
പൃഥ്വി ഗോള്‍ഡന്‍ ഡെക്ക്
ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. വെടിക്കെട്ട് താരം പൃഥ്വി ഷായെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിക്കു നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ തീയുണ്ട കണക്കെയുള്ള പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ പൃഥ്വിക്ക് എന്താണ് സംഭവിച്ചതെന്നു പോലും ആദ്യം മനസ്സിലായില്ല. ബാറ്റിന് അരികില്‍ തട്ടിയാണ് പന്ത് വിക്കറ്റില്‍ പതിച്ചത്.

രഹാനെയും മടങ്ങി
പൃഥ്വി മടങ്ങി അധികം വൈകാതെ തന്നെ തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും രാജസ്ഥാന്‍ പുറത്താക്കി. ഈ വിക്കറ്റും ആര്‍ച്ചര്‍ക്കു തന്നെയായിരുന്നു. മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു രഹാനെ വീണത്. ഷോര്‍ട്ട് ബോളിനെതിരേ രഹാനെയുടെ ഷോട്ടിന്റെ ടൈമിങ് പിഴച്ചപ്പോള്‍ മിഡ് ഓണില്‍ സിംപിള്‍ ക്യാച്ചിലൂടെ റോബിന്‍ ഉത്തപ്പ രഹാനെയെ വീഴ്ത്തി. ഒമ്പത് പന്തില്‍ രണ്ട് റണ്‍സായിരുന്നു താരം നേടിയത്.

ധവാന്‍-ശ്രേയസ് കൂട്ടുകെട്ട്
10 റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയിലേക്കു ഡല്‍ഹി വീണെങ്കിലും ധവാനും നായകന്‍ ശ്രേയസും ചേര്‍ന്ന് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 85 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തു. ഇതിനിടെ ധവാന്‍ തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. ഈ സീസണില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ടീം സ്‌കോര്‍ 95ല്‍ വച്ചാണ് ധവാന്‍ മടങ്ങിയത്. 33 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 57 റണ്‍സെടുത്ത ശ്രേയസ് ഗോപാലാണ് പുറത്താക്കിയത്. റിവേഴ്‌സ് ഹിറ്റിനു ശ്രമിച്ച ധവാനെ കാര്‍ത്തിക് ത്യാഗിയാണ് പിടികൂടിയത്.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, റോബിനന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനാട്കട്ട്, കാര്‍ത്തിഗ് ത്യാഗി.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, അലെക്‌സ് ക്യാരി, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, തുഷാര്‍ ദേശ്പാണ്ഡെ, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ.


Click it and Unblock the Notifications
