Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഒരുപാട് മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമിന്റെ ഭാഗമാകുന്നത് കഠിനമെന്ന് രാഹുല്‍, വിമര്‍ശനം ശക്തം

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ തോല്‍വി കഠിനമാണെന്ന് ലോകേഷ് രാഹുല്‍. തുടര്‍ച്ചയായി തോല്‍ക്കുന്ന ടീമിന്റെ ഭാഗത്താണ് പഞ്ചാബ് എന്നത് വല്ലാതെ അലട്ടുന്നു. വളറെ മികച്ച രീതിയില്‍ ഞങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്. എവിടെയാണ് പഞ്ചാബിന് പിഴയ്ക്കുന്നതെന്ന കാര്യം മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സിന്റെ ആവശ്യമൊന്നുമില്ല. കളിക്കളത്തില്‍ ടീമിന്റെ തന്ത്രം കൃത്യമായി നടപ്പാക്കുന്നതിലാണ് പഞ്ചാബിന് പിഴയ്ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ തുടര്‍ച്ചയായി ടീമിനെ തോല്‍വിയിലേക്ക് നയിക്കുന്നതില്‍ ആരാധകരും കലിപ്പിലാണ്.

IPL 2020: KL Rahul About KXIP's Defeat Vs CSK | Oneindia Malayalam
1

ഞങ്ങള്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പിച്ച് ഒരല്‍പ്പം ബാറ്റിംഗിന് അനുകൂലമായിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ വന്നതോടെ അവര്‍ക്ക് ആനുകൂല്യം കിട്ടി. ബൗളിംഗില്‍ ടീമിന് കര്യമായി തന്നെ പിഴച്ചിട്ടുണ്ട്. ഡുപ്ലെസിയെയും വാട്‌സണെയും നേരത്തെ തന്നെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ കുഴപ്പത്തിലാവുമെന്ന് അറിയാമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പഞ്ചാബ് തിരിച്ചുവരവുമെന്ന് രാഹുല്‍ വ്യക്തമാക്കി. അവരെല്ലാം പ്രൊഫഷണല്‍ താരങ്ങളാണ്. അതുകൊണ്ട് തിരിച്ചുവരവ് സാധ്യമാണ്. പരിശീലനം കടുപ്പിക്കണം. അടുത്ത മത്സരം ജയിക്കാന്‍ ടീം പരിശ്രമിക്കണമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മത്സരത്തില്‍ പുറത്തെടുത്ത ബാറ്റിംഗ് ശൈലിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വളരെ മെല്ലെയാണ് രാഹുല്‍ സ്‌കോര്‍ ചെയ്തതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. പല പ്രമുഖ താരങ്ങളും രാഹുലിന്റെ ബാറ്റിംഗിന് വേഗം കുറഞ്ഞെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 50 പന്തുകളോളം കളിച്ച രാഹുല്‍ 62 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പതിയെ തുടങ്ങി അവസാനം സ്‌കോര്‍ ചെയ്യുന്ന എംഎസ് ധോണി രീതിയാണ് കഴിഞ്ഞ കുറച്ച് കളിയിലായി രാഹുല്‍ പിന്തുടരുന്നത്. എന്നാല്‍ അഴസാന ഓവറുകള്‍ രാഹുല്‍ പെട്ടെന്ന് പുറത്താവുന്നത് സ്‌കോറിങിന് തടസ്സമാകുകയും ചെയ്യുന്നുണ്ട്.

ബാംഗ്ലൂരിനെതിരെ മാത്രമാണ് അവസാന ഓവറുകളില്‍ രാഹുലിന് നന്നായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. അതില്‍ പോലും രാഹുലിന്റെ രണ്ട് ക്യാച്ചുകള്‍ വിരാട് കോലി വിട്ടത് കൊണ്ട് മാത്രമാണ് രാഹുലിന് സെഞ്ച്വറി നേടാനായത്. എന്നാല്‍ രാജസ്ഥാനെതിരെ അടക്കം ഈ മെല്ലെപ്പോക്കിന് ഫലം കണ്ടിട്ടില്ല. അവസാന നിമിഷം സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തത് ടീം ടോട്ടലിനെയും ബാധിക്കുന്നുണ്ട്. രാഹുല്‍ വ്യക്തിഗത സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളിക്കുന്നതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ രാഹുല്‍ ഉള്ളത് കൊണ്ടാണ് ടീം മുന്നോട്ട് പോകുന്നതെന്ന് പറയുന്ന മറ്റൊരു വിഭാഗം ആരാധകരും ഉണ്ട്.

Story first published: Monday, October 5, 2020, 11:45 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+