
മുംബൈ ഇന്ത്യന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ ലഖ്‌നൗ 36 റണ്‍സിന്റെ വിജയം പിടിച്ചെടുത്തിരുന്നു. ഈ വിജയത്തോടെ ടീം പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കും കയറിയിരുന്നു. എന്നാല്‍ മുംബൈയ്‌ക്കെതിരായ മല്‍സരത്തിനു പിന്നാലെ രാഹുല്‍ വിലക്ക് ഭീഷണിയിലാണ്. എന്തുകൊണ്ടാണെന്നറിയാം.

കുറഞ്ഞ ഓവര്‍ നിരക്ക് കാരണമാണ് കെഎല്‍ രാഹുല്‍ കുരുക്കിലായിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനു നിശ്ചിയ സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ലഖ്‌നൗവിന്റെ ഭാഗത്ത് നിന്നും ഈ തെറ്റ് ആവര്‍ത്തിക്കുന്നത്.

ഈ സീസണില്‍ രണ്ടാം തവണ കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതിനാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനും പ്ലെയിങ് ഇലവനിലെ അംഗങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 24 രക്ഷം രൂപയാണ് രാഹുല്‍ പിഴയായി നല്‍കേണ്ടത്. ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനോ ഇതില്‍ ഏതാണോ കുറവ് അത് പിഴയായി അടയ്ക്കണം. മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ ലഖ്‌നൗ 36 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു.

കെഎല്‍ രാഹുല്‍ മാത്രമല്ല മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്കും കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴ ചുമത്തിയിട്ടുണ്ട്. അദ്ദേഹവും 24 ലക്ഷം രൂപയാണ് പിഴയായി നല്‍കേണ്ടത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണില്‍ മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കടുപ്പമായി മാറും. ഇതു സംഭവിച്ചാല്‍ രാഹുല്‍ 30 ലക്ഷം രൂപയാണ് പിഴയായി നല്‍കേണ്ടത്. കൂടാതെ ഐപിഎല്‍ നിയമാവലി പ്രകാരം ഒരു മല്‍സരത്തില്‍ വിലക്കും അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കും.

മുംബൈ ഇന്ത്യന്‍സിനെതിരേ ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കെഎല്‍ രാഹുല്‍ കഴിഞ്ഞ മല്‍സരത്തില്‍ കുറിച്ചത്. നേരത്തേ നടന്ന ആദ്യപാദത്തിലും മുംബൈയ്‌ക്കെതിരേ അദ്ദേഹം സെഞ്ച്വറിയുമായി കസറിയിരുന്നു.കഴിഞ്ഞ ദിവസം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറു വിക്കറ്റിനു 168 റണ്‍സ് സ്‌കോര്‍ ചെയ്തു. 62 ബോളില്‍ 12 ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 103 റണ്‍സുമായി ടീമിന്റെ അമരക്കാരനായി മാറിയത് രാഹുലായിരുന്നു. അദ്ദേഹമൊഴികെ മറ്റാരും 25 പ്ലസ് പോലും നേടിയില്ല. മനീഷ് പാണ്ഡെ 22 റണ്‍സിനു പുറത്തായി.

റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് മുംബൈ കീഴടങ്ങിയത്. എട്ടു വിക്കറ്റിനു 132 റണ്‍സെടുക്കാനേ അവര്‍ക്കു സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (39), തിലക് വര്‍മ (38) എന്നിവര്‍ മാത്രമേ മുംബൈ നിരയില്‍ തിളങ്ങിയുള്ളൂ. ഇഷാന്‍ കിഷന്‍ ഈ കളിയിലും ഫ്‌ളോപ്പായി മാറി. വിരസമായ ഇന്നിങ്‌സ് കളിച്ച താരം 20 ബോളുകളില്‍ നിന്നും ബൗണ്ടറിയോ, സിക്‌സറോയില്ലാതെ നേടിയത് എട്ടു റണ്‍സ് മാത്രമാണ്. റണ്‍ചേസില്‍ മുംബൈയ്ക്കു തിരിച്ചടിയായതും ഇഷാന്റെ ഈ മെല്ലെപ്പോക്കായിരുന്നു.ക്രുനാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റുകളെടുത്തു. ഈ സീസണില്‍ മുംബൈയ്ക്കു നേരിട്ട തുടര്‍ച്ചയായ എട്ടാമത്തെ തോല്‍വി കൂടിയാണിത്.


Click it and Unblock the Notifications











