For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയോ, സന്ദീപോ; എബിഡിയോ, വാര്‍ണറോ? എലിമിനേറ്ററിലെ തീപാറും പോരാട്ടങ്ങള്‍

ജയിക്കുന്ന ടീ ക്വാളിഫയര്‍ രണ്ടില്‍ കളിക്കും

ഐപിഎല്ലില്‍ കിരീടത്തിനു വേണ്ടിയുള്ള ടീമുകളുടെ എണ്ണം വെള്ളിയാഴ്ച രാത്രിയോടെ മൂന്നായി കുറയും. നാലു ടീമുകളിലൊന്നിന് വെള്ളിയാഴ്ച നാട്ടിലേക്കു വിമാനം കയറാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ തോല്‍ക്കുന്ന ടീമിന്റെ പ്രതീക്ഷ അസ്തമിക്കും.

അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് ആര്‍സിബി- എസ്ആര്‍എച്ച് മല്‍സരം നടക്കുന്നത്. ചില വമ്പന്‍ താരങ്ങള്‍ ആര്‍സിബി, എസ്ആര്‍എച്ച് ടീമുകള്‍ക്കായി എലിമിനേറ്ററില്‍ മുഖാമുഖം വരുന്നുണ്ട്. ഇവരില്‍ ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടം മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറും.

ദേവ്ദത്ത് vs സാഹ

ദേവ്ദത്ത് vs സാഹ

ഈ സീസണിലെ കണ്ടെത്തെലായി മാറിയ താരമാണ് ആര്‍സിബിയുടെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിക്കു വേണ്ടി 14 മല്‍സരങ്ങളില്‍ 472 റണ്‍സ് താരം നേടിക്കഴിഞ്ഞു. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും ദേവ്ദത്താണ്. എസ്ആര്‍എച്ചിനെതിരേ ദേവ്ദത്ത് ടീമിന് മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് നായകന്‍ വിരാട് കോലി.
മറുഭാഗത്ത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു കൂട്ടായി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ വൃധിമാന്‍ സാഹ ഓപ്പണിങിലേക്കു വന്നതോടെ എസ്ആര്‍എച്ചിന്റെ പ്രഹരശേഷി ഇരട്ടിയായിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയ ആദ്യ കളിയില്‍ തന്നെ 45 പന്തില്‍ 87 റണ്‍സെടുത്താണ് സാഹ വരവറിയിച്ചത്.

കോലി vs സന്ദീപ്

കോലി vs സന്ദീപ്

ഈ സീസണില്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേടിസ്വപ്‌നമായി മാറിയ ബൗളറാണ് എസ്ആര്‍എച്ചിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കോലിയുടെ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡ് അവസാന കളിയില്‍ സന്ദീപ് തന്റെ പേരിലാക്കിയിരുന്നു. ഏഴു തവണയാണ് കോലിക്കു പേസര്‍ മടക്കടിക്കറ്റ് നല്‍കിയത്.
റണ്‍മെഷീന്‍ കോലിക്കു ഈ സീസണ്‍ അത്ര മികച്ചതല്ല. ചില മികച്ച ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ യഥാര്‍ഥ കോലിയെ ഇത്തവണ കാണാനായിട്ടില്ല. കോലിയില്‍ നിന്നും വലിയൊരു സ്‌കോര്‍ ആര്‍സിബി പ്രതീക്ഷിക്കുന്നുണ്ട്. ടീമിന്റെ വിജയത്തില്‍ കോലിയുടെ പ്രകടനം നിര്‍ണായകമായി മാറുമെന്നുറപ്പാണ്.

ചഹല്‍ vs റാഷിദ്

ചഹല്‍ vs റാഷിദ്

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നര്‍മാരാണ് ഇരുടീമുകളുടെയും സ്പിന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ആര്‍സിബിയുടെ കുന്തമുന യുസ്വേന്ദ്ര ചഹലാണെങ്കില്‍ എസ്ആര്‍എച്ചിന്റേത് റാഷിദ് ഖാനാണ്.
20 വിക്കറ്റുകള്‍ വീഴ്ത്തിയ ചഹല്‍ ഈ സീസണില്‍ ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ കൂടിയാണ്. എസ്ആര്‍എച്ചിനെതിരേയും ചഹലില്‍ നിന്നും വലിയ പ്രതീക്ഷയാണ് ആര്‍സിബിക്കുള്ളത്.
റാഷിദാവട്ടെ ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ അവകാശിയാണ്. ആര്‍സിബിയെ എസ്ആര്‍എച്ച് തോല്‍പ്പിച്ച കളിയില്‍ നാലോവറില്‍ 17 ഡോട്ട് ബോളുകളടക്കം ഏഴു റണ്‍സ് മാത്രം വഴങ്ങി റാഷിദ് മൂന്നു വിക്കറ്റെടുത്തിരുന്നു. സീസണിലെ മികച്ച 10 വിക്കറ്റ് വേട്ടക്കാരില്‍ മികച്ച ഇക്കോണമി റേറ്റുള്ളതും റാഷിദിനാണ് (അഞ്ച്).

എബിഡി vs വാര്‍ണര്‍

എബിഡി vs വാര്‍ണര്‍

ആര്‍സിബിയുടെ സൂപ്പര്‍ ഹീറോയാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും മല്‍സരഗതി ഒറ്റയ്ക്കു മാറ്റി മറിക്കാന്‍ മിടുക്കനാണ് മിസ്റ്റര്‍ 360. എബിഡി തന്റെ യഥാര്‍ഥ ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചുനിര്‍ത്തുക ഹൈദരാബാദ് ബൗളര്‍ക്കു ദുഷ്‌കരമാവും.
അതേസമയം, നായകന്റെ കളി പുറത്തെടുത്ത് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയാണ് വാര്‍ണര്‍. സീസണില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ്. മുംബൈയ്‌ക്കെതിരായ അവസാന ലീഗ് മല്‍സരത്തില്‍ 58 പന്തില്‍ പുറത്താവാതെ 85 റണ്‍സെടുത്ത വാര്‍ണര്‍ ടീമിന്റെ ജയം അനായാസമാക്കിയിരുന്നു.

Story first published: Thursday, November 5, 2020, 21:52 [IST]
Other articles published on Nov 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+