Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയെ മാറ്റിയിട്ടു കാര്യമില്ല! സൂപ്പര്‍ ടീമാവാന്‍ ആര്‍സിബി ചെയ്യേണ്ടത്- സെവാഗ് പറയുന്നു

വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ കൂടി കിരീടമില്ലാതെ തൃപ്തിപ്പെടേണ്ടി വന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമും ക്യാപ്റ്റന്‍ വിരാട് കോലിയും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് ആര്‍സിബി ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ആര്‍സിബിക്കൊപ്പം കോലിയുടെ എട്ടാം സീസണായിരുന്നു. ഇത്തവണയും ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ സാധിക്കാതിരുന്നതോടെ കോലിയെ നായകസ്ഥാനത്തു നിന്നു നീക്കണമെന്ന മുറവിളി ഉയര്‍ന്നു കഴിഞ്ഞു. മുന്‍ താരം ഗൗതം ഗംഭീര്‍, കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരടക്കമുള്ളവര്‍ ആര്‍സിബിക്കു പുതിയ നായകനെ കൊണ്ടു വരേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ടിരുന്നു.

1

എന്നാല്‍ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റിയതു കൊണ്ട് ആര്‍സിബിയുടെ പ്രശ്‌നങ്ങള്‍ തീരാന്‍ പോവുന്നില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

ഒരു ക്യാപ്റ്റന്‍ തന്റെ ടീമിനെപ്പോലെ തന്നെ മികച്ചവനാണ്. വിരാട് കോലി ഇന്ത്യയെ നയിക്കുമ്പോള്‍ ടീമിനെ വിജയങ്ങളിലേക്കു നയിക്കാന്‍ സാധിക്കുന്നുണ്ട്. ഏകദിനം, ടി20, ടെസ്റ്റ് എന്നിവയിലെല്ലാം അദ്ദേഹം ടീമിനു വിജയം നേടിത്തരുന്നു. എന്നാല്‍ ആര്‍സിബിയുടെ ക്യാപ്റ്റനാവുമ്പോള്‍ ടീമിന് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സെവാഗ് പറഞ്ഞു. മികച്ച ടീമിനെ ലഭിക്കേണ്ടത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ടു തന്നെ ആര്‍സിബി ടീം മാനേജ്‌മെന്റ് കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു വിശ്വസിക്കുന്നു. എങ്ങനെ ടീമിനെ മെച്ചപ്പെടുത്താമെന്നാണ് അവര്‍ ആലോചിക്കേണ്ടത്. പ്രകടനം മെച്ചപ്പെടുത്താന്‍ ആരെയൊക്കെ ടീമിലേക്കു കൊണ്ടു വരണമെന്നും ആര്‍സിബി ചിന്തിക്കണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

2

സ്ഥിരതയുള്ള ഒരു ബാറ്റിങ് നിരയാണ് ആര്‍സിബിക്കു വേണ്ടത്. മികച്ചൊരു ഓപ്പണറെയും ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനെയും ആര്‍സിബിക്കു ആവശ്യമുണ്ട്. ഈ രണ്ടു പേര്‍ക്കൊപ്പം കോലി, എബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ കൂടി ചേര്‍ന്നാല്‍ അടുത്ത സീസണില്‍ ആര്‍സിബിക്കു മികച്ച പ്രകടനം പുറത്തെടുക്കാനാവും. അതോടൊപ്പം ടീമിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ആര്‍സിബി വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. എല്ലാ ബൗളര്‍മാരും കളിയില്‍ തല്ലുവാങ്ങേണ്ടതുണ്ട്. അതിന്റെ പേരില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ ആര്‍സിബി മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും സെവാഗ് വ്യക്തമാക്കി.

Story first published: Saturday, November 7, 2020, 19:05 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+