IPL 2020: ലേഡി അംപയറോ? വൈറലായി ക്രിക്കറ്റിലെ ഫ്രീക്കന്‍ അംപയര്‍- ആരെന്നറിയാം
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിലെ ഫ്രീക്കന്‍ അംപയറെ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ സ്റ്റൈലിഷ് അംപയര്‍. പസ്ചിം പഥക്കെന്ന ഇന്ത്യന്‍ വംശജനായ അംപയറാണ് അംപയര്‍മാരുടെ സ്ഥിരം ലുക്ക് തകര്‍ത്ത് വൈറലായിരിക്കുന്നത്.

ടോസിനു ശേഷം ഹൈദരാബാദിനെതിരെ കെകെആര്‍ ഓപ്പണര്‍മാര്‍ ബാറ്റിങിന് ഇറങ്ങിയതിനു പിന്നാലെ ഫീല്‍ഡ് അംപയര്‍മാരും ഗ്രൗണ്ടിലേക്കു പ്രവേശിച്ചപ്പോള്‍ എല്ലാവരുടെയം നോട്ടം പഥക്കിലേക്കായിരുന്നു. അഴിച്ചിട്ട മുടിയും കറുപ്പ് ഗ്ലാസുകളും തൊപ്പിയുമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹത്തെ കണ്ടെ പലരും ലേഡി അംപയറാണോയെന്നു പോലും ആദ്യം സംശയിച്ചു.
സമൂഹ മാധ്യമങ്ങളില്‍ പഥക്ക് താരമായിക്കഴിഞ്ഞു. റോക്ക്‌സ്റ്റാറെന്നാണ് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലില്‍, മോഡലുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പഥക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ ഓണ്‍ഫീല്‍ഡ് അംപയറായി പഥക്ക് ആദ്യമായിട്ടാണ് ഇറങ്ങിയതെങ്കിലും അദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ രംഗത്തുണ്ട്.
മുംബൈയില്‍ നിന്നുള്ള പഥക്ക് 2009 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സ്ഥിരം അംപയര്‍മാരില്‍ ഒരാളാണ്. മാത്രമല്ല ഇന്ത്യയില്‍ നടന്ന രണ്ടു ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും റിസര്‍വ്വ് അംപയറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ വനിതാ ക്രിക്കറ്റില്‍ രണ്ടു അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പഥക്ക് അംപയറായിട്ടുണ്ട്. ഐപിഎല്ലിലും അദ്ദേഹത്തിന് ഇത് ആദ്യത്തെ ഊഴമല്ല. നേരത്തേ 2014, 15 സീസണുകളിലെ ഐപിഎല്ലിലും പഥക്ക് മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. അന്നു നാലു മല്‍സരങ്ങളിലായിരുന്നു അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയറായത്.
2015ല്‍ ക്രിക്കറ്റ് മല്‍സരത്തിനിടെ ഹെല്‍മറ്റ് ധരിച്ച് കളി നിയന്ത്രിച്ച ആദ്യ ഇന്ത്യന്‍ അംപയറായി പഥക്ക് മാറിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലായിരുന്നു ഹെല്‍മറ്റണിഞ്ഞ് അദ്ദേഹം കളി നിയന്ത്രിച്ചത്. രഞ്ജി ട്രോഫി മല്‍സരത്തിനിടെ തന്റെ ഒരു സഹ അംപയര്‍ക്കു പന്ത് കൊണ്ട് തലയ്ക്കു പരിക്കേറ്റ ശേഷമായിരുന്നു പഥക്ക് ഇങ്ങനെയൊരു മുന്‍കരുതല്‍ സ്വീകരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications