Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IP: 2020: മുംബൈ മയം, ഇവരാണ് ബെസ്റ്റ്- അഞ്ചു പേരെ തിരഞ്ഞെടുത്ത് വോന്‍

യുഎഇയില്‍ തിരശീല വീണ ഐപിഎല്ലിന്റെ 13ാം സീസണിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.അഞ്ചു പേരില്‍ നാലു പേരും നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് ഒരാളും തിരഞ്ഞെടുക്കപ്പെട്ടു.

1

അഞ്ചാം നമ്പറില്‍ വോന്‍ ഉള്‍പ്പെടുത്തിയത് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും ഈ സീസണിലെ ടോപ്‌സ്‌കേറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയുമായ കെഎല്‍ രാഹുലിനെയാണ്. 14 മല്‍സരങ്ങളില്‍ നിന്നും 55.83 ശരാശരിയില്‍ 670 റണ്‍സ് രാഹുല്‍ അടിച്ചെടുത്തിരുന്നു. എങ്കിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനത്തിനും സാധിച്ചില്ല.

മുംബൈയുടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് വോനിന്റെ ലിസ്റ്റിലേ നാലാമന്‍. സീസണിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ലെങ്കിലും പിന്നീട് മുംബൈ ബാറ്റിങ് നിരയുടെ നട്ടെല്ലുകളിലൊന്നായി അദ്ദേഹം മാറിയിരുന്നു. 139.60 സ്‌ട്രൈക്ക് റേറ്റോടെ 483 റണ്‍സാണ് ഡികോക്ക് നേടിയത്.

മുംബൈയുടെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനം. 11 ഇന്നിങ്‌സുകളില്‍ നിന്നും 190.44 സ്‌ട്രൈക്ക് റേറ്റോടെ 259 റണ്‍സാണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രകടനങ്ങളെന്നതായിരുന്നു എടുത്തു പറയേണ്ടത്. അവസാന അഞ്ചോവറുകളില്‍ മുംബൈയുടെ സ്‌കോറിങ് വേഗമുയര്‍ത്തിയത് പൊള്ളാര്‍ഡിന്റെ വമ്പനടികളായിരുന്നു.

മറ്റൊരു ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് വോന്‍ രണ്ടാംസ്ഥാനം നല്‍കിയത്. പൊള്ളാര്‍ഡിനെപ്പോലെ തന്നെ മുംബൈയ്ക്കായി അതിവേഗം റണ്‍സ് വാരിക്കൂട്ടിയ താരമായിരുന്നു അദ്ദേഹം. 182.89 സ്‌ട്രൈക്ക് റേറ്റോടെ 278 റണ്‍സ് ഹാര്‍ദിക് സ്‌കോര്‍ ചെയ്തിരുന്നു. വോനിന്റെ ലിസ്റ്റില്‍ തലപ്പത്ത് മുംബൈ മധ്യനിരയുടെ നട്ടെല്ലായിരുന്ന സൂര്യകുമാര്‍ യാദവാണ്.

2

ഏതു ബൗളര്‍ക്കെതിരേയും, ഏതു തരത്തിലുള്ള ബൗളിങിലും അനായാസം ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ യാദവ് മുംബൈയുടെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നുവെന്നു നിസംശയം പറയാം. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ലോകത്തിന്റെ മുഴുവന്‍ പ്രശംസയേറ്റു വാങ്ങിയിട്ടും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു യാദവിനെ പരിഗണിക്കാതിരുന്നത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 41.19 ശരാശരിയില്‍ 281 റണ്‍സാണ് യാദവ് നേടിയത്.

Story first published: Friday, November 13, 2020, 21:20 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+