IPL 2020: ഡല്‍ഹിക്കു പിറകെ ആര്‍സിബിയും കൊമ്പുകുത്തി- പ്ലേഓഫ് പോര് കിടിലന്‍ ക്ലൈമാക്‌സിലേക്ക്
ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫില്‍ ആരൊക്കെയുണ്ടാവുമെന്നറിയാന്‍ ഇനി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടി വരും. മുംബൈ ഇന്ത്യന്‍സിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ ജയം മതിയായിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് കനത്ത തോല്‍വിയേറ്റു വാങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അഞ്ചു വിക്കറ്റിന് ആര്‍സിബിയെ വാരിക്കളഞ്ഞത്. ഇതോടെ ഡല്‍ഹി-ആര്‍സിബി അവസാന റൗണ്ട് മല്‍സരം നോക്കൗട്ടിനു തുല്യമായി മാറി. ആര്‍സിബിക്കെതിരേ നേടിയ വിജയത്തോടെ ഹൈദാരാബാദ് പ്ലേഓഫ് പ്രതീക്ഷ കാക്കുകയും ചെയ്തു. ജയം അവരെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കുയര്‍ത്തി.

121 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദ് 14.1 ഓവറില്‍ത്തന്നെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വൃധിമാന്‍ സാഹ (39), ജാസണ്‍ ഹോള്‍ഡര്‍ (26*), മനീഷ് പാണ്ഡെ (26) എന്നിവരാണ് ഹൈദരാബാദ് ബാറ്റിങില്‍ തിളങ്ങിയത്. ആര്‍സിബിക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയച്ച ആര്‍സിബിയെ ഹൈദരാബാദ് മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 120 റണ്‍സാണ് അവര്‍ക്കു നേടാനായത്. ആര്‍സിബി നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 30ന് മുകളില്‍ നേടിയത് ഒരാള്‍ മാത്രമാണ്. ഓപ്പണര്‍ ജോഷ് ഫിലിപ്പെയാണ് (32) ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 31 പന്തില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്. എബി ഡിവില്ലിയേഴ്‌സ് (24), വാഷിങ്ടണ്‍ സുന്ദര്‍ (21), ഗുര്‍കീരത് സിങ് (15*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദേവ്ദത്ത് പടിക്കല്‍ (5), നായകന്‍ വിരാട് കോലി (7), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി. ഹൈദരാബാദിനായി സന്ദീപ് ശര്‍മയും ജാസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ്് വീതമെടുത്തു.
ടോസ് ലഭിച്ച എസ്ആര്‍എച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ശിവം ദുബെ, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നിയും ഇസുരു ഉദാനയും ടീമിലെത്തി. മറുഭാഗത്ത് ഹൈദരാബാദ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ വിജയ് ശങ്കര്‍ കളിച്ചില്ല. പകരം അഭിഷേക് ശര്‍മ കളിച്ചു.

തുടക്കം മോശം
മുന്‍ മല്‍സരങ്ങളിലേതു പോലെ ഓപ്പണര്‍മാരില്‍ നിന്നും മികച്ച തുടക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ആര്‍സിബിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ടീം സ്‌കോര്‍ 13ല്‍ വച്ച് മിന്നുന്ന ഫോമിലുള്ള മലയാളി ഓപ്പണര്‍ ദേവ്ദത്തിനെ ആര്‍സിബിക്കു നഷ്ടമായി. പേസര്‍ സന്ദീപ് ശര്‍മയാണ് ആര്‍സിബിയെ ഞെട്ടിച്ചത്. ഗുഡ് ലെങ്ത് പന്തിനെതിരേ എക്രോസ് ദി ലൈന്‍ കളിച്ച താരത്തിന്റെ ടൈമിങ് പാളിയപ്പോള്‍ സ്റ്റംപുകള്‍ ചിതറി.

നിരാശപ്പെടുത്തി കോലി
വിരാട് കോലി ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയാവുമെന്ന് കരുതിയെങ്കലും അതുമുണ്ടായില്ല. അഞ്ചാം ഓവറിലെ നാലാമത്തെ ബോളില്‍ കോലിയും വീണു. നേടിയത് വെറും ഏഴു റണ്‍സ്. സന്ദീപ് ശര്‍മയ്ക്കു തന്നെയയായിരുന്നു ഈ വിക്കറ്റും. ഐപിഎല്ലില്‍ ഇതു ഏഴാം തവണയാണ് കോലിയെ ശര്‍മ പുറത്താക്കിയത്.
126 കിമി വേഗതയുണ്ടായിരുന്ന ബോളിനെതിരേ ഡ്രൈവിനായിരുന്നു കോലിയുടെ ശ്രമം. പക്ഷെ ദുര്‍ബലമായ ഷോട്ട് ഷോര്‍ട്ടിഷ് എക്‌സ്ട്രാ കവറില്‍ വില്ല്യംസണിന്റെ വിശ്വസ്തമായ കൈകളിലൊതുങ്ങിയപ്പോള്‍ കോലി നിരാശയോടെ മടങ്ങി.

ഫിലിപ്പെ- എബിഡി കൂട്ടുകെട്ട്
മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ജോഷ് ഫിലിപ്പെയ്ക്കു കൂട്ടായി സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സെത്തി. 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ആര്‍സിബിയെ പൊരുതാവുന്ന ടോട്ടലിലേക്കു നയിക്കവെയാണ് എബിഡി പുറത്തായത്. സ്പിന്നര്‍ ഷഹബാസ് നദീമിനായിരുന്നു വിക്കറ്റ്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്ത് ഡീപ്പ് കവറിലൂടെ ബൗണ്ടറിയിലേക്കു പറത്താനായിരുന്നു എബിഡിയുടെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനിന് അരികെ അഭിഷേക് ശര്‍മ ക്യാച്ചെടുക്കുകയായിരുന്നു.
എബിഡി മടങ്ങി തൊട്ടടുത്ത ഓവറില്‍ തന്നെ ഫിലിപ്പെയും പുറത്തായി. റാഷിദ് ഖാനാണ് വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഫിലിപ്പെയെ മിഡ് വിക്കറ്റില്‍ മനീഷ് പാണ്ഡെ പിടികൂടി.

പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ജോഷ് ഫിലിപ്പെ, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, ഇസുരു ഉദാന, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഷഹബാസ് നദീം, സന്ദീപ് ശര്‍മ, ടി നടരാജന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications