
രാഹുലും ധവാനും
ടി20യെന്നത് വെറും മസില്‍ പവറും പ്രഹരിക്കാനുള്ള ശേഷിയുമല്ലെന്നും മനോഹരമായി, ഒഴുക്കോടെ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണെന്നും ഹുസൈന്‍ വിലയിരുത്തി. രാഹുല്‍, ധവാന്‍ എന്നിവരെ സംബന്ധിച്ച് മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. നിലവിലെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാനായി മാറിയിരിക്കുകയാണ് രാഹുല്‍. ക്രിക്കറ്റ് ബോള്‍ മനോഹരമായി എങ്ങനെ സ്‌ട്രോക്ക് ചെയ്യാമെന്ന് ഏതൊരു യുവതാരത്തിനും രാഹുലില്‍ നിന്നും പഠിക്കാന്‍ സാധിക്കും. എത്ര മനേഹരമായാണ് അദ്ദേഹം ഷോട്ടുകള്‍ കളിക്കുന്നതെന്നും ഹുസൈന്‍ വിലയിരുത്തി.
സീസണില്‍ 480 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവനെയാണ് അദ്ദേഹം മൂന്നാം നമ്പറില്‍ തിരഞ്ഞെടുത്തത്. മുംബൈയുടെ തന്നെ ഇഷാന്‍ കിഷന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ടീമിന്റെ വിക്കറ്റ് കീപ്പറും എബിഡിയാണ്. ഇഷാന്‍ മുംബൈയ്ക്കായി 516ഉം ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കു വേണ്ടി 454 ഉം റണ്‍സെടുത്തിരുന്നു.

ഹാര്‍ദിക്, ആര്‍ച്ചര്‍
മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആറാംസ്ഥാനത്ത്. 180ന് അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ മുംബൈയ്ക്കായി ഹാര്‍ദിക് 281 റണ്‍സെടുത്തിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഡ്രീം ഇലവനിനെ മറ്റൊരു താരം. ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 10 സിക്‌സറുകളുമായി ബാറ്റിങിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. ഓള്‍റൗണ്ടറായാണ് ആര്‍ച്ചറിനെ ഹുസൈന്‍ തന്റെ ഇലവനിലേക്കു പരിഗണിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ കോംബോയായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കാഗിസോ റബാദയാണ് ഹുസൈന്‍ തിരഞ്ഞെടുത്ത ഇലവന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. സംഘത്തിലെ ഒരേയൊരു സ്പിന്നര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനാണ്. 20 വിക്കറ്റുകള്‍ അഫ്ഗാന്‍ സെന്‍സേഷന്‍ സീസണില്‍ പിഴുതിരുന്നു.

ഹുസൈന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ്
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജോഫ്ര ആര്‍ച്ചര്‍, റാഷിദ് ഖാന്‍, കാഗിസോ റബാദ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.


Click it and Unblock the Notifications