Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ഈ ന്യായീകരണം അംഗീകരിക്കാനാവില്ല', ധോണിയെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണ കിരീടം നേടിയിട്ടുള്ള എം എസ് ധോണിയുടെയും സംഘത്തിന്റെയും 13ാം സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സീനിയര്‍ താരങ്ങളുടെ നീണ്ടനിരയുമായി ഇറങ്ങിയ സിഎസ്‌കെയുടെ പദ്ധതികളെല്ലാം ഇത്തവണ പിഴച്ചു. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതോടെ സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിരിക്കുകയാണ്.

ഇനി നാല് മത്സരം മാത്രം ശേഷിക്കെ തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് അസാധ്യം. സിഎസ്‌കെ 10 മത്സരത്തില്‍ ഏഴിലും തോറ്റതോടെ വിമര്‍ശനം ശക്തമാണ്. രാജസ്ഥാനെതിരായ മത്സര ശേഷം യുവതാരങ്ങളുടെ അഭാവത്തെക്കുറിച്ച് ധോണി പ്രതികരിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ധോണിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.

dhoniandkrissrikanth

'ധോണിയുടെ ഇന്നത്തെ വാക്കുകള്‍ അംഗീകരിക്കാനാവില്ല. പരിശോധിക്കുകയാണ് പരിശോധിക്കുകയാണ് എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന അംഗീകരിക്കാനാവില്ല. ജഗദീശനെപ്പോലൊരു താരത്തെ ബെഞ്ചിലിരുത്തി യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലെന്ന് പറയുന്നു. കേദാര്‍ ജാദവിന് ഈ സ്പാര്‍ക്കുണ്ടോ?പീയൂഷ് ചൗളക്ക് ഈ സ്പാര്‍ക്കുണ്ടോ? ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ധോണിയുടെ ഉത്തരം അംഗീകരിക്കാനാവുന്നില്ല. പരിശോധനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ സിഎസ്‌കെയുടെ ഈ സീസണിലെ പോരാട്ടം അവസാനിക്കുകയാണ്.

ഇനിയെങ്കിലും യുവതാരങ്ങള്‍ അവസരം നല്‍കാന്‍ തയ്യാറാവണം. ജഗദീശന്‍ സ്പാര്‍ക്ക് കാണിച്ചുതരും'-ക്രിസ് ശ്രീകാന്ത് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ ഒരു മത്സരത്തില്‍ ജദഗീശന് ഒരു മത്സരത്തിലാണ് അവസരം നല്‍കിയത്. 28 പന്തില്‍ 33 റണ്‍സുമായി തരക്കേടില്ലാതെ അദ്ദേഹം കളിച്ചിരുന്നു. എന്നാല്‍ വീണ്ടും ജഗദീശനെ ബെഞ്ചിലിരുത്തി കേദാര്‍ ജാദവിന് സിഎസ്‌കെ അവസരം നല്‍കുകയായിരുന്നു.

ധോണിയുടെ ന്യായീകരണങ്ങള്‍ അംഗീകരിക്കാനാവില്ല. പന്തിന് ഗ്രിപ്പില്ലെന്നാണ് സ്പിന്നര്‍മാരുടെ മോശം പ്രകടനത്തെക്കുറിച്ച് ധോണി പറഞ്ഞത്. ധോണി മഹാനായ ക്രിക്കറ്റ് താരമാണ്. എന്നാല്‍ ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങള്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ക്രിസ് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനെതിരായ മത്സര ശേഷം ടീമിലെ യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലാത്തതിനാലാണ് കളിക്കാന്‍ അവസരം നല്‍കാത്തതെന്ന ധോണിയുടെ വാദം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

മുന്‍ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരും സിഎസ്‌കെയുടെ ടീം തിരഞ്ഞെടുപ്പിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. 2019ലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ ഇമ്രാന്‍ താഹിറിന് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്തായാലും വരുന്ന സീസണില്‍ ടീമില്‍ വലിയൊരു പൊളിച്ചെഴുത്ത് തന്നെ സിഎസ്‌കെയ്ക്ക് വേണ്ടിവരും.

Story first published: Tuesday, October 20, 2020, 12:48 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+