Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഷാര്‍ജയില്‍ റണ്‍മഴ, ത്രില്ലറില്‍ കെകെആറിനെ കീഴടക്കി ഡല്‍ഹി

ഷാര്‍ജ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട 16ാമത്തെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട ത്രില്ലറില്‍ 18 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ദിനേഷ് കാര്‍ത്തിക്കിന്റെ കെകെആറിനെ കൊമ്പുകുത്തിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി തലപ്പത്ത് തിരിച്ചെത്തി.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നാലു വിക്കറ്റിന് 228 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ കെകെആറിന്റെ മറുപടിയും ഇതേ നാണയത്തിലായിരുന്നു. പക്ഷെ എട്ടു വിക്കറ്റിനു 210 റണ്‍സില്‍ കെകെആര്‍ കീഴടങ്ങി. നിതീഷ് റാണ (58) മുന്നില്‍ നിന്ന് റണ്‍ചേസിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഇയോന്‍ മോര്‍ഗന്‍ (44), രാഹുല്‍ ത്രിപാഠി (36), ശുഭ്മാന്‍ ഗില്‍ (24) എന്നിവരും മികച്ച പ്രകടനം നടത്തി. 18ാം ഓവര്‍ വരെ മല്‍സരസത്തില്‍ കെകെആറിനു വിജയപ്രതീക്ഷയുണ്ടായിരുന്നു. നാലു വിക്കറ്റ് ശേഷിക്കെ രണ്ടോവറില്‍ 21 റണ്‍സായിരുന്നു കെകെആറിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നോര്‍ട്ടെയുടെ 19ാം ഓവറില്‍ അഞ്ച് റണ്‍സെടുക്കാനെ കെകെആറിനായുള്ളു. മോര്‍ഗന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

റാണ 35 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് കെകെആറിന്റെ ടോപ്‌സ്‌കോററായത്. മോര്‍ഗന്‍ വെറും 18 പന്തിലാണ് അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയും പറത്തിയപ്പോള്‍ ത്രിപാഠി 16 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും നേടി. ഡല്‍ഹിക്കായി ആന്‍റിച്ച് നോര്‍ട്ടെ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനു രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനാണ് 228 റണ്‍സ് അടിച്ചുകൂട്ടിയത്. നായകന്‍ ശ്രേയസ് അയ്യര്‍ (88*), ഓപ്പണര്‍ പൃഥ്വി ഷാ (66) എന്നിവരുടെ ഫിഫ്റ്റികളാണ് ഡല്‍ഹിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 38 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് ശ്രേയസ് ഡല്‍ഹിയുടെ ടോപ്‌സ്‌കോററായത്. പൃഥ്വി 41 പന്തിലാണ് നാലു വീതം ബൗണ്ടറികളും സിസ്‌കറുമടക്കം 66 റണ്‍സെടുത്തത്. റിഷഭ് പന്ത് 38 (17 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍), ശിഖര്‍ ധവാന്‍ 26 (16 പന്ത്, 2 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. മാര്‍ക്കസ് സ്റ്റോയ്ണിസ് (1) മാത്രമാണ് നിരാശപ്പെടുത്തിയത്. ശ്രേയസിനൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7*) പുറത്താവാതെ നിന്നു. ആന്ദ്രെ റസ്സല്‍ രണ്ടു വിക്കറ്റുകളെടുത്തു.

ടോസ് ലഭിച്ച കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ വിജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. കുല്‍ദീപ് യാദവിനെ ഒഴിവാക്കി രാഹുല്‍ ത്രിപാഠിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കു ഭേദമായി ആര്‍ അശ്വിന്‍ മടങ്ങിയെത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ പുറത്തായി. ഇഷാന്ത് ശര്‍മയ്ക്കു പകരം ഹര്‍ഷല്‍ പട്ടേലും കളിച്ചു.

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി

പൃഥ്വി ഷാ- ശിഖര്‍ ധവാന്‍ ജോടി മികച്ച തുടക്കമാണ് ഡല്‍ഹിക്കു നല്‍കിയത്. കെകെആറിന്റെ ന്യൂബോള്‍ ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട ഇരുവരും പവര്‍പ്ലേയില്‍ വെടിക്കെട്ട് പ്രകടനം നടത്തി. കമ്മിന്‍സിന്റെ മൂന്നാം ഓവറില്‍ പൃഥ്വി ഓരോ ബൗണ്ടറിയും സിക്‌സറും നേടിയപ്പോള്‍ നരെയ്‌ന്റെ ഓവറില്‍ ധവാന്‍ തുടരെ രണ്ടു സിക്‌സറുകള്‍ പറത്തി.
ടീം സ്‌കോര്‍ 56ല്‍വ വച്ച് ധവാനെ പുറത്താക്കി കെകെആര്‍ കളിയിലേക്കു തിരികെ വന്നു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ബ്രേക്ക്ത്രൂ നല്‍കിയത്. സ്വീപ്പ് ഷോട്ട് കളിച്ച ധവാനെ സ്‌ക്വയര്‍ ലെഗില്‍ ഇയോന്‍ മോര്‍ഗന്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കി.

വീണ്ടും മികച്ച കൂട്ടുകെട്ട്

വീണ്ടും മികച്ച കൂട്ടുകെട്ട്

ധവാന്‍ മടങ്ങിയെങ്കിലും പൃഥ്വിക്കു കൂട്ടായി നായകന്‍ ശ്രേയസ് അയ്യര്‍ വന്നതോടെ ഡല്‍ഹിയുടെ റണ്‍റേറ്റ് വീണ്ടുമുയര്‍ന്നു. പൃഥ്വിയും ശ്രേയസും ഒരുപോലെ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. 73 റണ്‍സുമായി ഈ സഖ്യം കുതിക്കവെ കടിഞ്ഞാണിട്ടത് യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടിയായിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ തന്റെ മുന്‍ നായകന്‍ കൂടിയായ പൃഥ്വിയെ നാഗര്‍കോട്ടി പുറത്താക്കി. ക്യാച്ചെടുത്തതാവട്ടെ മറ്റൊരു മുന്‍ അണ്ടര്‍ 19 ടീമംഗമായ ശുഭ്മാന്‍ ഗില്ലും. സിക്‌സറിനു ശ്രമിച്ച പൃഥ്വിയെ ലോങ്ഓണില്‍ ഗില്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് മടക്കിയത്.

ശ്രേയസ്- പന്ത് സഖ്യം

ശ്രേയസ്- പന്ത് സഖ്യം

ശ്രേയസ്- പന്ത് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ഡല്‍ഹി ടോപ്പ് ഗിയറിലായി. ഇരുവരും മല്‍സരിച്ച് ബൗണ്ടറികളും സിക്‌സറുകളും അടിച്ചുകൂട്ടി. ഇതിനിടെ ശ്രേസ് തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. 72 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. പന്തിനെ മടക്കി ആന്ദ്രെ റസ്സലായിരുന്നു ഈ സഖ്യത്തെ വേര്‍പിരിച്ചത്. ശിവം മാവി ക്യാച്ചെടുക്കുകായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, ഹര്‍ഷല്‍ പട്ടേല്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ദിന്ഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, October 3, 2020, 23:57 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+