Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി അടിമുടി മാറിയതെങ്ങനെ? പ്രധാന കാരണം ചൂണ്ടിക്കാട്ടി സ്റ്റൈറിസ്

മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ആര്‍സിബി ലീഗില്‍ മൂന്നാംസ്ഥാനത്തുണ്ട്. അടുത്ത കളിയില്‍ ജയിക്കാനായാല്‍ ആര്‍സിബിക്കു പ്ലേഓഫില്‍ ഏറക്കുറെ സ്ഥാനമുറപ്പിക്കാം.

1

ആര്‍സിബിയുടെ ഈ സീസണിലെ മിന്നുന്ന പ്രകടനത്തിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഡഗൗട്ടെന്ന ഷോയില്‍ ബ്രെറ്റ് ലീക്കൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ബൗളിങ് യൂണിറ്റില്‍ കോലിയര്‍പ്പിച്ച വിശ്വാസമാണ് ഇത്തവണ ആര്‍സിബിയുടെ കുതിപ്പിന് പിന്നിലെന്നു സ്റ്റൈറിസ് ചൂണ്ടിക്കാട്ടി.

തന്റെ ബൗളറില്‍ ക്യാപ്റ്റനു വിശ്വസമുണ്ടാവണമെന്നാണ് എല്ലായ്‌പ്പോഴും ഞാന്‍ വിശ്വസിക്കുന്നത്. ഒടുവില്‍ അവസാനം ടീമിനെ ജയിപ്പിക്കാന്‍ ഇവര്‍ക്കാവുമെന്ന് ആര്‍സിബി ബൗളിങ് നിരയെക്കുറിച്ച് കോലി വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നു സ്റ്റൈറിസ് പറഞ്ഞു.

സ്റ്റൈറിസിന്റെ അഭിപ്രായത്തോടു ലീയും യോജിച്ചു. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. വിശ്വാസമെന്നത് വളരെ പ്രധാനമാണ്. ഏതൊരു സാഹചര്യത്തിലും ഉപയോഗിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ക്യാപ്റ്റനു തന്റെ ബൗളറില്‍ വേണം. ഡെത്ത് ഓവര്‍, പവര്‍പ്ലേയിലെ ആദ്യത്തെ ആറോവര്‍, മധ്യ ഓവറുകള്‍ ഇവിടെയെല്ലാം നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ തന്റെ ടീമിലുണ്ടെന്ന ക്യാപ്റ്റന്റെ വിശ്വാസം ഏതൊരു ടീമിന്റെയും പ്രകടനത്തില്‍ നിര്‍ണായകമാണെന്നും ലീ വിശദമാക്കി.

ഞായറാഴ്ച എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മല്‍സരം. ഈ കളിയില്‍ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറാനും അതോടൊപ്പം പ്ലേഓഫിലെത്താനും ആര്‍സിബിക്കു കഴിയും.

Story first published: Saturday, October 24, 2020, 20:22 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+