന്നു. ജാസണ്‍ ഹോള്‍ഡറിന്റെ സ്ലോ ബൗളിങില്‍ കൂള്‍ട്ടര്‍ നൈലിനെ കവേഴ്‌സില്‍ പ്രിയം ഗാര്‍ഗ് പിടികൂടി.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ധവാല്‍ കുല്‍ക്കര്‍ണി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, പ്രിയം ഗാര്‍ഗ്, ജാസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഷഹബാസ് നദീം, സന്ദീപ് ശര്‍മ, ടി നടരാജന്‍.


Click it and Unblock the Notifications

