വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടീമുകളും റണ്‍വേട്ടക്കാരും- അഭിമാനമായി രണ്ടു മലയാളി താരങ്ങള്‍

കെഎല്‍ രാഹുലാണ് റണ്‍വേട്ടയില്‍ അമരത്ത്

ഐപിഎല്ലിന്റെ 13ാം സീസണിലെ ലീഗ്ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഇനി പ്ലേഓഫ് പോരാട്ടങ്ങള്‍ക്കാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി ശക്തമായ പോരാട്ടം തന്നെയാണ് നടന്നത്. എട്ടു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ ടീമുകളും 12ഉം അതിനു മുകളിലും പോയിന്റ് നേടിയതും ഇതിന് തെളിവാണ്. മുമ്പൊരു സീസണിലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനു വേണ്ടിയും ഏറ്റവുമധികം റണ്‍സെടുത്ത താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. ഇക്കൂട്ടത്തില്‍ രണ്ടു മലയാളി താരങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

1

ഏറ്റവുമധികം റണ്‍സെടുത്ത് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്. 14 മല്‍സരങ്ങളില്‍ നിന്നും 55.83 ശരാശരിയില്‍ 129.34 സ്‌ട്രൈക്ക് റോറ്റോടെ അദദ്ദേഹം 670 റണ്‍സ് വാരിക്കൂട്ടി. പുറത്താവാതെ നേടിയ 132 റണ്‍സ് രാഹുലിന്റെ മാത്രമല്ല ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്.

IPL 2020: രോഹിത്തിന്റെ 'പരിക്ക്'- ശാസ്ത്രിക്ക് എല്ലാമറിയാം, ചോദ്യം ചെയ്ത് സെവാഗ്IPL 2020: രോഹിത്തിന്റെ 'പരിക്ക്'- ശാസ്ത്രിക്ക് എല്ലാമറിയാം, ചോദ്യം ചെയ്ത് സെവാഗ്

IPL 2020: ഇന്ത്യയുടെ ബെസ്റ്റ്, ഇവര്‍ ആറു പേര്‍- തിരഞ്ഞെടുത്ത് ആകാഷ് ചോപ്രIPL 2020: ഇന്ത്യയുടെ ബെസ്റ്റ്, ഇവര്‍ ആറു പേര്‍- തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര

14 ഇന്നിങ്‌സുകളില്‍ നിന്നും 529 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറാണ് കൂടുതല്‍ റണ്‍സെടുത്ത രണ്ടാമന്‍. നാലു ഫിഫ്റ്റികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നാലു റണ്‍സ് പിറകിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് മൂന്നാംസ്ഥാനത്ത്. തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. മറ്റു ടീമുകളുടെയൊന്നും ടോപ്‌സ്‌കോറര്‍മാര്‍ 500 തികച്ചിട്ടില്ല.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് 472 റണ്‍സോടെ ലിസ്റ്റിലെ നാലാമത്തെ താരം. ക്യാപ്റ്റന്‍ വിരാട് കോലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പിന്നിലാക്കിയാണ് അരങ്ങേറ്റ സീസണില്‍ തന്നെ ദേവ്ദത്ത് താരമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാഫ് ഡുപ്ലെസി (449 റണ്‍സ്), മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡികോക്ക് (443), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശുഭ്മാന്‍ ഗില്‍ (440), രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ (375) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Wednesday, November 4, 2020, 17:26 [IST]
Other articles published on Nov 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X