Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയും ഗംഭീര കളിക്കാരന്‍ വേറെയുണ്ടോ? ചോദ്യവുമായി നെസ് വാഡിയ!!

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഗംഭീരന്‍ കളിക്കാരനാണ് ലോകേഷ് രാഹുലെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ നെസ് വാഡിയ. ഭാവി ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹമെന്നും വാഡിയ പറയുന്നു. അതേസമയം ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് രാഹുല്‍ കളിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 222 റണ്‍സ് നേടി പോയിന്റ് പട്ടികയില്‍ മുന്‍നിരിയിലാണ് രാഹുല്‍ ഉള്ളത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു. താരലേലത്തില്‍ രാഹുലിന് വേണ്ടി ഇത്ര ശക്തമായി പഞ്ചാബ് മുന്നില്‍ നില്‍ക്കാന്‍ കാരണവും അദ്ദേഹത്തിന്റെ കഴിവ് കാരണമാണ്.

1

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇത്രയും പ്രതിഭാസ്പര്‍ശമുള്ള മറ്റൊരു കളിക്കാരനെ കാണിച്ച് തരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ. ഒരു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രാഹുലിന് സാധിക്കും. വേണമെങ്കില്‍ നാലാം നമ്പറില്‍ ഇറങ്ങി കളിക്കാനും രാഹുല്‍ തയ്യാറാണ്. അദ്ദേഹം അവിടെയും പ്രതിഭ പ്രകടിപ്പിച്ചത്. ഇനിയും ശ്രമിക്കുകയാണെങ്കില്‍ ആറാം സ്ഥാനത്തും രാഹുലിന് കളിക്കാന്‍ സാധിക്കും. അത്രയ്ക്കും പ്രതിഭയുള്ള കളിക്കാരനാണ് രാഹുല്‍. ഏത് പൊസിഷനിലും അനായാസം കളിക്കാന്‍ രാഹുലിന് സാധിക്കുമെന്നും നെസ് വാഡിയ പറഞ്ഞു.

രാഹുലിലൂടെ മികച്ചൊരു ക്യാപ്റ്റനാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. വിരാട് കോലി ക്യാപ്റ്റനെ പോലെ ചിന്തിക്കുന്ന ക്യാപ്റ്റനെയാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒരു വിക്കറ്റ് കീപ്പറാകുനമ്പോള്‍ കൂടുതല്‍ ചിന്തിക്കുമെന്നും, അത് വളരെ മികച്ച രീതിയില്‍ ഗുണം ചെയ്യുമെന്നും നെസ് വാഡിയ പറഞ്ഞു. അതേസമയം പഞ്ചാബിന് അനില്‍ കുംബ്ലെയെ പോലൊരു കോച്ചിനെ ലഭിച്ചത് വലിയ ഭാഗ്യമാണ്. വളരെ ബാലന്‍സിംഗുള്ള ഒരു ടീമാണ് പഞ്ചാബിനുള്ളത്. അതിലുപരി ടീമിന്റെ കോച്ച് വളരെ ബാലന്‍സിംഗുള്ള ആളാണെന്നും വാഡിയ വ്യക്തമാക്കി.

കുംബ്ലെയുടെ പരിചയസമ്പത്തും ചിന്താഗതിയും വ്യത്യസ്തമാണ്. വളരെ മികച്ച ബൗളറാണ് അദ്ദേഹം. അതേ പോലെ മികച്ച കോച്ചാണ് അദ്ദേഹം. വളരെ എളിമ ജീവിതത്തില്‍ പുലര്‍ത്തുന്നയാളുമാണ് കുംബ്ലെ. വളരെ പ്രൊഫഷണലായിട്ടാണ് അദ്ദേഹം ടീമിനെ പരിശീലിപ്പിക്കുന്നതെന്നും വാഡിയ പറഞ്ഞു. ഐപിഎല്‍ നടക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ എനിക്ക് അത്തരം സംശയമില്ലായിരുന്നു. ബിസിസിഐയില്‍ വിശ്വാസമുള്ളത് കൊണ്ട് തന്നെ ഐപിഎല്‍ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും വാഡിയ പറഞ്ഞു.

Story first published: Monday, September 28, 2020, 22:44 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+