Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഇനിപഴങ്കഥ, 'അടിച്ചെടുത്ത്' എബിഡി- രോഹിത് മൂന്നാമന്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നിറഞ്ഞായടിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന എബിഡി കെകെആര്‍ ബൗളര്‍മാരെ തല്ലിച്ചതയ്ക്കുകയായിരുന്നു.

AB de Villiers Breaks Chris Gayle’s Record in IPL | Oneindia Malayalam

തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കെകെആറിനെ 82 റണ്‍സിനായിരുന്നു ആര്‍സിബി കശാപ്പ് ചെയ്തത്. വെറും 33 പന്തില്‍ ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം പുറത്താവാതെ 73 റണ്‍സ് എബിഡി അടിച്ചെടുത്തിരുന്നു.

കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച്

കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച്

എബിഡി തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു അവകാശിയായത്. ഇതോടെ പുതിയ റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമായി എബിഡി മാറി.
22ാം തവണയായിരുന്നു അദ്ദേഹം ഈ പുരസ്‌കാരം കൈക്കലാക്കിയത്. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു. 21 തവണയാണ് ഗെയ്ല്‍ കളിയിലെ താരമായത്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (17), ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്രന്‍ എഎംഎസ് ധോണി (17) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റെക്കോര്‍ഡില്‍ പങ്കാളിയായി

റെക്കോര്‍ഡില്‍ പങ്കാളിയായി

ഇതേ മല്‍സരത്തില്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഒരു റെക്കോര്‍ഡിലും എബിഡി പങ്കാളിയായിരുന്നു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ എബിഡി- കോലി ജോടി സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ജോടിയായി ഇരുവരും മാറുകയും ചെയ്തു. പത്താം തവണയാണ് എബിഡി- കോലി ജോടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
കോലി- ക്രിസ് ഗെയ്ല്‍ സഖ്യം ഒമ്പത് തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് കോലിയും എബിഡിയും ചേര്‍ന്ന് തിരുത്തിക്കുറിച്ചത്.

ആര്‍സിബി പ്ലേഓഫിലേക്ക്

ആര്‍സിബി പ്ലേഓഫിലേക്ക്

കെകെആിനെതതിരേ നേടിയ വിജയത്തോടെ ആര്‍സിബി പ്ലേഓഫിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ ജയിക്കാനായാല്‍ ആര്‍സിബിക്കു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ട്.
കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരോടു മാത്രമേ ഈ സീസണില്‍ കോലിയും സംഘവും തോറ്റിട്ടുള്ളു. ഹൈദരാബാദ്, മുംബൈ, രാജസ്ഥാന്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരേയായിരുന്നു ആര്‍സിബിയുടെ വിജയം.

Story first published: Tuesday, October 13, 2020, 14:49 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+