
റാണ ഗോള്‍ഡന്‍ ഡെക്ക്
തൊട്ടുമുമ്പത്തെ കളിയില്‍ ഫിഫ്റ്റിയുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന നിതീഷ് റാണ ഈ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിലാണ് റാണ പുറത്തായത്. റാണ പ്രതീക്ഷിച്ചതിനേക്കാള്‍ ബൗണ്‍സ് ചെയ്ത പന്ത് ബാറ്റില്‍ തൊട്ടുരുമ്മിയ ശേഷം സഞ്ജു സാംസണിന്റെ ഗ്ലൗസുകളിലൊതുങ്ങുകയായിരുന്നു.

മികച്ച കൂട്ടുകെട്ട്
രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഈ ജോടി കൂടി കരുത്താര്‍ജിക്കവെയാണ് ഗില്‍ വീണത്. രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ ജോസ് ബട്‌ലര്‍ അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു.
ഇതേ ഓവറില്‍ തന്നെ പുതുതായി ക്രീസിലെത്തിയ സുനില്‍ നരെയ്‌നും മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ നരെയ്ന്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് ഫ്‌ളോപ്പായി മടങ്ങി. ലോങ് ഓണില്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു നരെയ്‌ന്റെ ക്യാച്ചെടുത്തത്. കെകെആര്‍ രണ്ടിന് 74.

ത്രിപാഠി, കാര്‍ത്തിക്
ടീം സ്‌കോര്‍ 100 ആവുമ്പോഴേക്കും കെകെആറിന് മറ്റൊരു ഇരട്ട പ്രഹരം കൂടി നേരിട്ടു. പക്ഷെ ഇത്തവണ ഒരേ ഓവറിലായിരുന്നില്ല, അടുത്തടുത്ത ഓവറിലായിരുന്നു. രാഹുല്‍ ത്രാപാഠിയാണ് നാലാമനായി പുറത്തായത്. 39 റണ്‍സെടുത്ത ത്രിപാഠിയെ ശ്രേയസ് ഗോപാലിന്റെ ഓവറില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗ്ഗില്‍ റണ്ണിങ് ക്യാച്ചിലൂടെ റോബിന്‍ ഉത്തപ്പ പിടികൂടി.
തൊട്ടടുത്ത ഓവറില്‍ മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്കായി പുറത്തായി. തെവാത്തിയയുടെ ബൗളിങില്‍ ഓഫ്‌സൈഡിലേക്ക് കളിക്കാനായിരുന്നു ഡികെയുടെ ശ്രമമെങ്കിലും ടേണ്‍ ചെയ്ത പന്ത് ദിശ മാറി മിഡ് വിക്കറ്റില്‍ സ്മിത്തിന്റെ കൈകളിലൊതുങ്ങി.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, സുനില്‍ നരെയ്ന്‍, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേഷ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍, രാഹുല്‍ ത്രിപാഠി, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.


Click it and Unblock the Notifications

