Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ചൂണ്ടിക്കാട്ടി നെഹ്‌റ, അതു നിര്‍ത്തിയേ തീരൂ

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ടീമിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വിഡ്ഢിത്തം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അവരുടെ മുന്‍ ബൗളിങ് കോച്ചും ഇന്ത്യയുടെ മുന്‍ പേസ് ബൗളറുമായ ആശിഷ് നെഹ്‌റ. യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലും ആര്‍സിബിക്കു വെറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടു തോറ്റ് ആര്‍സിബി പുറത്താവുകയായിരുന്നു.

ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ആര്‍സിബിക്കായിരുന്നില്ല. ചില മല്‍സരങ്ങളില്‍ മിന്നുന്ന ഫോമില്‍ കളിച്ച ആര്‍സിബി ചിലതില്‍ ശരാശരി പ്രകടനമായിരുന്നു കാഴ്ചവച്ചത്. തുടരെ നാലു കളികളില്‍ തോറ്റാണ് ആര്‍സിബി ഐപിഎല്ലില്‍ പുറത്തായത്.

രണ്ടു പേരെ ആശ്രയിക്കുന്നു

രണ്ടു പേരെ ആശ്രയിക്കുന്നു

ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ ആര്‍സിബി അമിതമായി ആശ്രയിക്കുന്നു. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നു നെഹ്‌റ ചൂണ്ടിക്കാട്ടി.
ആര്‍സിബി ടീം മുഴുവന്‍ ഈ രണ്ടു താരങ്ങള്‍ക്കു ചുറ്റും കറങ്ങുകയാണ്. ഇതു ശരിയായ രീതിയാണെന്നു കരുതുന്നില്ല. കാരണം ക്രിക്കറ്റെന്നത് 11 പേരുള്‍പ്പെടുന്ന ഗെയിമാണെന്നും നെഹ്‌റ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വിശദമാക്കി.

മറ്റു ടീമുകള്‍

മറ്റു ടീമുകള്‍

ഐപിഎല്ലില്‍ ആര്‍സിബിയെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു ഫ്രാഞ്ചൈസികളൊന്നും ഇങ്ങനെ ചിലരെ മാത്രം ആശ്രയിച്ചു കളിക്കുന്നില്ല. ടീമിന് ആശ്രയിക്കാവുന്ന, നെടുംതൂണുകളായി നില്‍ക്കാന്‍ ശേഷിയുള്ള ചുരുങ്ങിയത് അഞ്ചു താരങ്ങളെങ്കിലും ഒരു ഫ്രാഞ്ചൈസിയില്‍ വേണം.
മറ്റു ഫ്രാഞ്ചൈസികള്‍ നോക്കിയാല്‍ അവര്‍ക്കെല്ലാം ഇതുപോലെ ഒരു സംഘമുണ്ടെന്നു കാണാം.. പഞ്ചാബിനും ആര്‍സിബിയെപ്പോലെ പ്രശ്‌നങ്ങളുണ്ട്. ആര്‍സിബിയുടത് പോലെ രണ്ടു പേരെ ആശ്രയിക്കുന്ന ടീമല്ല പഞ്ചാബ്. പക്ഷെ അവര്‍ ഇടയ്ക്കിടെ ടീമില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നവരാണെന്നു നെഹ്‌റ വിലയിരുത്തി.

ക്ഷമ കാണിക്കണം

ക്ഷമ കാണിക്കണം

ഒട്ടും തന്നെ ക്ഷമ കാണിക്കാത്ത ടീമാണ് ആര്‍സിബിയെന്നും ഇതു തന്നെയാണ് അവര്‍ കാണിക്കുന്ന ഏറ്റവും വലിയ വിഡ്ഢിത്തമെന്നും നെഹ്‌റ പറയുന്നു. ആരോണ്‍ ഫിഞ്ചിനെ അടുത്ത സീസണില്‍ ആര്‍സിബി നിലനിര്‍ത്തുമോയെന്നാണ് താന്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ ആര്‍സിബി ഒഴിവാക്കിയവരാണ് ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍.
ചുരുങ്ങിയത് രണ്ടോ, മൂന്നോ സീസണിലേക്കു താരങ്ങളെ ആര്‍സിബി നിലനിര്‍ത്തേണ്ടതുണ്ട്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ കാര്യത്തില്‍ മാത്രമേ ഇതു സംഭവിച്ചിട്ടുള്ളൂ. ഇതുപോലെ ആര്‍സിബി വിശ്വാസമര്‍പ്പിക്കുകയും ഒപ്പം നിര്‍ത്തുകയും ചെയ്ത നാലാമതൊരു താരത്തെ നിങ്ങള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും നെഹ്‌റ പറഞ്ഞു.

ടീമിനെ ഒന്നായി മാറ്റാനാവില്ല

ടീമിനെ ഒന്നായി മാറ്റാനാവില്ല

ഓരോ സീസണിലെയും ലേലത്തില്‍ ടീമിനെ അടിമുടി മാറ്റുകയെന്നത് പ്രാവര്‍ത്തികമല്ല. രണ്ടോ, മൂന്നോ പേരെ മാത്രമേ മാറ്റാന്‍ കഴിയൂ. ഒരേ താരങ്ങങളെ തന്നെ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ആര്‍സിബി നിലനിര്‍ത്താന്‍ ശ്രമിക്കണം. കാരണം എങ്കില്‍ മാത്രമേ ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കൂയെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു.

Story first published: Sunday, November 8, 2020, 18:05 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+