
ആര്‍ച്ചറുടെ ഇരട്ടപ്രഹരം
മുന്‍ മല്‍സരങ്ങളിലെല്ലാം റണ്‍മഴ പിറന്നിട്ടുള്ള ഷാര്‍ജയില്‍ ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. അഗ്രസീവ് ബൗളിങാണ് തുടക്കം മുതല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്കു ആദ്യ പ്രഹരമേല്‍പ്പിച്ചു.
രണ്ടാത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ ആര്‍ച്ചര്‍ക്കെതിരേ ധവാന്റെ ദുര്‍ബലമായ ഷോട്ട് മിഡ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ അനായാസം പിടികൂടി.
തന്റെ രണ്ടാം ഓവറിലെ രണ്ടാമത്തെ പന്തില്‍ മറ്റൊരു ഓപ്പണറായ പൃഥ്വിയെയും ആര്‍ച്ചര്‍ മടക്കി. ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ പൃഥ്വി ബൗണ്ടറിയിലേക്കു പറത്തി. രണ്ടാമത്തെ പന്തില്‍ പൃഥ്വിയെ ആര്‍ച്ചര്‍ തന്നെ ക്യാച്ച് ചെയ്ത് പുറത്താക്കി. ഷോര്‍ട്ട് ബോളില്‍ പൃഥ്വിക്കു ടൈമിങ് പിഴച്ചപ്പോള്‍ പന്ത് ആകാശത്തേക്കുയര്‍ന്നു. മിഡ് വിക്കറ്റിലേക്കു ഓടിയെത്തിയ ആര്‍ച്ചര്‍ അനായാസം കൈക്കുമ്പിളിലാക്കുകയും ചെയ്തു.

രണ്ടു റണ്ണൗട്ടുകള്‍
പൃഥ്വി മടങ്ങി ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റനും മികച്ച ഫോമിലുള്ള താരവുമായ ശ്രേയസ് അയ്യര്‍ പുറത്തായി. 18 പന്തില്‍ നിന്നും നാലു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ശ്രേയസിനെ ജയ്‌സ്വാള്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. എക്‌സ്ട്രാ കവറിലേക്കു ഷോട്ട് കളിച്ച ശ്രേയസ് സിംഗിളിനായി ഓടിയെങ്കിലും റിഷഭ് പന്ത് തിരിച്ചയച്ചു. എന്നാല്‍ ജയ്‌സ്വാളിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപില്‍ പതിക്കുമ്പോള്‍ ഡല്‍ഹി നായകന്‍ ക്രീസിന് പുറത്തായിരുന്നു.
പന്തും സമാനമായി തന്നെ റണ്ണൗട്ടായി മടങ്ങി. സ്റ്റോയ്‌നിസ്- പന്ത് സഖ്യം കരുത്താര്‍ജിക്കവെയാണ് റണ്ണൗട്ടിന്റെ രൂപത്തില്‍ വിക്കറ്റ് വീണത്. തെവാത്തിയയുടെ ബൗളിങില്‍ സ്റ്റോയ്‌നിസ് ഷോട്ട് എവിടേക്കാണ് പോയതെന്നു പോലും നോക്കാതെ ഓടുകയായിരുന്നു. സ്‌റ്റോയ്‌നിസ് റണ്ണിനു വിസമ്മതിച്ചപ്പോഴേക്കും മറുവശത്ത് പന്തിന്റെ സ്റ്റംപ് തെറിച്ചിരുന്നു.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, മഹിപാല്‍ ലൊംറോര്‍, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രു ടൈ, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, വരുണ്‍ ആരോണ്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ.


Click it and Unblock the Notifications

