For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇനിയെങ്കിലും ടീം സിഎസ്‌കെ അഴിച്ചുപണിയണം- മനോജ് തിവാരി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമായി സിഎസ്‌കെ മാറിക്കഴിഞ്ഞു. 10 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ ജയിച്ചത് വെറും മൂന്ന് മത്സരത്തിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് സിഎസ്‌കെ. ഇനി നാല് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ച് അവസാന സ്ഥാനക്കാരാകാതെ നോക്കുക എന്നതാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതിനാല്‍ത്തന്നെ ഇനിയെങ്കിലും ടീമില്‍ അഴിച്ചുപണി നടത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം മനോജ് തിവാരി. ട്വിറ്ററിലൂടെയാണ് മനോജ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. '

manojtiwaryandcsk

അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുമ്പായി ടീം ഉടച്ചുവാര്‍ക്കാനുള്ള സമയം സിഎസ്‌കെയ്ക്കായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിന്ന തലയുടെ അഭാവം ടീമിന്റെ മധ്യനിരയേയും ആകെ പ്രകടനത്തേയും ബാധിച്ചിട്ടുണ്ട്. എല്ലാ സീസണിലും 500-600 റണ്‍സ് സംഭാവന ചെയ്യുന്ന താരമാണ് റെയ്‌ന'-എന്നായിരുന്നു മനോജിന്റെ ട്വീറ്റ്. ഈ സീസണില്‍ സിഎസ്‌കെ ഏറ്റവും മിസ് ചെയ്യുന്നതും റെയ്‌നയെപ്പോലൊരു താരത്തെയാണ്.

മൂന്നാം നമ്പറില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ റെയ്‌നയാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് റെയ്‌ന. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം റെയ്‌ന യുഎഇയില്‍ എത്തിയിരുന്നെങ്കിലും ടീമുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. റെയ്‌നയെ തിരിച്ചെത്തിക്കണമെന്ന് ആരാധകര്‍ പലതവണ ആവിശ്യപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍പ്പോലും സിഎസ്‌കെ ഇത് പരിഗണിച്ചില്ല. റെയ്‌നയെ തിരിച്ചെത്തിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സിഎസ്‌കെ മാനേജ്‌മെന്റ്.

റെയ്‌ന സിഎസ്‌കെയില്‍ ഇനി ഒരിക്കലും തിരിച്ചെത്തില്ലെന്നും സിഎസ്‌കെ വ്യക്തമാക്കിയിരുന്നു. റെയ്‌നയുടെ അഭാവത്തില്‍ മികച്ച പകരക്കാരനെ എത്തിക്കാന്‍ സിഎസ്‌കെ തയ്യാറാകാതിരുന്നതും ഇത്തവണ തിരിച്ചടിയായി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ആരും തന്നെ ഇത്തവണ സിഎസ്‌കെ നിരയിലില്ല. ടീമിലുള്ള സീനിയര്‍ താരങ്ങളെല്ലാം ടെസ്റ്റ് ശൈലിയിലാണ് ബാറ്റ് വീശുന്നത്.

manojtiwarytweet

വരുന്ന സീസണില്‍ സിഎസ്‌കെ ടീമില്‍ മൊത്തത്തില്‍ അഴിച്ചുപണി നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ധോണി ഇത്തവണത്തോടെ ഐപിഎല്ലും മതിയാക്കിയേക്കും. അങ്ങനെ വന്നാല്‍ വലിയ അഴിച്ചുപണി തന്നെ ടീമില്‍ വേണ്ടിവരും. കേദാര്‍ ജാദവ്,ഷെയ്ന്‍ വാട്‌സണ്‍,എന്നിവര്‍ പുറത്തുപോകുമെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. പുതിയ സീസണിന് മുന്നോടിയായി മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കേണ്ടതും സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. എല്ലാ ടീമിനൊപ്പവും മികച്ച യുവതാരങ്ങളുള്ളപ്പോള്‍ സിഎസ്‌കെയില്‍ മാത്രം ആരുമില്ല. ബെഞ്ചില്‍ പകരക്കാരനാവാന്‍ കെല്‍പ്പുള്ള താരങ്ങളില്ലെന്നതാണ് വസ്തുത. ഇക്കാര്യം ധോണി തന്നെ വ്യക്തമാക്കി കഴിഞ്ഞു. വരുന്ന സീസണില്‍ സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

Story first published: Tuesday, October 20, 2020, 12:19 [IST]
Other articles published on Oct 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+