Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ചതാര്? കണക്കുകള്‍ പുറത്ത്

ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ച താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ആദ്യത്തെ 16 മല്‍സരങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണിത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ ശനിയാഴ്ച രാത്രി നടന്ന മല്‍സരം വരെയുള്ള കണക്കാണിത്.

1

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും ഓപ്പണറും റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനക്കാരുമായ കെഎല്‍ രാഹുലാണ് ഡോട്ട് ബോളുകള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. നാലു മല്‍സരങ്ങളില്‍ നിന്നും 79.66 ശരാശരിയില്‍ 239 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം 47 പന്തുകളില്‍ റണ്ണൊന്നും നേടിയിട്ടില്ല. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണ് രാഹുല്‍ 230ന് മുകളില്‍ റണ്‍സ് നേടിയത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായി മാറിയ ശുഭ്മാന്‍ ഗില്ലാണ് രാഹുലിന് പിന്നില്‍ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 45 ഡോട്ട് ബോളുകള്‍ ഗില്‍ കളിച്ചു കഴിഞ്ഞു. 44 ഡോട്ട് ബോളുകള്‍ വീതം കളിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും മൂന്നാസ്ഥാനം പങ്കിടുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ തന്റെ ഓപ്പണിങ് പങ്കാളിയും റണ്‍വേട്ടയിലെ ഒന്നാംസ്ഥാനക്കാരുമായ മായങ്ക് അഗര്‍വാളാണ് നാലാമത്. 43 ഡോട്ട് ബോളുകള്‍ താരം കളിച്ചിട്ടുണ്ട്.

നാലു മല്‍സരങ്ങളില്‍ നിന്നും 61.50 ശരാശരിയില്‍ 166.21 സ്‌ട്രൈക്ക് റേറ്റോടൈ 246 റണ്‍സുമായാണ് മായങ്ക് ഓറഞ്ച് ക്യാപ്പിന് അവകാശിയായത്. രാഹുല്‍ ഏഴു റണ്‍സ് പിറകിലായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാഫ് ഡുപ്ലെസി (195), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (174), രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍ (171) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Sunday, October 4, 2020, 19:36 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+