Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഷാര്‍ജ പിടിച്ച് ചാംപ്യന്മാര്‍, ഹൈദരാബാദിനെ കെട്ടുകെട്ടിച്ചു

ഷാര്‍ജ: ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് രോഹിത് ശര്‍മയും കൂട്ടരും കെട്ടുകെട്ടിക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 208 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടി. മറുപടിയില്‍ മുംബൈയുടെ മികച്ച ബൗളിങിനു മുന്നില്‍ ഹൈദരാബാദിന്റെ റണ്‍ ചേസിനു മുനയൊടിഞ്ഞു. ഏഴു വിക്കറ്റിന് 174 റണ്‍സില്‍ ഹൈദരാബാദ് കളി അടിറവ് വച്ചു.

1

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ (60) ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ ഹൈദരാബാദ് ബാറ്റിങ് നിരയില്‍ ആരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. മനീഷ് പാണ്ഡെ 30ഉം ജോണി ബെയര്‍സ്‌റ്റോ 25ഉം അബ്ദുള്‍ സമദ് 20ഉം റണ്‍സെടുത്തു മടങ്ങി. രണ്ടു വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും ജെയിംസ് പാറ്റിന്‍സണും ജസ്പ്രീത് ബുംറയും ചേര്‍ന്നാാണ് ഹൈദരാബാദിനു കടിഞ്ഞാണിട്ടത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (67) വെടിക്കെട്ട് ഫിഫ്റ്റിയുടെ മികവിലാണ് അഞ്ചു വിക്കറ്റിനു 208 റണ്‍സെടുത്തത്. 39 പന്തിലായിരുന്നു നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം താരം ടീമിന്റെ ടോപ്‌സ്‌കോററായത്. ഇഷാന്‍ കിഷന്‍ 31 (23 പന്ത്, 1 ബൗണ്ടറി, 2 സിക്‌സര്‍), സൂര്യകുമാര്‍ യാദവ് 27 (18 പന്ത്, 6 ബൗണ്ടറി), ഹാര്‍ദിക് പാണ്ഡ്യ 28 (19 പന്ത്, 2 ബൗണ്ടറി, 2 സിക്‌സര്‍), കിരോണ്‍ പൊള്ളാര്‍ഡ് 25* (13 പന്ത്, 3 സിക്‌സര്‍), ക്രുനാല്‍ പാണ്ഡ്യ 20* (4 പന്ത്, 2 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരെല്ലാം മികച്ച സംഭാവനകള്‍ നല്‍കി.

നായകന്‍ രോഹിത് (6) മാത്രമാണ് മുംബൈ നിരയില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായത്. ഹൈദരാബാദിനു വേണ്ടി സന്ദീപ് ശര്‍മയും സിദ്ധാര്‍ഥ് കൗളും രണ്ടു വിക്കറ്റ് വീതമെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ മുംബൈ നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്ത് ഹൈദരാബാദ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാറിനു പകരം സിദ്ധാര്‍ഥ് കൗള്‍ ടീമിലെത്തി.

ഹിറ്റ്മാനെ തുടക്കത്തില്‍ നഷ്ടം

ഹിറ്റ്മാനെ തുടക്കത്തില്‍ നഷ്ടം

ബാറ്റ്‌സ്മാന്‍മാരുടെ പറുദീസായ ഷാര്‍ജയില്‍ ഹിറ്റ്മാന്റെ അഴിഞ്ഞാട്ടം പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശരാവേണ്ടി വന്നു. വെറും ആറു റണ്‍സ് മാത്രമെടുത്ത്് മുംബൈ നായകന്‍ ക്രീസ് വിട്ടു. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സന്ദീപ് ശര്‍മയുടെ ഓവറിലെ നാലാമത്തെ പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സര്‍ പായിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ പുറത്തായി.
ബെയര്‍‌സ്റ്റോ ക്യാച്ചെടുക്കുകയായിരുന്നു. അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിന്റെ സഹായം തേടിയ ഹൈദരാബാദിന് വിധി അനുകൂലമാവുകയും ചെയ്തു.

യാദവ് പുറത്ത്

യാദവ് പുറത്ത്

ക്വിന്റണ്‍ ഡികോക്കും മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ കളിയിലേക്ക് തിരികെ കൊണ്ടു വരുന്നതിനിടെയാണ് യാദവിന്റെ മടക്കം. 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യത്തെ വേര്‍പിരിച്ചത് സിദ്ധാര്‍ഥ് കൗളായിരുന്നു. 18 പന്തില്‍ ആറു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത യാദവ് പുറത്ത്. കൗളിന്റെ മോശം പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച യാദവിനെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നടരാജന്‍ പിടികൂടുകയായിരുന്നു. 78 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്.
തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച ഡികോക്കിനെ റാഷിദ് ഖാന്‍ സ്വന്തം ബൗളിങില്‍ പിടികൂടി. പുള്‍ ഷോട്ടിനു ശ്രമിച്ച ഡികോക്കിനു ടൈമിങ് പിഴച്ചപ്പോള്‍ മിഡ് വിക്കറ്റിലേക്കു ഓടിയെത്തി റാഷിദ് ഡികോക്കിനെ ക്യാച്ച് ചെയ്യുകയായിരുന്നു.

ഹാര്‍ദിക്- പൊള്ളാര്‍ഡ് വെടിക്കെട്ട്

ഹാര്‍ദിക്- പൊള്ളാര്‍ഡ് വെടിക്കെട്ട്

അവസാന ഓവറുകളില്‍ കിരോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് മുംബൈയെ 200 കടത്തിയത്. 16 ഓവര്‍ കഴിയുമ്പോള്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ നാലു വിക്കറ്റിന് 149 റണ്‍സാണുണ്ടായിരുന്നത്. തുടര്‍ന്നുള്ള നാലോവറില്‍ മുംബൈ വാരിക്കൂട്ടിയത് 59 റണ്‍സാണ്.
സിദ്ധാര്‍ഥ് കൗളെറിഞ്ഞ അവസാന ഓവറില്‍ മുംബൈ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 21 റണ്‍സ് വാരിക്കൂട്ടി. ഇവയെല്ലാം പുതുതായി ക്രീസിലെത്തിയ ക്രുനാലിന്റെ വകയായിരുന്നു. ആദ്യ പന്തില്‍ സിക്‌സറുമായി തുടങ്ങിയ ക്രുനാല്‍ പിന്നീടുള്ള പന്തുകളില്‍ ബൗണ്ടറി, ബൗണ്ടറി, സിക്‌സര്‍ എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ടി നടരാജന്‍.

Story first published: Sunday, October 4, 2020, 20:03 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+